Updated on: 5 August, 2024 11:13 PM IST
തെങ്ങിൻ മണ്ട

ഫൈറ്റോഫ്തോറ പാമിവോറ എന്ന കുമിൾ തെങ്ങിനെ ഉപദ്രവിക്കാനെത്തുന്നത് കൂമ്പുചീയൽ എന്ന രോഗം വരുത്തിക്കൊണ്ടാണ്. കേരളത്തിൽ ഈ 635 കർഷകർക്ക് സ്ഥിരം തലവേദനയാണ്. മഴക്കാലത്തോടനുബന്ധിച്ച് ഏതാണ്ട് 99 ശതമാനം വരെ ഉയരുന്ന അന്തരീക്ഷ ആർദ്രതയും, 33 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഊഷ്‌മ പരിധിയും എല്ലാറ്റിനുമുപരി മണ്ണിന്റെ പുളിരസവും ഒത്തു ചേരുമ്പോൾ ഈ കുമിളിന്റെ ബീജങ്ങൾ കയ്യും കണക്കുമില്ലാതെ വർദ്ധിക്കാനും വ്യാപിക്കാനും തുടങ്ങും.

തെങ്ങിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് കൂമ്പു ചീയൽ. കുരുത്തോലകളിൽ തവിട്ടു നിറമുള്ള പൊട്ടുകളായാണ് രോഗത്തിൻ്റെ രംഗപ്രവേശം. ഈ പാടുകൾ നാമ്പോലയുടെ മറ്റു ഭാഗങ്ങളിലേക്കും ചുറ്റുമുള്ള രണ്ട് മൂന്ന് ഓലകളിലേക്കും വ്യാപിക്കുന്നു. നാമ്പോലയിൽ പാടുകൾ ബാധിച്ച ഭാഗങ്ങൾ അഴുകുന്നതോടെ അവ വാടി ഉണങ്ങി ഒടിയും.

കുരലിൻ്റെ ഉൾഭാഗം ചീഞ്ഞ് തവിട്ടു നിറത്തിലുള്ളതായിത്തീരുകയും കുരൽ ചീഞ്ഞ് ഒടിയുകയും ചെയ്യും. ഈ അവസ്ഥയിൽ കേടു ബാധിച്ച നാമ്പോല വലിച്ചാൽ വേഗം ഊരിപ്പോരും. അഴുകിയ ഭാഗങ്ങളിൽ നിന്ന് അസഹ്യമായ ദുർഗന്ധവും ഉണ്ടാകും. 

രോഗ ബാധിതമായ തെങ്ങിൻ്റെ നാമ്പോലയ്ക്ക ചുറ്റുമുള്ള രണ്ടു മൂന്ന് ഓലകൾ വാടി മഞ്ഞളിച്ച് തൂങ്ങിക്കിടക്കും. കൃത്യമായ പരിശോധനയും നിരീക്ഷണവുമില്ലെങ്കിൽ തെങ്ങിൻ മണ്ടയിലെ മൃദുകോശങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്ന ഘട്ടത്തിൽ മാത്രമേ കൂമ്പു ചീയലിന്റെ കാര്യം കൃഷിക്കാരൻ അറിയുകയുള്ളൂ. അപ്പോഴേക്കും ഓലകളും കടഭാഗവും കടന്ന് തടിയിലേക്ക് വരെ അഴുകൽ വ്യാപിക്കാനും മതി.

കൂമ്പു ചീയൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ വെട്ടി മാറ്റണം. ഇവ ഉടൻ കത്തിച്ചു കളയുകയും വേണം. മച്ചിങ്ങയും എന്തിനേറെ ഇളം തേങ്ങ വരെ തീയിട്ടു നശിപ്പിക്കണം.

രോഗം ബാധിച്ച് മുറിപ്പാടിലും അതിനു ചുറ്റും ബ്ലീച്ചിംഗ് പൗഡർ ലായനി ഉപയോഗിച്ച് വൃത്തിയാക്കിയിട്ട് ബോർഡോ കുഴമ്പ് പുരട്ടണം. ബക്കറ്റോ ചട്ടിയോ കൊണ്ട് മണ്ട മൂടി വച്ച് സുരക്ഷിതമായി സൂക്ഷിക്കണം. തുളയിട്ട 4 പോളിത്തീൻ പാക്കറ്റിലോ തുണിയിൽ കിഴി കെട്ടിയോ 3 രണ്ടു ഗ്രാം വീതമുള്ള മാങ്കോസെബ് നാമ്പോലയ്ക്കു തൊട്ടു താഴെയായി നാല് ഓലക്കവിളുകൾക്കുള്ളിൽ വയ്ക്കണം. രോഗബാധിതമായ തെങ്ങിന് ചുറ്റുമുള്ള തെങ്ങുകളുടെ മണ്ടയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം പ്രതിരോധ നടപടി എന്ന നിലയിൽ തളിച്ചു കൊടുക്കാം.

20 ഗ്രാം സ്യൂഡോമോണാസോ പി.ജി.പി.ആർ മിശ്രിതമോ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ടയിൽ കുതിരും വിധം ഒഴിച്ചാൽ കുമ്പു ചീയൽ അകറ്റി നിർത്താം. ട്രൈക്കോഡർമ്മ പാഴ്സിയാനം എന്ന മിത്ര കുമിളിനെ ചകിരിച്ചോറിൽ വളർത്തി ഉണക്കിയെടുത്ത് നിർമ്മിച്ച ട്രൈക്കോഡർമ്മ കേക്ക് മഴയ്ക്കു മുമ്പ് ടി തെങ്ങിൻ്റെ കൂമ്പിനു തൊട്ടടുത്ത രണ്ട് ഓലക്കവിളുകളിൽ വയ്ക്കാം. ഇത് വളർന്ന് കുമിൾ വളർച്ച പ്രതിരോധിക്കാം. മണ്ണിൻ്റെ പുളിരസം കുറയ്ക്കാൻ സെന്റൊന്നിന് ഒരു കിലോ കുമ്മായമോ ഡോളോമൈറ്റോ ചേർക്കുന്നതും ഉത്തമം.

English Summary: STEPS TO CONROL KOOMBU CHHEEYAL IN COCONUT
Published on: 05 August 2024, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now