Updated on: 24 March, 2023 11:01 PM IST
പ്ലാവ് കൃഷിയിൽ ഗ്രാഫ്റ്റിങ്

പ്ലാവ് കൃഷിയിൽ ഗ്രാഫ്റ്റിങ് സർവപ്രാധാന്യമർഹിക്കുന്ന ഒരു പ്രജനനരീതിയെന്ന് എടുത്തു പറയേണ്ടതുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഗ്രാഫ്റ്റ് തൈകൾ പുഷ്പിണിയായി കായ്ഫലം കൊള്ളമെന്ന് ഏവർക്കും നന്നായി അറിയാം. വിത്തിലൂടെ പ്രജനനം നടത്തുന്ന തൈകളെ അപേക്ഷിച്ച് വിടർന്ന്, വളർന്ന്, കുടനിവർത്തി, സൂര്യപ്രകാശം പരമാവധി ആവാഹിച്ച് ഇംഗാല സാത്മീകരണ പ്രക്രിയ ഉയർന്ന തോതിൽ നടത്തുവാൻ ഈ "കനോപ്പി" വളർച്ച നന്നേ ഉപകരിക്കും. കനോപ്പിക്കുള്ളിൽ വായുസഞ്ചാരവും ഊഷ്മാവ് ക്രമീകരണവും വെളിച്ചം എന്നിവ സസ്യ ഭാഗങ്ങളിൽ ക്രമീകരിക്കുന്നതോടൊപ്പം 'കനോപ്പിക്കുള്ളിലെ മൈക്രോക്ലെമറ്റ് ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിന് ഉതകും വിധം അനുകൂലമായി മെച്ചപ്പെടുമെന്നും അനുഭവസ്ഥരായ കർഷകരും, ശാസ്ത്രകാരന്മാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.

പ്ലാവ് കൃഷിയിൽ ഗ്രാഫ്റ്റ് ചെയ്ത നടിൽ വസ്തുക്കൾ ഇന്ത്യയിൽ സർവസാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്റ് എന്നിവിടങ്ങളിലെ രീതിയും ഒട്ടും വ്യത്യസ്തമല്ല. തെക്കൻ ഫ്ളോറിഡയിൽ 90 ശതമാനത്തിലേറെ ഗ്രാഫ്റ്റ് തൈകളാണ് പ്ലാവ് കൃഷി നടത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുക.

മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ വേണ്ടതാണ്. വേഗത്തിൽ വളരുന്നവ, ഉൽപ്പാദനം ഉയർന്ന തോതിൽ കാഴ്ചവയ്ക്കുന്ന വൃക്ഷങ്ങൾ കീടരോഗബാധ താരതമ്യേന കുറവായി പ്രതിരോധശേഷി പ്രദർശിപ്പിക്കുന്ന മാതൃവൃക്ഷങ്ങൾക്ക് എക്കാലവും മുന്തിയ പരിഗണന കൊടുക്കണം. "റെഗുലർ ബയറിങ് എല്ലാ സീസണിലും കായ്ഫലം തരുന്നവ, കമ്പോളത്തിലും തീൻമേശയിലും മെച്ചപ്പെട്ട സ്വീകാര്യത ഉറപ്പുവരുത്തുന്ന മാതൃവൃക്ഷങ്ങൾക്ക് മുന്തിയ പരിഗണന എക്കാലവും ലഭിക്കും.

വളർച്ചാശൈലി, ആദ്യമായി പുഷ്പിണിയാകുന്ന കുറഞ്ഞപ്രായം, "കളകൊഴിച്ചിൽ" ഒരു വൃക്ഷത്തിൽ കായ്ക്കുന്ന ചക്കയുടെ എണ്ണം കമ്പോള സ്വീകാര്യതയോടൊപ്പം 'സീസണൽ സ്വീകാര്യത ഉത്സവകാലങ്ങളുമായി ഒത്ത് വിളയുന്നവ. ഒപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണമേഖലയിൽ സ്വീകാര്യത, പച്ചയായും പഴമായും കാലികമായി ഉണർന്ന് ഉയരുന്ന "ഡിമാന്റ്" എന്നിവയുടെ മാതൃവൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകാറുള്ള പ്രധാന വിഷയങ്ങളാണ്.

ഗ്രാഫ്റ്റിങ് പഠനവിധേയമാക്കുമ്പോൾ റൂട്ട് സ്റ്റോക്ക് തൈകളുടെ ഉൽപ്പാദനവും ഉപയോഗവും പ്രധാനപ്പെട്ടതാണ്. ഏതെങ്കിലും കൃഷിയിറക്കാനുപയോഗിക്കുന്ന ഇനങ്ങളാണ് സാധാരണയായിട്ട് സ്റ്റോക്ക് ഉൽപ്പാദനത്തിന് തെരഞ്ഞെടുക്കുക. എങ്കിലും പ്ലാവിന്റെ പൂർവികരെന്ന് വിശേഷിപ്പിക്കാറുള്ള (വൈൽഡ് സ്പീഷീസ്) ഉദാഹരണത്തിന് ആർട്ടോകാർപ്പസ് ഹാസ്യം ഒരു നിരീക്ഷണം ഈ മേഖലയിൽ പ്രാധാന്യമർഹിക്കുന്നു.

English Summary: Steps to be taken when doing grafting of Jack fruit tree
Published on: 24 March 2023, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now