Updated on: 2 June, 2024 11:59 PM IST
സപ്പോട്ട

കൃഷിസ്ഥലത്തു വളരുന്ന മറ്റു മരങ്ങളോ ചെടികളോ ഒഴിവാക്കുന്നത് സപ്പോട്ട മരങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. കൃഷി ചെയ്യുന്ന സ്ഥലത്തിന് ചുറ്റും മാവ്, പുളി, ഞാവൽ തുടങ്ങിയ കുത്തനെ വളരുന്ന തണൽ മരങ്ങൾ വച്ചു പിടിപ്പിച്ചാൽ കാറ്റിൽ നിന്ന് ചെടികളെ സംരക്ഷിക്കാം. ഗ്രാഫ്റ്റ് ചെയ്‌ത ചെടിയുടെ അടിയിൽ മുളകൾ പൊട്ടുകയാണെങ്കിൽ അവ ഉടൻ നീക്കം ചെയ്യണം.

ഇടവിട്ടുള്ള ജലസേചനമാണ് സപ്പോട്ടകൃഷിക്ക് അനിവാര്യമായത്. വേനൽക്കാലത്ത് പതിനഞ്ച് ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് മുപ്പത് ദിവസത്തിലൊരിക്കലുമാണ് ജലസേചനം നടത്തേണ്ടത്. മറ്റ് പല കൃഷിയേയും പോലെ തുള്ളിനനയാണ് ഇവിടെയും അഭികാമ്യം. ചെടി നട്ട് ആദ്യത്തെ രണ്ടു വർഷം 50 സെന്റീ മീറ്റർ ഇടവിട്ട് രണ്ട് ഡ്രിപ്പറും തുടർന്ന് ഒരു മീറ്റർ അകലത്തിൽ നാല് ഡ്രിപ്പറും വച്ച് നനക്കേണ്ടതാണ്. 40 ശതമാനം ജലവും 70 മുതൽ 75 ശതമാനം സാമ്പത്തിക ചെലവും ഇതിലൂടെ ലാഭിക്കാം.

ചെടിവച്ച് മൂന്നാമത്തെ വർഷം മുതൽ കായ്‌കൾ ഉണ്ടാകാൻ തുടങ്ങും. എന്നാൽ വാണിജ്യാടിസ്ഥനത്തിലേക്ക് വിളവ് ലഭിക്കുന്നതിനായി രണ്ടു വർഷം കൂടി കാത്തിരിക്കണം. തുടർന്ന് വരുന്ന നാലു മാസത്തിൽ കായ്‌കൾ ഉണ്ടായി വിളയും. ചെടി വച്ച് അഞ്ചാം വർഷത്തിൽ ഒരു ഏക്കറിൽ നിന്ന് നാല് ടണ്ണും, ഏഴാം വർഷത്തിൽ ആറ് ടണ്ണും തുടർന്നു വരുന്ന പതിനഞ്ച് വർഷക്കാലത്തിൽ എട്ട് ടണ്ണോളവും ഉത്പാദനം ലഭിക്കും. പഴങ്ങൾ വിളവെടുത്തതിന് ശേഷമുള്ള 7-8 ദിവസങ്ങളിൽ സാധാരണ അന്തരീക്ഷോഷ്‌മാവിൽ സൂക്ഷിക്കാം. ശേഷം ഇവ 20 ഡിഗ്രി സെൽഷ്യസ് തണുത്ത അവസ്ഥയിലേക്ക് മാറ്റി സൂക്ഷിക്കണം.

English Summary: Steps in caring sappotta
Published on: 02 June 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now