Updated on: 9 May, 2024 5:09 PM IST
വെള്ളകുപ്പ

കിഴങ്ങിന് വെളുപ്പുനിറമുള്ള കൂവയിൽ നിന്ന് എടുക്കുന്ന പൊടി (നൂറ്) മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഒരു പോലെ ഭക്ഷിക്കാൻ പറ്റിയതാണ്.

ദഹനത്തിനെ സഹായിക്കുന്ന കൂവ നൂറ് ഉദരരോഗങ്ങൾ ശമിപ്പിക്കും. പ്രമേഹ രോഗികൾക്കും ഹൃദ്‌രോഗികൾക്കും കൂവ നൂറ് നല്ലതാണ്.

നല്ല ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയിൽ കൂവ നന്നായി വളരും അന്തരീക്ഷ ഊഷ്‌മാവ് 25-30°C ഉം വാർഷിക വർഷപാതം 1500- 2000 മില്ലി മീറ്ററുമാണ് കൂവ കൃഷിക്ക് അനുയോജ്യം. വളക്കൂറും ജലനിർഗ്ഗമന ശേഷിയുമുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി വളരും. വനമണ്ണിൽ മികച്ച വിളവ് നൽകും.

ഏപ്രിൽ അവസാന വാരത്തിലോ മെയ് മാസത്തിലോ ആണ് കൂവ കൃഷി ചെയ്യുവാൻ നല്ലത്. കൂവ കിഴങ്ങ് കഷണങ്ങളാക്കി നടാനുപയോഗിക്കാം ഒരു വിത്ത് കഷണത്തിന് 20-25 ഗ്രാം തൂക്കവും 5-7 സെ.മീറ്റർ നീളവും വേണം.

മഴക്കാലത്തിനു മുമ്പേ കിളച്ചോ ഉഴുതോ ഒരുക്കിയ സ്ഥലത്ത് ഏക്കറിന് 4 ടൺ ഉണങ്ങി പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ അടിവളമായി നൽകി കൂവ നടാം. നടാനായി ഒരു മീറ്റർ വീതിയിൽ 15-20 സെന്റി മീറ്റർ ഉയരത്തിൽ വാരങ്ങളെടുത്ത് അതിൽ 30 × 30 സെ.മീറ്റർ അകലത്തിൽ നടുന്നതാണ് നല്ലത്. കൂനകൾ കൂട്ടിയും നടാവുന്നതാണ്.

നട്ട ഉടനെ തന്നെ പുതയിട്ട് കൊടുക്കണം. കരിയിലയോ, പച്ചിലയോ, തെങ്ങോലയോ അനുയോജ്യമായ മറ്റ് ജൈവവസ്‌ക്കളോ ഉപയോഗിച്ച് പുതയിടാം. ഇത് കളകൾ മുളയ്ക്കുന്നത് തടയുകയും മണ്ണിലെ ഈർപ്പം നിലനിറുത്തുകയും അതിമഴയിൽ മണ്ണ് തറഞ്ഞു പോകാതെ സംരക്ഷിക്കുകയും അതു വഴി ഉൽപാദന വർദ്ധനവ് നൽകുകയും ചെയ്യും.

കളകൾ നീക്കി മണ്ണിളക്കി മേൽവളം നൽകുന്നതാണ് കാര്യമായ കൃഷിപ്പണികൾ. ഇടയിളക്കി മണ്ണ് കൂട്ടുന്നത് വിള വർദ്ധന നൽകും.

കൂവയിൽ ഇതുവരെ കാര്യമായ രോഗബാധ കണ്ടിട്ടില്ല. കീടങ്ങളിൽ എലിയാണ് കൂവയുടെ ശത്രു. എലി നശീകരണ നടപടികൾ സ്വീകരിക്കണം.

ഏകദേശം 10-11 മാസം മൂപ്പ് ഉണ്ട് കൂവയ്ക്ക്. തണ്ട് ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാം. ഏക്കറിന് 8-10 ടൺ വിളവ് ലഭിക്കും.

English Summary: Steps in farming of Arrowroot
Published on: 09 May 2024, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now