പക്ഷികൾ, ചിതൽ, എലി എന്നിവയൊഴിച്ചു കീടങ്ങൾ പൊതുവേ കുറവാണു കരനെല്ലിന്. കരനെല്ലിൻ്റെ ശരാശരി വിളവ് ഏക്കറിന് 600 കിലോ വരെയാണ്. ഏക്കറിൽ നിന്ന് ഏകദേശം 400 കിലോഗ്രാം നെല്ല് ലഭിക്കും. 50 സെന്ററിൽ കൃഷി ചെയ്‌താൽത്തന്നെ നാലു പേരടങ്ങുന്ന ഒരു കുടുംബത്തിനു ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കാം. ജീവാണുക്കൾ ഉപയോഗിച്ചുള്ള ജൈവനിയന്ത്രണത്തിനാണ് ഇപ്പോൾ പ്രാധാന്യം. ജീവാണുക്കളായ കുമിളുകൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവ രോഗനിയന്ത്രണത്തിന് ഉപയോഗിക്കാം.
നെല്ലിൽ ജൈവനിയന്ത്രണത്തിനു സ്യൂഡോമോണാസ് ബാക്ടീരിയയാണ് ഉപയോഗിക്കുന്നത്. വിത്തു പരിചരണം, നട്ട ശേഷം പരിചരണം, ഇലകളിൽ തളിച്ചുകൊടുക്കൽ എന്നിവയാണ് പ്രയോഗരീതികൾ. 10 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ ഒരു കിലോഗ്രാം വിത്തുമായി വെള്ളത്തിൽ കുതിർത്തു ചേർക്കാം. ഒരേക്കർ നിലത്തു വിതയ്ക്കാൻ വേണ്ട 40 കിലോഗ്രാം വിത്തിന് അര കിലോഗ്രാം ബാക്ടീരിയൽ കൾച്ചർ വേണ്ടിവരും.
സാധാരണകൃഷിയിൽ ഞാറു പറിച്ചു നടുന്നതിനു മുൻപ് വേരുകൾ ബാക്ടീരിയൽ ലായനിയിൽ 1-2 മണിക്കൂർ മുക്കി വയ്ക്കാം. 400 ഗ്രാം ബാക്ടീരിയൽ കൾച്ചർ 40 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇതിനായി ഉപയോഗിക്കാം.
വിത കഴിഞ്ഞ് വിത കഴിഞ്ഞ് ഇരുപത്തഞ്ചാംപക്കം ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ചാണകപ്പൊടിയും മണ്ണുമായി ചേർത്തു പാടത്ത് വിതറാം. രാസവളപ്രയോഗത്തിന് ഒരാഴ്‌ച മുൻപു വേരുകൾ ബാക്ടീരി യൽ ലായനിയിൽ 1-2 മണിക്കൂർ മുക്കിവയ്ക്കാം. 400 ഗ്രാം ബാക്ടീരിയൽ കൾച്ചർ 40 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇതിനായി ഉപയോഗിക്കാം.
വിത കഴിഞ്ഞ് ഇരുപത്തഞ്ചാംപക്കം ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ചാണകപ്പൊടിയും മണ്ണുമായി ചേർത്തു പാടത്ത് വിതറാം. രാസവള പ്രയോഗത്തിന് ഒരാഴ്‌ച മുൻപോ പിൻപോ ഇത് പ്രയോഗിക്കാം.
രണ്ടാഴ്ച ഇടവിട്ട് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിന് എന്ന തോതിൽ സ്യൂഡോമോണാസ് ചെടികളിൽ തളിക്കാം.
ഇലകരിച്ചിൽ നിയന്ത്രിക്കാൻ 20 ഗ്രാം പുതിയ ചാണകം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തിളക്കി അരിച്ചെടുത്ത ചാണകപ്പാൽ കലക്കി തളിക്കാം. ബ്ലീച്ചിങ് പൗഡർ - ഏക്കറിനു രണ്ടു കിലോഗ്രാം ഇടുന്നതിനും രോഗനിയന്ത്രണത്തിനും സഹായിക്കും