ആഫ്രിക്കൻ പായലിനെ ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
ആഫ്രിക്കൻ പായൽ ഞാറുനടുന്നതിന് ഒരാഴ്‌ച മുമ്പായി വയലിൽത്തന്നെ ചവിട്ടിത്താഴ്ത്തി അവയെ നിയന്ത്രിക്കാവുന്നതാണ്. മണ്ണിന്റെ ഫലപുഷ്‌ടി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ആഫ്രിക്കൻ പായലിൻ്റെ ജൈവനിയന്ത്രണം എങ്ങനെയാണ്?
*സിർട്ടോബാഗസ് സാൽവീനിയെ' എന്നു പേരുള്ള ഒരു തരം വണ്ടിനെ ഉപയോഗിച്ചാണ് ആഫ്രിക്കൻ പായൽ നിയന്ത്രണ വിധേയമാക്കുന്നത്.
എങ്കിലും പ്രായോഗികത കണക്കിലെടുത്ത് 50-100 വണ്ടുകളെയാണ് ഒരു പ്രദേശത്തേക്ക് വിടുന്നത്. ഇവയെ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വണ്ടുകൾ ആക്രമിച്ച ഒരു കി.ഗ്രാം ആഫ്രിക്കൻ പായൽ മതിയാകും.
പഴക്കം ചെന്ന പായലുകൾ നീക്കം ചെയ്ത ശേഷം പുതിയവ ഉണ്ടായി തുടങ്ങുമ്പോൾ വണ്ടുകളെ വിട്ടാൽ 13-18 മാസം കൊണ്ട് 100 ശതമാനം പായലും നിയന്ത്രിക്കാൻ കഴിയുന്നു.
കുളവാഴ നിയന്ത്രിക്കാൻ ജൈവനിയന്ത്രണം എങ്ങനെ ഉപയോഗപ്പെടുത്താം?
കുളവാഴയെ നിയന്ത്രിക്കുവാൻ കശുവണ്ടിയെണ്ണയും ഫ്യൂസേറിയം പാലിഡോറോസിയാ എന്ന കുമിളും ഉപയോഗിച്ചാൽ മതി. 5% വീര്യമുള്ള കശുവണ്ടിയെണ്ണ തളിച്ചതിനു ശേഷം 5% വീര്യമുള്ള ഫ്യൂസേറിയം (കുമിൾ) തയാറാക്കി വീണ്ടും തളിക്കണം. 5% ഫ്യൂസേറിയം തയാറാക്കാൻ 40% വെറ്റബിൾ പൗഡർ എടുത്ത് വെള്ളത്തിൽ കലക്കി 5% ഉണ്ടാക്കി ഉപയോഗിക്കാം. വീണ്ടും ആവശ്യമെന്നു കണ്ടാൽ കുമിൾ ലായനി തളിച്ചാൽ മതി.