വീട്ടുവളപ്പിലെ സാഹചര്യത്തിൽ താവരണകളെടുത്ത് സഫേദ് മുസലി നടാം. താവരണകൾക്ക് 50 സെ.മീ. വീതി മുകൾപ്പരപ്പിൽ ലഭിക്കാൻ പാകത്തിന് തയാറാകണം. രണ്ടു താവരണകൾ തമ്മിൽ ചുരുങ്ങിയത് 60 സെ.മീ. അകലം ക്രമീകരിക്കണം.
താവരണകളിൽ മുകളിൽ നടുവിലായിട്ടാണ് വിത്ത് നടേണ്ടത്.
അടിസ്ഥാന വളപ്രയോഗം
മണ്ണിന്റെ 'പി.എച്ച് ലവൽ' ആറിൽ കുറവുള്ള പ്രദേശങ്ങളിൽ ഒരു സെന്റ് ഭൂമിയിൽ 3-4 കി.ഗ്രാം കുമ്മായം ചേർക്കണം. ആദ്യ കിളയിൽത്തന്നെ ഇത് മണ്ണുമായി ചേർത്തിളക്കുക. ആദ്യ കിളതന്നെ ചുരുങ്ങിയത് 30 സെ.മീറ്ററെങ്കിലും താഴ്ത്തിക്കിളയ്ക്കുക. ഒരു സെൻ്റിന് 400 കിലോ കാലിവളം അഴുകി ഉണക്കിപൊടിഞ്ഞത് ചേർക്കുക. ചാണകം ചേർത്ത് വീണ്ടും കിളച്ച് നിരത്തി, താവരണകൾ തയാറാക്കാം. രണ്ടു താവരണകൾ തമ്മിൽ 60 സെ.മീ. അകലം നൽകുക.
രാസവളപ്രയോഗം കൂടാതെ തന്നെ നല്ല വിളവു നൽകാൻ ശേഷിയുള്ള വിളയാണിത്.
സ്ഥാന നിർണയം
സഫേദ് മുസലി കഴിവതും നിഴലില്ലാതെ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് നടണം. വീട്ടുവളപ്പിലെ സാഹചര്യത്തിൽ കൃഷി ചെയ്യുമ്പോൾ ഒരു വാണിജ്യമനോഭാവത്തിനുപരി, വിവിധങ്ങളായ സസ്യങ്ങളുടെ സമന്വയം ചുരുങ്ങിയ സ്ഥലത്ത് എന്ന ആശയത്തിനാണ് മുൻതൂക്കം. ഒപ്പം ഒന്ന് ഒന്നിന് ദോഷമില്ലാത്ത രീതിയിൽ പ്ലാൻ ചെയ്യണമെന്നുമാത്രം. അതി നാൽ 'കായ്ഫലം' കേരവൃക്ഷങ്ങളുടെ നേരിയ നിഴൽ വീഴുന്ന പ്രദേശങ്ങളിൽ മുസലി കൃഷി ചെയ്യാം.