നല്ല നീർവാർച്ചയുള്ള മണ്ണാണ് സർവ്വസുഗന്ധിക്കൃഷിക്ക് ആവശ്യം. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരമുള്ള പ്രദേശങ്ങളിൽ സർവ്വസുഗന്ധി വളരുന്നു. നിത്യഹരിത വനപ്രദേശങ്ങളും ഇതിൻ്റെ കൃഷിക്ക് അനുയോജ്യമാണ്. കൂടുതൽ ജൈവാംശമുള്ള മണൽമണ്ണിലും കൃഷി ചെയ്യാം. എന്നാൽ ചെങ്കൽ പ്രദേശങ്ങളും ചതുപ്പുനിലങ്ങളും ഇതിന് നന്നല്ല.
സർവ്വസുഗന്ധിയിൽ ഏതു രീതിയിലുള്ള പ്രവർധനമാണ് സാധാരണ നടത്തുന്നത്
സാധാരണയായി വിത്ത് ഉപയോഗിച്ചാണ് പ്രവർധനം നടത്തുന്നത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ സർവ്വസുഗന്ധിയുടെ കായ്‌കൾ വിളഞ്ഞു പഴുക്കുന്നു - കൊഴിഞ്ഞുവീഴുന്ന പഴുത്ത കായ്‌കൾ ശേഖരിച്ച് പാകുന്നു. വലിപ്പമുള്ള മുഴുത്ത വിത്തുകൾ മാത്രമേ പാകാൻ ഉപയോഗിക്കാവൂ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിത്തുകൾ പാകരുത്. തൈകൾക്ക് ആറുമാസം പ്രായമാകുമ്പോൾ ചട്ടികളിലേക്കോ പോളിത്തീൻ കൂടുകളിലേക്കോ പറിച്ചു നടാം.
വിത്ത് തയാറാക്കുന്ന വിധം എങ്ങനെ
തണലുള്ള സ്ഥലത്ത് 15 സെ.മീറ്റർ പൊക്കത്തിലും 100-120 സെ.മി റ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വിത്തു തടം തയാറാക്കണം. തടത്തിലെ മണ്ണും ആറ്റുമണ്ണും 3:1 എന്ന തോതിൽ ചേർത്താണ് തടങ്ങൾ തയാറാക്കേണ്ടത്. അതിനു മുകളിൽ 2-3 സെ. മീറ്റർ കനത്തിൽ വീണ്ടും ആറ്റുമണ്ണ് വിരിച്ചശേഷം വിത്ത് 2 സെ.മീ റ്റർ ആഴത്തിൽ പാകണം. പാകുമ്പോൾ വിത്തുകൾ തമ്മിൽ ഇടയ കലം 12 സെ.മീറ്റർ വീതം ഇരുവശത്തും നൽകണം. 50-80 ദിവസ ത്തിനകം മുളയ്ക്കുന്നു.
തൈകൾ വളർന്ന് രണ്ടില വിരിയുന്നതോടെ വിത്തു തടത്തിൽ നിന്നും കൃഷിസ്ഥലത്തേക്ക് മാറ്റി നടാം. പകരം പോട്ടിങ് മിശ്രിതം നിറച്ച പോളിബാഗിൽ താൽക്കാലികമായി നടാവുന്നതാണ്. തൈകളുടെ വേര് വളരെ ആഴത്തിൽ പോകുന്നതു കൊണ്ട് തൈകൾ തടത്തിൽനിന്നും ഇളക്കി എടുക്കുമ്പോൾ തായ്‌വേര് പൊട്ടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.