ചീരക്കൃഷിയിലെ നാട്ടറിവുകൾ
ഗോമൂത്രത്തിൽ വേപ്പില അരച്ചു ചേർത്ത് ഇരട്ടി വെള്ളവും ചേർത്ത് ചീരയിൽ തളിച്ചാൽ കീടങ്ങൾ വരില്ല, ചീര തഴച്ചു വളരും. 50 ഗ്രാം യൂറിയ, 10 ലിറ്റർ വെള്ളത്തിൽ കലക്കി ചുവട് അകലെ ഒഴിച്ചാൽ ചീരയുടെ വളർച്ച കൂടും.
ചീരയ്ക്ക് ചാരം വളമായി ഉപയോഗിച്ചാൽ പെട്ടെന്ന് കതിർ വന്ന് നശിച്ച് പോകും. ചീരയുടെ കുമിൾ രോഗം തടയാൻ ചുവപ്പു ചീരയും പച്ച ചീരയും ഇടകലർത്തി നടുക.
ചീരയുടെ അരി പാകുന്ന തവാരണകൾ കരിയിലയിട്ട് ചുടുന്നത്. ഇളം തൈയുടെ ചുവടു ചീയൽ തടയുന്നു.
വാഴത്തടത്തിനു ചുറ്റും ചീര നട്ടാൽ നല്ല വലിപ്പമുള്ള ചീരത്തണ്ടുകൾ കിട്ടും.
ചീരയ്ക്ക് ആട്ടിൻ കാഷ്ടവും കുമ്മായവും ചേർത്ത് പൊടിച്ചു ചേർത്താൽ ഏറ്റവും നല്ലതാണ്. ചീര നടുമ്പോൾ വീട്ടിൽ പോലുള്ള കീടങ്ങൾ വെട്ടി നശിപ്പിയ്ക്കാതിരിക്കാൻ തെങ്ങിന്റെ ഓല കഷ്ണങ്ങളാക്കി ചീരത്തൈകളെ മൂടി വെയ്ക്കുക.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചീര കൃഷി ചെയുന്നവിധം.
ചാക്കിന്റെ പകുതി ഭാഗം കരിയില നിറക്കുക.അതിനുമുകളിൽ മിക്സ് ചെയ്ത മണ്ണും ചാണകപ്പൊടിയും നിറക്കുക.ചാക്കിന്റെ വസങ്ങളിലായി 20cm ഇടവിട്ട് ദ്വാരങ്ങളിടുക. തുടർന്ന് 22 ദിവസം പാകമായ ചീര തൈകൾ ഓരോ ദ്വാരത്തിലും നടുക. വീണ്ടും കരിയില നിറക്കുക.അതിനുശേഷംമണ്ണുംചാണകപ്പൊടിയും നിറക്കുക.
ചാക്കിന്റെ വശ്ങ്ങളിലായി 20cm ഇടവിട്ട് ദ്വാരങ്ങളിടുക.ചീരതൈകൾ നടുക.വീണ്ടും മുകൾഭാഗത്ത് മണ്ണുംചാണകപ്പൊടിയുംനിറക്കുക.ചിത്രത്തിൽകാണിച്ചിരിക്കുന്നത് പോലെ ചാക്കിന്റമുകൾഭാഗത്ത് ചീര തൈകൾ നടുക.
കുറച്ചു സ്ഥലം ഉപയോഗിച്ച് കൂടുതൽ ചീരകൾ വിളവ് എടുക്കാം എന്നത് ആണ് ഇതിന്റെ പ്രത്യേകത