Updated on: 18 May, 2024 8:58 AM IST
പതിവയ്ക്കൽ

മാതൃസസ്യത്തിൽ നിൽക്കുമ്പോൾ തന്നെ ശാഖകളിൽ വേരുകൾ ഉൽപ്പാദിപ്പിച്ച് ആ ഭാഗം വേർപെടുത്തി മറ്റൊരു പ്രത്യേക ചെടിയാക്കി വളർത്താം. ഇത്തരം ചെടികളെ 'പതി' (Layer) എന്നും ഈ പ്രക്രിയയെ 'പതിവയ്ക്കൽ (Layering) എന്നും പറയുന്നു. എല്ലാത്തരം പതിവയ്ക്കലിലും വേര് ഉൽപ്പാദിപ്പിക്കേണ്ട ഭാഗം സൂര്യപ്രകാശത്തിൽ നിന്ന് മറച്ചു വയ്ക്കുന്നു.

വേരുപിടിക്കാൻ വിഷമമുള്ള തണ്ടുകളിൽ വേരുൽപ്പാദിപ്പിക്കാനുതകുന്ന ഹോർമോണുകൾ പ്രയോഗിച്ചും ഇത് സാധിക്കുന്നുണ്ട്.

പതിവയ്ക്കലിന്റെ കാര്യക്ഷമത

ആഗ്രത്തിൽ പതിവെക്കാൻ ചെടിയുടെ അഗ്രഭാഗം വളച്ച് മണ്ണിനടിയിലേക്കു വച്ച് അഗ്രത്തിൽ വേരുൽപ്പാദിപ്പിച്ച് ഒരു പുതിയ ചെടിയായി വളർത്തുന്നു. ഉദാ: ബ്ലാക്ക് ബെറി, റാസ്‌പ്ബെറി തുടങ്ങിയവ.

ചെടികൾ തയാറാക്കുന്ന വിധം

നീളമുള്ള പുതിയ ശാഖകൾ തിരഞ്ഞെടുക്കുക. അഗ്രഭാഗത്ത് ഏകദേശം 10 സെ.മീ. ഭാഗത്തുള്ള ഇലകൾ നീക്കം ചെയ്യുക. 

പതിവയ്ക്കുന്ന വിധം

മണ്ണു നിറച്ച ചെറിയ ചെടിച്ചട്ടിയിൽ ഒരു കമ്പു കൊണ്ട് 7 മുതൽ 10 സെ.മീ. വരെ താഴ്‌ചയുള്ള കുഴി ഉണ്ടാക്കുക. പതിവയ്‌ക്കേണ്ട ശാഖയുടെ അഗ്രഭാഗം വളച്ച് കുഴിക്കുള്ളിൽ കടത്തി മണ്ണിട്ടു മൂടി ബലമായി ഉറപ്പിക്കുക. കമ്പുപയോഗിച്ച് ചെടി കെട്ടി നിർത്തണം.

മണ്ണിനടിയിലേക്ക് വച്ച അഗ്രം തുടർന്നു വളരുകയും പുറത്തു വരുകയും ചെയ്യുന്നു. മണ്ണിനടിയിൽ ഉണ്ടാകുന്ന വളവിൽ നിന്ന് ധാരാളം വേരുകൾ ഉണ്ടാകുന്നു.

പതികൾ വേർപെടുത്തുന്ന വിധം

ഒരു മാസത്തിനകം അഗ്രഭാഗം മണ്ണിനു മുകളിലേക്ക് ഏകദേശം 15 സെ.മീ. ഉയരത്തിൽ വളരും. ഈ സമയത്ത് തായ്ച്ചെടി മണ്ണിനോടു ചേരുന്ന ഭാഗത്തായി പതിവച്ച തണ്ടിൽ 'V' ആകൃതിയിൽ മുറിവുണ്ടാക്കുക. ഒന്നോ രണ്ടോ ആഴ്ച ഇടവിട്ട് മുറിവിൻ്റെ ആഴം കൂട്ടണം. ഇപ്രകാരം ഏകദേശം രണ്ടു മാസത്തിനുള്ളിൽ പതി വേർപെടുത്താം. പതി വയ്ക്കുന്നത് ചട്ടിയിലേക്കാണങ്കിൽ വേർപെടുത്താൻ എളുപ്പമായിരിക്കും.

English Summary: Steps in layering of plants
Published on: 17 April 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now