നമ്മുടെ തെങ്ങിൻ തോപ്പുകളിൽ ഒരു കാലത്ത് ധാരാളമായി നട്ടു വളർത്തി വന്ന കൊക്കൊ ലാഭകരമല്ലാത്തതിനാൽ വെട്ടി മാറ്റിയതാണ്. എന്നാൽ ഇന്ന് കാലം മാറി, കുറഞ്ഞ ചിലവിൽ ഇടവിളയായ് തെങ്ങിൻ തോപ്പിൽ നിന്ന് അധിക വരുമാനം തരുന്ന ഒരു നാണ്യവിളയായി കൊക്കൊ മാറിയിരിക്കുന്നു. കാരണം കഴിഞ്ഞ കുറെ വർഷമായി കൊക്കൊയ്ക്ക് സാമാന്യം നല്ല വില ലഭിച്ചു വരുന്നു. അതിനാൽ തെങ്ങ് കൃഷി ചെയ്യുന്ന രാജ്യങ്ങൾ എല്ലാം തന്നെ തെങ്ങിന് കൂട്ടായി കൊക്കൊ നട്ടു വളർത്തുന്നതിന് പ്രാധാന്യം നൽകി വരുന്നു.
തണൽ ഇഷ്ടപ്പെടുന്ന ഒരു വിളയായതു കൊണ്ട് തെങ്ങിൻ തോട്ടത്തിൽ വിജയകരമായി കൃഷി ചെയ്യാം. അതായത് ചുരുങ്ങിയത് പത്തു വർഷത്തിനു മേൽ പ്രായമായ തെങ്ങിൻ തോട്ടം വേണം തെരഞ്ഞെടുക്കാൻ. തെങ്ങിന്റെ ഇടയിലൂടെ അരിച്ചിറങ്ങുന്ന 25 ശതമാനം സൂര്യപ്രകാശം മതി കൊക്കൊയ്ക്ക് വളരാൻ.
അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ തെരഞ്ഞെടുത്ത് നടണം. ശുപാർശ ചെയ്‌തിട്ടുള്ള കുറഞ്ഞത് അഞ്ച് ക്ലോണൽ തൈകൾ എങ്കിലും നടാൻ ശ്രദ്ധിക്കണം.
ഗുണമേന്മ മാനദണ്ഡങ്ങൾ പരിശോധിച്ച് നല്ല തൈകൾ തിരഞ്ഞെടുത്ത് നടണം.
തെങ്ങിന്റെ ചുവട്ടിൽ നിന്ന് ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും അകലത്തിൽ വേണം കൊക്കൊ നടാൻ.
തെങ്ങിന് ഇടവിളയായി കൊക്കൊ വളർത്തുമ്പോൾ, പല തട്ടുകളായി വളരുന്ന കൊക്കൊ ചെടിയെ ഒന്നോ രണ്ടോ തട്ടിൽ നിയന്ത്രിച്ചു വളർത്തുന്നതിലൂടെ എളുപ്പത്തിൽ നന്നായി പരിപാലിച്ച് വിളവെടുക്കാൻ സാധിക്കും.
കൊക്കോ ചെടി അവയ്ക്ക് ആവശ്യമായതിനെക്കാൾ ശിഖരങ്ങളും ഇലകളും ഉത്പാദിപ്പിക്കുന്നു. അതിനാൽ യഥാസമയം കമ്പു കോതി അനാവശ്യ ശാഖകൾ നീക്കം ചെയ്യുക.
നല്ല നീർവാർച്ചയുള്ള വളക്കുറുള്ള ശരിയായ ചെടിയുടെ വളർച്ചയ്ക്ക് കൊക്കോ ആവശ്യമാണ്. അതുകൊണ്ട് കഴിവതും നീർവാർച്ചയുള്ളതും, ജൈവാംശം കൂടുതലുള്ളതായ മണ്ണുള്ള തെങ്ങിൻ തോട്ടങ്ങൾ തിരഞ്ഞെടുക്കുക. നീർവാർച്ച കുറഞ്ഞ ചെടി മണ്ണുള്ള തോട്ടങ്ങൾ ഒഴിവാക്കുക.
വളരെ മൃദുവായ ഒരു ചെടിയായതു കൊണ്ട് കൂടുതൽ കാറ്റുള്ള പ്രദേശങ്ങളിലെ തെങ്ങിൽ കൊക്കൊ നടാനായി തിരഞ്ഞെടുക്കരുത്.
അന്തരീക്ഷതാപനില ക്രമാതീതമായി ഉയരുന്നതും ആയ മഴ തീരെ കുറഞ്ഞതുമായ പ്രദേശങ്ങളിലെ തെങ്ങിൻ നട തോട്ടങ്ങൾ ഒഴിവാക്കുക.