ഒരു തോട്ടത്തിലെ എല്ലാ ചെടികളും ഒരേ സമയത്ത് പുഷ്‌പിച്ച് ഒരുമിച്ച് വിളവെടുക്കുന്നതിന് എഥിഫോൺ പ്രയോഗം ആവശ്യമാണ്. ചെടികൾ ഏതാണ്ട് 6-7 മാസം പ്രായമെത്തി 40-ഓളം ഇലകളുള്ളപ്പോഴാണ് എഥിഫോൺ പ്രയോഗിക്കുന്നത്. 2-ക്ലോറോ ഈ ഥൈൽ ഫോഫോണിക് ആസിഡ് അടങ്ങിയ എഥിഫോൺ 25 പിപിഎം, യൂറിയ രണ്ട് ശതമാനം, കാൽസ്യം കാർബണേറ്റ് 0.04 ശതമാനം അടങ്ങിയ ലായനി 50 മില്ലീ ലിറ്റർ വീതം കാനി ഒന്നിന് കുമ്പിൽ ഒഴിച്ചു കൊടുക്കണം. ഇങ്ങനെ 1000 ചെടികൾക്ക് വേണ്ടി വരുന്ന ലായനി ഉണ്ടാക്കാൻ 50 ലിറ്റർ വെള്ളത്തിൽ 1.25 മി ല്ലീ ലിറ്റർ എഥിഫോൺ (3.2 മില്ലീ ലിറ്റർ എത്രൽ 39 ശതമാനം, അല്ലെങ്കിൽ 12.5 മില്ലീ ലിറ്റർ എത്രൽ 10 ശതമാനം) കൂടാതെ ഒരു കിലോഗ്രാം യൂറിയ, 20 ഗ്രാം കാൽസ്യം കാർബണേറ്റ് (ചുണ്ണാമ്പ്) എന്നിവ ലയിപ്പിക്കണം.
എഥിഫോൺ ഒഴിച്ചു കഴിഞ്ഞയുടൻ മഴ പെയ്താൽ വീണ്ടും ഒഴിക്കേണ്ടതാണ്. ഒഴിക്കുന്ന സമയത്ത് ചെടികളിൽ ഏകദേശം 38-42 ഇലകൾ ഉണ്ടായിരിക്കണം. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യു ന്ന മൗറീഷ്യസ് ഇനത്തിൽ, നട്ട് 6-7 മാസങ്ങൾക്കുള്ളിൽ ഇത്രയും ഇലകൾ ഉണ്ടാകും. അമൃത എന്ന സങ്കര ഇനത്തിനും എം.ഡി2 വിനും നട്ട് 6-7 മാസങ്ങൾക്കുള്ളിൽ എഥിഫോൺ പ്രയോഗം നടത്താം. എ ന്നാൽ, മറ്റൊരു വാണിജ്യ ഇനമായ ക്യൂ നട്ട് 10-12 മാസങ്ങൾക്കുള്ളിൽ മാത്രമേ ഇത്രയും ഇലകൾ ഉണ്ടാകൂ. അതിനാൽ, മൗറീഷ്യസ്, അമൃത, എം.ഡി2 എന്നീ ഇനങ്ങൾക്ക്, നട്ട് 6-7 മാസത്തിന് ശേഷവും ക്യൂ ഇനം നട്ട് 10-12 മാസങ്ങൾക്ക് ശേഷവും എഥിഫോൺ ലായനി ഒഴിച്ച് കൊടുക്കാം. ശരിയായ കായിക വളർച്ച ഇല്ലാത്ത ചെടികളിൽ എഥിഫോൺ പ്രയോഗം കൊണ്ട് പൂക്കൽ ഉണ്ടാക്കാമെങ്കിലും അത്തരം അവസ്ഥയിൽ ചക്കയുടെ വലിപ്പം വളരെ കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എഥിഫോൺ ലായനി ഒഴിച്ച് കൊടുക്കാം. ശരിയായ കായിക വളർച്ച ഇല്ലാത്ത ചെടികളിൽ എഥിഫോൺ പ്രയോഗം കൊണ്ട് പൂക്കൽ ഉണ്ടാക്കാമെങ്കിലും അത്തരം അവസ്ഥയിൽ ചക്കയുടെ വലിപ്പം വളരെ കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എഥിഫോൺ മിശ്രിതം ഒഴിച്ചു കൊടുത്ത് 30 ദിവസം കഴിയുമ്പോൾ പൂങ്കുലകളുടെ അങ്കുരം നടുകൂമ്പിൽ എഥിഫോൺ ലായനി ഒഴിച്ച് കൊടുക്കാം. ശരിയായ കായിക വളർച്ച ഇല്ലാത്ത ചെടികളിൽ എഥിഫോൺ പ്രയോഗം കൊണ്ട് പൂക്കൽ ഉണ്ടാക്കാമെങ്കിലും അത്തരം അവസ്ഥയിൽ ചക്കയുടെ വലിപ്പം വളരെ കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എഥിഫോൺ മിശ്രിതം ഒഴിച്ചു കൊടുത്ത് 30 ദിവസം കഴിയുമ്പോൾ പൂങ്കുലകളുടെ അങ്കുരം നടു കൂമ്പിൽ കണ്ടു തുടങ്ങും. ചുവന്ന നിറമാണ് ആദ്യം കാണുന്നത്. മൗറീഷ്യസ് ഇനത്തിലും, അമൃത ഇനത്തിലും, തുടങ്ങിക്കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ എല്ലാ ചെടികളിലും പൂക്കൽ പൂർത്തിയാകും. എന്നാൽ, ക്യൂ ഇനത്തിൽ 40 ദിവസം കഴിയുമ്പോഴേ പൂങ്കുലകളുടെ അങ്കുരം കാണുകയുള്ളൂ.
ഇത്തരത്തിലുള്ള എഥിഫോൺ പ്രയോഗം കൊണ്ട് 95-98 ശതമാനം ചെടികളും പൂക്കുമെന്ന് ഗവേഷണ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. എഥിഫോൺ പ്രയോഗം കഴിഞ്ഞ് 4-4.5 മാസങ്ങൾക്കുള്ളിൽ മൗറീഷ്യസ്, അമൃത, എം.ഡി- 2 എ ന്നീ ഇനങ്ങൾ വിളവെടുപ്പിന് പാകമാകും. ക്യൂ ഇനം എഥിഫോൺ ഒഴിച്ച് കഴിഞ്ഞ് ഏകദേശം 5.25 5.75 മാസം എടുക്കും വിളവെടുപ്പിന്.
ക്യൂ ഇനത്തിൽ ഒന്നാമത്തെ വിളവെടുപ്പിനുശേഷം 8-10 മാസങ്ങൾ കഴിയുമ്പോൾ ആദ്യത്തെ കുറ്റിവിളയ്ക്കു വേണ്ടി എഥിഫോൺ പ്രയോഗം നടത്താം. അമൃത, മൗറീഷ്യസ് ഇനങ്ങളിൽ ഒന്നാം വിള കഴിഞ്ഞ് 5-6 മാസങ്ങൾക്കുള്ളിൽ തന്നെ എഥിഫോൺ കൊടുക്കാം.