Updated on: 5 April, 2024 10:34 PM IST
നീലയമരി

തുറസായ സമതല പ്രദേശങ്ങളിൽ വളരുന്ന കുറ്റിച്ചെടിയാണ് നീലയമരി. ഒന്നര മീറ്റർ ഉയരത്തിൽ പടർന്നു വളരുന്ന ഇതിന്, നീലിനി, നീലിക, രഞ്ജിനി, നീല അവരി തുടങ്ങിയ പേരുകളിലറിയപ്പെടുന്നു. ഇൻഡിഗോഫെറ റ്റിൻ്റോറിയ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവയ്ക്ക് ധാരാളം ശാഖോപശാഖകളും ശിഖരങ്ങൾ കമ്പി പോലെ ബലമുള്ളവയുമാണ്.

നീലയമരിയുടെ ഔഷധയോഗ്യമായ ഇലകൾ ചെറുതും ദീർഘ വൃത്താകൃതിയിലുള്ളതും ഇരുണ്ട നീല നിറമുള്ളതുമാണ്. പൂങ്കുലകൾ നീളം കുറഞ്ഞതും പൂക്കൾ ചുവപ്പു നിറത്തിലുള്ളതുമാണ്. നാലു സെ.മീ. നീളമുള്ള കായ്കകളിൽ 10-12 വിത്തുകൾ ഉണ്ടാകും. ഫലങ്ങൾ പാകമാകുമ്പോൾ പുറം തോടിന് നേരിയ മഞ്ഞ നിറമുണ്ടാകും.

നീലയമരിയുടെ പ്രധാന ഉപയോഗം

കേശ വർദ്ധിനി എണ്ണകളിലാണ് ആയുർവ്വേദത്തിൽ നീലയമരിയുടെ പ്രധാന ഉപയോഗം. നീല ഭ്യംഗാദി തൈലം, കയ്യുണ്യാദി തൈലം, ചെമ്പരത്ത്യാദി എണ്ണയടക്കം ആയുർവ്വേദത്തിലെ ധാരാളം എണ്ണകളിൽ നീലയമരി ഇല വളരെയധികം ഉപയോഗിക്കുന്നു. ഇവയുടെ പച്ചിലകൾ ശാഖോപശാഖകളോടു കൂടി ചുവടെ വെട്ടിയാണ് വിപണനം നടക്കുന്നത്.

കൃഷിരീതി

പുതുമഴ ആരംഭിക്കുന്നതോടു കൂടി നഴ്‌സറി തടങ്ങളെടുത്ത് 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത വിത്തുകൾ പാകണം. എങ്കിൽ 90 ശതമാനം വിത്തുകളും മുളച്ചു വരും. ഒരാഴ്‌ച പുതയിട്ട് നനച്ചു കൊടുക്കണം. വെള്ളക്കെട്ടില്ലാത്ത തെങ്ങിൻ തോപ്പുകളിൽ സ്ഥലം കിളച്ചൊരുക്കി പാഴ് വസ്‌തുക്കൾ നീക്കം ചെയ്യണം. നല്ല മഴയുള്ള സമയത്ത് 3 അടിയകലത്തിൽ ചെറിയ കുഴിയെടുത്ത് ഒരു പിടി ചാണകപൊടി ചേർത്ത് കുഴി മൂടണം. നഴ്സ‌റി തടത്തിൽ നിന്നും വേരുമുറിയാതെ തൈകൾ പിഴുതെടുത്ത് നടാവുന്നതാണ്. വാരമെടുത്തും നടാം. മഴയില്ലെങ്കിൽ 15 ദിവസത്തേക്ക് നനച്ചു കൊടുക്കണം. ക്രമമായി മാസത്തിലൊരിക്കൽ കളയെടുത്ത് ജൈവവളങ്ങൾ ചേർത്തു കൊടുക്കണം.

വിളവെടുപ്പ് സമയം

സെപ്റ്റംബർ - ഒക്ടോബർ മാസത്തോടു കൂടി ആർത്തു വളർന്നു പൂവിട്ടു തുടങ്ങും. ഈ സമയത്ത് ഏതെങ്കിലും ഔഷധ നിർമ്മാതാക്കളുടെ സമ്മതം ലഭിക്കുന്നതോടു കൂടി ചുവടെ വെട്ടിയെടുത്ത് കെട്ടുകളാക്കി 6 മണിക്കുറിനുള്ളിൽ വിപണനത്തിനെത്തിക്കണം. ഒരേക്കർ സ്ഥലത്തു നിന്നും ചുരുങ്ങിയത് 1500 കി. ഗ്രാം മുതൽ 2500 കി.ഗ്രാം നീലയമരിയില ലഭിക്കും.

English Summary: Steps in farming of neelaamari and ways to increase its yield
Published on: 05 April 2024, 10:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now