മുളകിലെ മുരടിപ്പ് ഒറ്റവാക്കിൽ ഉത്തരം നൽകാൻ കഴിയുന്ന വിഷയമല്ല. അതിനാൽ തന്നെ മുരടിപ്പിന്റെ പ്രധാനപ്പെട്ട 10 കാരണങ്ങളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ കാരണം വിത്തിൻ്റെ അല്ലെങ്കിൽ നടീൽ വസ്തുക്കളുടേ ഗുണനിലവാരം തന്നെയാണ്.
ഇലകളുടെ അടിവശം പർപ്പിൾ അല്ലെങ്കിൽ ബ്രൗൺ നിറമാകുന്നതും കൂടെ ഇലകൾ കൈയിൽ വെച്ച് നെരിച്ചാൽ പൊടിഞ്ഞു പോകുന്നതുമായ അവസ്ഥ ഉണ്ടെങ്കിൽ അത് ഫോസ്ഫറസ് മുലകത്തിൻ്റെ കുറവാണ്.മുരടിച്ച് നിൽകുന്ന ലക്ഷണം ചെടികളിൽ ഇതിനോടൊപ്പം കാണാം.
പുളിപ്പിച്ച വളങ്ങൾ അമിതമായി ഉപയോഗിക്കുന്നത് മൂലം ചെടികളിൽ മുരടിപ്പിനു സമാനമായ ലക്ഷണങ്ങൾ കാണാം.ഇതിൻറെ കാരണം മണ്ണിൻ്റെ പി എച് ലെവൽ മാറുന്നതും മണ്ണ് പുളിരസമുള്ളതായി തീരുന്നതും മൂലമാണ്.അതിനാൽ പുളിപ്പിച്ച വളങ്ങൾ നൽകുന്നത് നിയന്ത്രിക്കുകയും,ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ മുട്ട തോൽ പൊടിച്ചത് പോലെയുള്ള കുമ്മായ വസ്തുക്കൾ നൽകുകയും ചെയ്യുന്നത് നല്ലതാണ്.
നീര് ഊറ്റി കുടിക്കുന്ന പ്രാണികൾ (വെള്ളീച്ച, ഇലപ്പേൻ തുടങ്ങിയവ) വൈറസ് രോഗങ്ങൾ പരത്തുന്ന വൈറസ് വാഹകരാണ്.ഇവയിൽ നിന്നും രോഗാണുക്കൾ ചെടിയിൽ കൂടുതലായി എത്തുന്നത് തടയേണ്ടതുണ്ട്.അതിനായി വിവിധ കീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
കുമ്മായത്തിന്റെ കൃത്യമല്ലാത്ത ഉപയോഗം.
ചെടികൾ വളരുന്ന മണ്ണിൻറെ പിഎച്ച് നിയന്ത്രിക്കാനാണ് കുമ്മായവസ്തുക്കൾ ചേർക്കുന്നത്. എന്നാൽ ശരിയല്ലാത്ത അളവിൽ കുമ്മായം ചേർക്കുന്നത് ചെടികളുടെ വളർച്ച മുരടിച്ചു പോകാൻ കാരണമാകും. മണ്ണിൻറെ പുളിരസം പരിശോധിച്ചു ഉറപ്പുവരുത്തി കുമ്മായ വസ്തുക്കൾ ചേർക്കുക. അതല്ലെങ്കിൽ ശരാശരി കണക്ക് പ്രകാരം ഗ്രോ ബാഗിലേക്ക് (24*24*40cm) 20 ഗ്രാം കുമ്മായവും, അല്ലെങ്കിൽ 30 ഗ്രാം ഡോളമൈറ്റ് പച്ചക്ക പൊടിച്ചത് എന്നിവയിൽ ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ 40 ഗ്രാം മുട്ട തോൽ പൊടിച്ചത് എന്നിവ ചേർക്കാവുന്നതാണ്.
പിഎച്ച് ലെവൽ
കൃത്യമല്ലാത്ത പി എച്ച് (മണ്ണ് പുളിരസമുള്ളതാണോ അല്ലെങ്കിൽ ക്ഷാരഗുണം ഉള്ളതാണോ എന്ന് പറയുന്നതാണ് ഇത്? ഓരോ ചെടികളും വളരാൻ നിശ്ചിത ph ഉണ്ട്. മുളകിനെ സംബന്ധിച്ച് 6-7 വരെയാണ് ശരാശരി)
മൂലകങ്ങളുടെ അഭാവം (N:P:K:O:H:Ca:Mg)
നൈട്രജൻ ഫോസ്ഫറസ് പൊട്ടാസിയം ഓക്സിജൻ ഹൈഡ്രജൻ കാൽസ്യം മഗ്നീഷ്യം തുടങ്ങി ഒമ്പതോളം വരുന്ന പ്രാഥമിക മൂലകങ്ങളുടെ കുറവുണ്ടെങ്കിൽ ചെടികളുടെ ഇലകൾ ചുരുണ്ട് കൂടുകയും മുരടിപ്പിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.
മൈക്രോ ന്യൂട്ട്രിയൻ്റ്സ്
സൂക്ഷ്മ മൂലകങ്ങൾ (ബോറോൺ ഇരുമ്പ് മാംഗനീസ് സൾഫർ കൊബാൾട്ട് തുടങ്ങിയവ) ഇവയുടെ കുറവ് ചെടികളുടെ പ്രാഥമിക മൂല്യങ്ങൾ വലിച്ചെടുക്കുന്നതിനുള്ള ശേഷി കുറയ്ക്കാനും കായപിടുത്തം ഇലകളുടെ വളർച്ച ചെടികളുടെ മൊത്തത്തിലുള്ള വളർച്ച എന്നിവ ഇല്ലാതാക്കാനും കാരണമാകും. അതിനാൽ സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം.
(സൂക്ഷ്മ മൂലകങ്ങളിൽ അമിതമായ ഉപയോഗം ചെടികളിൽ പലപ്പോഴും ദോഷമാണ്. പൊതുവേ വീടുകളിൽ മുരടിപ്പുണ്ടാക്കുന്നതിന്റെ കാരണം മൈക്രോ ന്യൂട്രിയൻസിന്റെ അഭാവം, കാൽസ്യം അല്ലെങ്കിൽ കുമ്മായ വസ്തുക്കൾ മണ്ണിൽ കൃത്യമായി നൽകാത്തതുമാണ്)
വൈറസ് രോഗം ബാധിച്ച ചെടികൾ
ഇതാണ് മുരടിപ്പ് എന്ന അസുഖം .മുകളിൽ പറഞ്ഞ കാരണങ്ങൾ എല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വൈറസ് രോഗമാണോ അല്ലയോ എന്നത് കൃത്യമായി മനസ്സിലാക്കാൻ കഴിയു.വൈറസ് രോഗമാണെങ്കിൾ ചെടികൾ പിഴുതെടുത്ത് കത്തിച്ച് കളയുക. ആ മണ്ണ് കുമ്മായം ഇട്ട് ട്രീറ്റ് ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം.