തെങ്ങു നടുമ്പോൾ വളർന്നു വലുതായി കായ്‌ഫലം ലഭിക്കണം എന്നാണല്ലോ കരുതുക. എന്നാൽ തെങ്ങ് വച്ച് രണ്ട് വർഷത്തിനുള്ളിൽ കൂമ്പ് ചീഞ്ഞു താഴെ വീഴുമ്പോൾ കർഷകരുടെ നെഞ്ചാണ് കലങ്ങുക. അതിനു പരിഹാരമായി ചില കീടനാശിനികൾ ഉണ്ട്. കർഷകർ തീർച്ചയായും കരുതിയിരിക്കേണ്ട ഏതാനും കീടനാശിനികളെ പരിചയപ്പെടുത്താം
tatamida
ചെമ്പൻ ചെല്ലികളെ നിയന്ത്രിക്കുവാൻ ഏറ്റവും നല്ല കീടനാശിനി .അന്തർവ്യാപന ശേഷിയുള്ള കീടനാശിനി ആയിട്ടാണ് ഇതിനെ അറിയപ്പെടുന്നത്.4ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വേണം ഇത് ഉപയോഗിക്കുവാൻ .
confidor
ഇതും ചെമ്പൻ ചെല്ലികളെ നിയന്ത്രിക്കുവാൻ ഉള്ള കീടനാശിനി ആണ്.tatamid ക്ക് പകരം ആയും ഇത് ഉപയോഗിക്കാം.4ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വേണം ഇത് ഉപയോഗിക്കുവാൻ.
contaf - 5e
ഇത് ഒരു കുമിൾനാശിനി ആണ്.കൂമ്പുചീയൽ പോലുള്ള രോഗങ്ങൾക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് ഇത്. 5ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വേണം ഇത് ഉപയോഗിക്കുവാൻ
ferttera
കൊമ്പൻ ചെല്ലികളെ നിയന്ത്രിക്കുവാൻ ഏറ്റവും നല്ല തരി രൂപത്തിൽ ഉള്ള ഒരു കീടനാശിനി ആണ്. പണ്ടത്തെ ഫ്യുറഡാന് പകരം എന്ന് വേണമെങ്കിൽ പറയാം.20 ഗ്രാം 50 ഗ്രാം മണലിൽ മിക്സ് ചെയ്ത തെങ്ങിന്റെ കവിളുകളിൽ ഇട്ട് കൊടുക്കാം. ഇത് ചെറിയ പായ്ക്കറ്റുകളിൽ ആക്കി സുഷിരമിട്ട് കവിളുകളിൽ നിക്ഷേപിക്കുന്നതും നല്ലതാണ.
ekalux
ഇത് കൊമ്പൻ ചെല്ലി ഉൾപ്പെടെയുള്ള മറ്റ് കീടങ്ങളെ തെങ്ങിൽ നിന്നും അകറ്റുവാൻ സഹായിക്കും.5ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തേങ്ങിന്റെ കൂമ്പിലും , കവിളിലും മാസത്തിൽ ഒന്ന് തളിക്കുന്നത് ഇതുപോലുള്ള കീടങ്ങളെ അകറ്റുവാൻ സഹായിക്കും.
പാറ്റാഗുളിക
ഇതിനെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. തെങ്ങിന്റെ കവിളിലും കൂമ്പിലും പാറ്റാഗുളിക നിക്ഷേപിക്കുന്നത് കൊമ്പൻ ചെല്ലിയെ അകറ്റും മഴക്കാലത്ത് പാറ്റാഗുളിക മഴ നനഞ്ഞു നശിച്ചു പോകാതിരിക്കുവാൻ കുപ്പികളിൽ ആക്കി ഉപയോഗിക്കുന്നതും നല്ലതാണ്
ബോർഡോമിശ്രിതം...
ഇതിനെക്കുറിച്ച് അറിയാത്ത ആരും ഉണ്ടാവില്ലല്ലോ. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഒരുപാട് കുമിൾ രോഗങ്ങൾക്ക് പ്രതിവിധി ആണ്.തെങ്ങിൽ ഇത് മാസത്തിൽ ഒന്ന് തളിച്ച് കൊടുത്താൽ കൂമ്പു ചീയൽ പോലുള്ള കുമിൾരോഗങ്ങളെ അകറ്റുവാൻ സാധിക്കും.പത്ത് ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് കൂമ്പു ചീയൽ ബാധിച്ച തെങ്ങുകൾക്കുള്ള മരുന്ന് ആണ്.ചെന്നീരൊലിപ്പ് ബാധിച്ച ഭാഗത്തും മരുന്നായി നൽകേണ്ടത് ബോർഡോ കുഴമ്പ് ആണ്.
quinalphos...
ഇത് കൊമ്പൻ ചെല്ലി ഉൾപ്പെടെയുള്ള മറ്റ് കീടങ്ങളെ തെങ്ങിൽ നിന്നും അകറ്റുവാൻ സഹായിക്കും ....5ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തേങ്ങിന്റെ കൂമ്പിലും , കവിളിലും മാസത്തിൽ ഒന്ന് തളിക്കുന്നത് ഇതുപോലുള്ള കീടങ്ങളെ അകറ്റുവാൻ സഹായിക്കും
carbaril...
തരി രൂപത്തിൽ ഉള്ള കീടനാശിനി.മണലിന്റെ കൂടെ മിക്സ് ചെയ്ത് തെങ്ങിന്റെ കവിളിൽ ഇട്ട് കൊടുത്താൽ കൊമ്പൻ ചെല്ലികളെ അകറ്റുവാൻ സാധിക്കും.പാറ്റാഗുളികക്ക് പകരമായി കായം തെങ്ങിന്റെ കവിളിൽ ഇടുന്നതും കൊമ്പൻ ചെല്ലിയെ അകറ്റുവാൻ സഹായിക്കും. ഇവയുടെയെല്ലാം രൂക്ഷമായ ഗന്ധമാണ് ഇവയെ അകറ്റുന്നത്. അതിനാൽ ഒരു നിശ്ചിത ദിവസങ്ങൾക്ക് ശേഷം ഇവ മാറ്റി പകരം പുതിയത് വച്ചിരുന്നാൽ മാത്രം ആണ് ഇതിന്റെ ഗുണം കൂടുതൽ കിട്ടുകയുള്ളു.
രൂക്ഷഗന്ധമുള്ള കീടനാശിനികൾ തെങ്ങിന്റെ കവിളിലും ,മണ്ടയിലും ഒക്കെ തളിക്കുന്നതും കൊമ്പൻ ചെല്ലിയെ അകറ്റുവാൻ സഹായിക്കും. എന്നാൽ ഇത് പരാഗണ ജീവികൾക്ക് ദോഷമാകാതെ നോക്കുകയും വേണം.