Updated on: 23 September, 2024 4:34 PM IST
ചിറ്റരത്ത

ഇഞ്ചിയുടെ കൃഷിരീതിയും പരിചരണവും മാത്രമേ ചിറ്റരത്തയ്ക്കും ആവശ്യമുള്ളു. നല്ല മഴ കിട്ടുന്ന ഉഷ്ണമേഖലകളിൽ വളരാൻ ഇഷ്ടം. ചതുപ്പു സ്ഥലങ്ങളിലും വളക്കൂറുള്ള വനമണ്ണിലും സമൃദ്ധമായി വളരും. പച്ച കിഴങ്ങുകൾ നട്ടാണ് കൃഷി. നീർവാർച്ച കുറഞ്ഞ എക്കൽ മണ്ണാണ്. ഉത്തമം. തെങ്ങിൻ തോപ്പിലും റബർ തോട്ടത്തിലും ചിറ്റരത്ത ഇടവിളയായി വളർത്താം.

വിളവെടുത്തു സൂക്ഷിച്ചാൽ കിഴങ്ങുകൾ ഉണങ്ങിപ്പോകും. നടാനുള്ളവ ആവശ്യത്തിനു പിഴുതെടുത്ത് ഓരോ മുള വീതമുള്ള ചെറു കഷണങ്ങളാക്കി നട്ടാൽ മതിയാകും. മഴ ആശ്രയിച്ചുള്ള കൃഷി മേയ്- ജൂണിൽ നടത്താം.  കൃഷിയിടം നന്നായി ഉഴുതൊരുക്കി കാലിവളമോ ജൈവവളമോ അടിവളമായി ചേർക്കുക. ഏക്കറിന് മൂന്നു ടൺ ജൈവവളം എന്നാണ് തോത്. സൗകര്യപ്രദമായ നീളത്തിലും വീതിയിലും തടങ്ങൾ ഉയർത്തി കോരുക.

നല്ല വിത്തു കിഴങ്ങു കഷണങ്ങൾ നടാം. തടത്തിൽ അഞ്ചു സെൻ്റീമീറ്റർ നീളത്തിൽ കഷണങ്ങൾ കൈക്കുഴികളെടുത്തു നടണം. ചാണകപ്പൊടി വിതറി ഇളക്കി 30x30 സെൻ്റീമീറ്റർ അകലത്തിൽ വേണം നടാൻ. നട്ടു കഴിഞ്ഞാൽ ഇവ കാലിവളം കൊണ്ടു മൂടി പച്ചിലയോ വൈക്കോലോ കൊണ്ടു പുതയിടണം. എല്ലുപൊടിയും വളർച്ചയ്ക്കു നല്ലതാണ്. ഏക്കറിന് 500 കിലോ എന്നാണ് ശിപാർശ. മൂന്നു നാലാഴ്‌ച കൊണ്ട് ചെടി മുളയ്ക്കും. രാസവളങ്ങളായ യൂറിയ, രാജ് ഫോസ്, പൊട്ടാഷ് എന്നിവ ഏക്കറിന് യഥാക്രമം 80,100,30 കിലോ എന്ന തോതിൽ രണ്ടോ മൂന്നോ തവണയായി നൽകിയാൽ മതി

English Summary: Steps in the cultivation of chittaratha
Published on: 21 September 2024, 11:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now