Updated on: 23 May, 2024 4:18 PM IST
കൊക്കോച്ചെടി

ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ വർഷം മുഴുവനും പുഷ്‌പങ്ങൾ ഉണ്ടാവുമെങ്കിലും പ്രധാനമായും പുഷ്‌പിക്കുന്നത് ഡിസംബർ മുതൽ മാർച്ച് വരെയാണ്. 135-170 ദിവസം കൊണ്ട് കായ്കൾ വിളഞ്ഞു പാകമാകും. പ്രധാനമായും രണ്ട് വിളവെടുപ്പ് കാലങ്ങളാണ് കൊക്കോയ്ക്കുള്ളത്. മേയ് ജൂലൈയും, ഒക്ടോബർ - ഡിസംബറുമാണ് കേരളത്തിലും കർണ്ണാടകത്തിലും. എന്നാൽ തമിഴ്നാട്ടിൽ ഒക്ടോബർ മാസത്തിലാണ് കായ്‌കളുണ്ടാവുന്നത്.

പച്ചയിൽ നിന്ന് മഞ്ഞ നിറമായും, ചുവപ്പിൽ നിന്ന് ഓറഞ്ച് നിറമായും ഈ വ്യത്യാസം വിവിധയിനങ്ങളിൽ കണ്ടു വരുന്നു. മൂപ്പെത്താതെ വിളഞ്ഞ കായ്‌കളിലെ പരിപ്പിന് ഗുണമേന്മ കുറവായിരിക്കും. കൊക്കോ സംസ്‌കരണത്തിനു വേണ്ട പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് ശരിയായ മൂപ്പെത്തിയ കായ്കളും ശരിയായ സമയത്തുള്ള വിളവെടുപ്പും. മൂപ്പെത്തിയ കായ്‌കൾ യാതൊരു വിധ പ്രശ്ന‌ങ്ങളുമില്ലാതെ കൊക്കോച്ചെടിയിൽ ഒരു മാസക്കാലത്തോളം നിൽക്കും. ഇവയെ 10-15 ദിവസം ഇടവിട്ട് വിളവെടുക്കാവുന്നതാണ്.

കായ്‌കൾ തടിയോടു ചേരുന്ന ഭാഗത്തിനു ക്ഷതം തട്ടാതെ മൂർച്ചയുള്ള ഒരു കത്തിയുപയോഗിച്ച് അറുത്തെടുക്കണം. ഭാരം കുറഞ്ഞ് നീളം കൂടിയ കുഴലും അഗ്രഭാഗത്ത് മൂർച്ചയേറിയ കത്തിയുമുള്ള ഒരു കൊക്കോ വിളവെടുപ്പ് യന്ത്രം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (CPCRI) വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പറിച്ചെടുത്ത കായ്‌കൾ രണ്ടു ദിവസം വച്ചതിനു ശേഷം മാത്രമേ പൊട്ടിക്കുവാൻ പാടുള്ളൂ. എന്നാൽ നാലു ദിവസത്തിലധികം വയ്ക്കുവാനും പാടില്ല.

കേടു വന്നതും രോഗം ബാധിച്ചതുമായ കായ്കളും പാകത്തിനു മൂക്കാത്തതും അധികം പഴുത്തു പോയതും അഴുകിയതുമായ കായ്ക്‌കളും വേർതിരിച്ചു മാറ്റണം. മരച്ചുറ്റികയോ മരക്കട്ടകളോ ഉപയോഗിച്ച് കായ്കൾ പൊട്ടിക്കാവുന്നതാണ്. കായ്‌കൾ കുറുകെ പൊട്ടിച്ച ശേഷം, തോട് നീക്കിയ വിത്തുകൾ സംസ്‌കരണത്തിനായി ശേഖരിക്കാം. പൊട്ടിച്ച ഉടനെയുള്ള തോട് കന്നുകാലിത്തീറ്റയിലും പോട്ടിംഗ് മിശ്രിതത്തിലും ഉപയോഗിക്കാവുന്നതാണ്. ഓരോ കായിലും 25 മുതൽ 45 വരെ വിത്തുകളുണ്ടാവും. ഇവ വെളുത്ത മധുരമുള്ള ഒരു മാംസള വസ്‌തു കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇവ പുളിപ്പിക്കൽ പ്രക്രിയയിൽ ഒഴിച്ചു കൂടാനാവാത്തതാണ്

English Summary: Steps to analyse maturity of Cocoa
Published on: 23 May 2024, 04:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now