Updated on: 2 September, 2024 11:10 PM IST
സൗരോർജ്ജം

സൗരോർജ്ജ പാനലുകൾ ഉപയോഗിച്ച് സെൻസറുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നു. ഇതുവഴി 24/7 പ്രവർത്തനശേഷി ഉറപ്പാക്കുന്നു. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കാർഷിക മേഖലയിലും പരിസ്ഥിതി നിരീക്ഷണത്തിലും, ഈ സാങ്കേതികവിദ്യയെ വളരെയേറെ പ്രയോജനപ്പെടുത്താം. മണ്ണിലെ ഈർപ്പവും പോഷകങ്ങളുടെ നിലയും നിരീക്ഷിക്കുന്ന സെൻസറുകൾ, തെങ്ങിന് കൃത്യമായി മൂലകങ്ങൾ ചേർക്കേണ്ട സമയവും, ജലസേചനത്തിനുള്ള സമയവും കർഷകരെ അറിയിക്കുന്നു. കൂടാതെ കൃഷിയിടത്തിലും പരിസരങ്ങളിലുമുണ്ടാകുന്ന ശബ്ദം, താപനില, തന്മാത്രകൾ എന്നിവ നിരീക്ഷിച്ച് പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങൾ മനസ്സിലാക്കി ഉചിതമായ ഇടപെടലുകൾ നടത്താൻ സഹായിക്കുന്നു. സൗരപാനലുകൾ, സോളാർ ബാറ്ററികൾ, സെൻസർ ഉപകരണങ്ങൾ, വയർലെസ് കമ്മ്യൂണിക്കേഷൻ മോഡ്യൂൾ, ഡാറ്റാ പ്രോസസ്സിംഗ് യൂണിറ്റ് എന്നിവ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സെൻസർ നെറ്റ്‌വർക്കുകളുടെ പ്രധാന ഘടകങ്ങളാണ്.

സെൻസറുകൾ ശേഖരിക്കുന്ന ഡേറ്റയുടെ ഉപയോഗം കർഷകർക്ക് അവരുടെ നാളികേര കൃഷി മെച്ചപ്പെടുത്താനും കൂടുതൽ ഫലപ്രാപ്‌തിയോടെ കൈകാര്യം ചെയ്യുവാനും സഹായിക്കുന്നു. ഇതുവഴി, ദീർഘകാല ഫലങ്ങളും, മണ്ണിൻ്റെ ആരോഗ്യവും, വിളകളുടെ മികച്ച വളർച്ചയും ഉറപ്പാക്കാൻ ഇത്തരം സാങ്കേതിക വിദ്യകൾ സഹായകമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ കാർഷിക ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് ഈ സെൻസർ നെറ്റ്‌വർക്കുകൾക്ക് വലിയ മാറ്റം വരുത്താനാകും.

നാളികേര ഫാമുകൾക്ക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകൾ

സുസ്ഥിര നാളികേര കൃഷിയിൽ സൗരോർജ്ജം ഉപയോഗിക്കുന്ന വിളക്കുകൾ ഒരു വിപ്ലവകരമായ പരിഹാരമാണ്. ഈ വിളക്കുകൾ സുഗമമായ പ്രവർത്തനവും, കുറഞ്ഞ പരിപാലന ചെലവുകളും ഉറപ്പാക്കുന്നു. സൗരപാനലുകൾ, സോളാർ ബാറ്ററികൾ, എൽ.ഇ.ഡി. വിളക്കുകൾ, ചാർജർ കൺട്രോളർ, വയർലസ്സ് സെൻസർ എന്നിവ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളുടെ പ്രധാന ഘടകങ്ങളാണ്. സൗരോർജ്ജ പാനലുകൾ പകൽ സമയത്ത് സൗരോർജ്ജം ശേഖരിക്കുകയും ബാറ്ററികളിൽ സംഭരിക്കുകയും, രാത്രി വേളയിൽ വിളക്കുകൾക്ക് വൈദ്യുതി നൽകുകയും ചെയ്യുന്നു, ഇതു വഴി വൈദ്യുതിയുടെ ആപേക്ഷിതത്വം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമായ ഒരു മാർഗ്ഗം ഒരുക്കുകയും ചെയ്യുന്നു. ഈ സൗരോർജ്ജ വിളക്കുകൾ സാമ്പത്തികമായി ലാഭകരമായതിനാൽ, വൈദ്യുതി ബിൽ കുറയ്ക്കുകയും ദീർഘകാലത്തേക്ക് വലിയ സാമ്പത്തിക നേട്ടം നൽകുകയും ചെയ്യുന്നു.

കൃത്രിമ ഊർജ്ജ സ്രോതസ്സുകൾക്ക് പകരം സൗരോർജ്ജം ഉപയോഗിക്കുന്നത് പരിസ്ഥിതിയുടെ സംരക്ഷണത്തിനും കാർബൺ കുറയ്ക്കാനും സഹായിക്കുന്നു. കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ പ്രകാശം നൽകുന്ന എൽ.ഇ.ഡി. വിളക്കുകൾ, ബാറ്ററിയിൽ വരുന്ന ഓവർ ചാർജ്ജിംഗ് ഒഴിവാക്കാൻ സഹായിക്കുന്ന ചാർജർ കൺട്രോളർ, പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ നിരീക്ഷിക്കുന്ന വയർലസ്സ് സെൻസർ എന്നിവയും പ്രധാന ഘടകങ്ങളാണ്. സൗരോർജ്ജ വിളക്കുകൾ ദീർഘകാല പ്രവർത്തന ശേഷിയുള്ളതും സോളാർ കുറഞ്ഞ പരിപാലന ചെലവിൽ സുസ്ഥിരത നൽകുന്നതുമാണ്. കൂടാതെ, ഈ വിളക്കുകൾ കൃഷിയിടങ്ങളിടെ സുരക്ഷയും വർദ്ധിപ്പിക്കുന്നു, കാരണം രാത്രിയിലെ ഫാമുകളിലും കൃഷിയിടങ്ങളിലും പ്രകാശം ലഭ്യക്കുന്നതിലൂടെ മോഷണവും അന്യായമായ പ്രവേശനവും തടയാൻ സഹായിക്കുന്നു. കൃഷിയിടങ്ങളിൽ സുഗുമമായി പ്രകാശം നൽകുന്നത്, കാർഷിക പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും, മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണവും ഊർജ്ജ ചെലവ് കുറവുമുള്ള സുസ്ഥിരമായ കാർഷിക സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഈ സാങ്കേതിക വിദ്യകൾ, കർഷകർക്ക് സാമ്പത്തിക ലാഭവും സുരക്ഷയും നൽകുന്ന ഉപകരണങ്ങളായി മാറുന്നു.

English Summary: Solar use in coconut farming is a revolution
Published on: 02 September 2024, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now