Updated on: 20 March, 2023 11:17 PM IST
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലിയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ നബാർഡ് നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് പത്മശ്രീ ചെറുവയൽ രാമൻ

തോണിച്ചാൽ : ചെറുധാന്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആശാവഹമാണെന്നും, ഒരു കാലത്ത് മക്കളെ ഉപേക്ഷിച്ച മാതാപിതാക്കൾ ഇപ്പോൾ സ്നേഹത്തോടെ തിരികെ വിളിക്കുന്നത് പോലെയാണ് ചെറുധാന്യങ്ങളെ നമ്മളിപ്പോൾ മടക്കിക്കൊണ്ട് വരാൻ ശ്രമിക്കുന്നത് എന്നും പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു.

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലിയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ നബാർഡ് നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനെല്ലി അഗ്രിക്കൾച്ചറൽ എഫ് പി ഒ, അമരക്കുനി വാട്ടർ ഷെഡ്, ബ്രഹ്മഗിരി വാട്ടർ ഷെഡ് എന്നീ ഗ്രൂപ്പുകൾക്കുള്ള കരുതൽ വിത്ത് കൈമാറ്റവും അദ്ദേഹം നിർവഹിച്ചു.

തോണിച്ചാൽ കാരുണ്യനിവാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ശില്പശാലയിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ, സംസ്ഥാന സംരക്ഷക കർഷക അവാർഡ് ജേതാവ് ബാലകൃഷ്ണൻ കമ്മന എന്നിവരെ ആദരിച്ചു. വയനാട് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഡോ. സഫീന മുഖ്യപ്രഭാഷണം നടത്തി. ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യതയും, പൊതുജനങ്ങൾക്കുള്ള വിവിധ സാമൂഹിക-സാമ്പത്തിക സുരക്ഷാ പദ്ധതികൾ, ചെറുധാന്യ കൃഷിരീതികൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.

അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ, KVK സ്പെഷ്യലിസ്റ് അരുൾ അരശൻ എന്നിവർ ശില്പശാലകൾക്ക് നേതൃത്വം നൽകി. നബാർഡ് വയനാട് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വടക്കുംപറമ്പിൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, റേഡിയോ മാറ്റൊലി സ്‌റ്റേഷൻ ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി സുരേഷ് എസ്. എന്നിവർ സംസാരിച്ചു.

English Summary: Steps tio bring back millets must be taken says cheruvayal raman
Published on: 20 March 2023, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now