Updated on: 14 March, 2024 6:28 PM IST
വിത്തിഞ്ചി

ഇഞ്ചി നടാൻ നിലമൊരുക്കുന്ന വിധവും വാരങ്ങൾ കോരുന്ന രീതിയും എങ്ങനെ

ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കളകളും കുറ്റികളും വേരുകളും മറ്റും നീക്കം ചെയ്‌ത ശേഷം നന്നായി കിളയ്ക്കുകയോ പൂട്ടുകയോ ചെയ്യണം. അതിനു ശേഷം ഒരു മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും 25 സെ.മീറ്റർ ഉയരത്തിലും വാരം കോരണം. വാരങ്ങൾ തമ്മിൽ 40 സെ.മീറ്റർ അകലം നൽകണം.

നടാൻ വിത്തിഞ്ചി തിരഞ്ഞെടുക്കുന്നതും തയാറാക്കുന്നതും എങ്ങനെ

ഇഞ്ചിയുടെ ഭൂകാണ്ഡ‌മാണ് നടീൽ വസ്‌തുവായി ഉപയോഗിക്കുന്നത്. തലേ വർഷത്തെ വിളവിൽ നിന്നും സംഭരിച്ചു സൂക്ഷിച്ചു വയ്ക്കുന്ന വിത്തിഞ്ചിയാണ് നടാൻ ഉപയോഗിക്കുന്നത്. ആരോഗ്യമുള്ളതും രോഗവിമുക്തമായതുമായ 6-8 മാസം പ്രായമായ ചെടികൾ പ്രത്യേകം മാർക്ക് ചെയ്ത് നിർത്തണം. ഇഞ്ചിക്ക് മുറിവേൽക്കാതെ ചെടികൾ കിളച്ചെടുക്കണം. 3 ഗ്രാം മാങ്കോസെബും ഒരു മി.ലിറ്റർ മാലത്തിയോണും കൂടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആ ലായനിയിൽ 30 മിനിട്ട് നേരം ഇഞ്ചി മുക്കി വച്ച ശേഷം തറയിൽ നിരത്തി ഉണക്കണം.

തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയോ അതിനുള്ളിൽ ചെറുതായി നിരത്തിയ ശേഷം വിത്തിഞ്ചി അടുക്കണം. ഈ കുഴിയിൽ പാണലിന്റെ ഇല ഇടുന്നത് കീടങ്ങളുടെ ഉപദ്രവം നിയന്ത്രിക്കാൻ സഹായിക്കും. തെങ്ങോല ഉപയോഗിച്ച് കുഴി മൂടുകയും വേണം.

മാസത്തിലൊരിക്കൽ ഈ വിത്തിഞ്ചി പരിശോധിച്ച് ചീഞ്ഞതും കേടു വന്നതുമായവ മാറ്റണം. വായുസഞ്ചാരത്തിനായി ഒന്നോ രണ്ടോ ദ്വാരങ്ങൾ ഇടുന്നത് നല്ലതാണ്. ഇഞ്ചി നടുന്നതിനു മുമ്പും മേൽ ചെയ്ത പ്രകാരം വിത്തിഞ്ചി കെമിക്കലിൽ 30 മിനിട്ട് സൂക്ഷിക്കണം.

ഇഞ്ചി നടുന്ന സീസൺ എപ്പോഴാണ്

വേനൽ മഴ ലഭിച്ചതിനുശേഷം ഏപ്രിൽ ആദ്യ പകുതിയോടെ ഇഞ്ചി നടുന്നതാണ് ഏറ്റവും ഉചിതം. നന സൗകര്യമുള്ളിടത്ത് ഫെബ്രുവരിയിൽ കൃഷിയിറക്കാം.

നടാൻ ഉപയോഗിക്കുന്ന വിത്തിഞ്ചിക്ക് എന്ത് വലിപ്പം വേണം ? എന്ത് അകലത്തിൽ വേണം നടേണ്ടത്? ഒരു ഹെക്‌ടറിലേക്ക് എത്ര വിത്ത് ആവശ്യമാണ്?

15 ഗ്രാം തൂക്കമുള്ളതും ഒരു മുളയെങ്കിലുമുള്ളതുമായ വലിപ്പത്തിൽ ഇഞ്ചി കഷണങ്ങളാക്കി 20-25 സെ.മീറ്റർ അകലത്തിൽ 4-5 സെ.മീ റ്റർ താഴ്ചയിൽ മുള മുകളിലേക്ക് വരത്തക്കവണ്ണം ചെറുകുഴികളെടുത്ത് അതിൽ നടുന്നു. ഇങ്ങനെ നടാൻ ഒരു ഹെക്‌ടറിലേക്ക് 1500 കി.ഗ്രാം വിത്ത് വേണം.

നടാൻ വിത്ത് തയാറാക്കുന്നതെങ്ങനെ

നല്ല മുഴുത്തതും രോഗബാധ ഇല്ലാത്തതുമായ വിത്ത് വേണം നടാൻ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും കോപ്പർ ഓക്‌സിക്ലോറൈഡ് കുമിൾനാശിനിയുടെ 0.3% വീര്യമുള്ള ലായനി തയാറാക്കി മുക്കണം. ശേഷം തണലിൽ ഉണക്കണം. കുഴിയെടുത്ത് ചാണകവും മണ്ണും കലർത്തി മെഴുകി അതിനുള്ളിൽ സൂക്ഷിച്ചാലും മതി.

English Summary: Steps in selection of Ginger
Published on: 14 March 2024, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now