Updated on: 10 April, 2024 11:36 PM IST
നാളികേര

രാജ്യത്തെ നാളികേര ഉത്പാദക മേഖലകളിൽ പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും കായലോരങ്ങളിലും വളരുന്ന തെങ്ങിനെ വ്യാപകമായി ആക്രമിക്കുന്ന മുഖ്യ കീടമാണ് തെങ്ങോലപ്പുഴു. പുഴയും കായലും ഉൾപ്പെടെ ജലാശയ സാമീപ്യമുള്ള പ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലുമുള്ള തോട്ടങ്ങളിൽ തണുപ്പു കാലത്ത് പ്രത്യേകിച്ച്, ഇവയുടെ ആക്രമണം രൂക്ഷമാണ്.

തെങ്ങോലപ്പുഴുക്കളുടെ ആക്രമണത്തിനു വിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽ നിന്നു മധ്യഭാഗത്തേയ്ക്കു കത്രിക കൊണ്ടു വെട്ടി മുറിച്ചതു പോലെ കാണപ്പെടും. രൂക്ഷമായ ആക്രമണമാണെങ്കിൽ ഓലയുടെ പുറം വശം മുഴുവൻ പൊള്ളലേറ്റതു പോലെ ഉണങ്ങി കരിഞ്ഞിരിക്കും. ഫെബ്രുവരി മുതൽ മെയ് ജൂൺ വരെയുള്ള കാലയളവിലാണ് ഈ കീടത്തിൻ്റെ രൂക്ഷമായ ആക്രമണം കണ്ടു വരുന്നത്. ഇവയുടെ ആദ്യ ദശകളെ തിന്നു നശിപ്പിക്കുന്ന നാടൻ പരാദങ്ങൾ (മിത്രകീടങ്ങൾ) പ്രകൃതിയിൽ ഇല്ലെങ്കിൽ ആക്രമണത്തിനു വിധേയമാകുന്ന പുതിയ കൃഷിയിടങ്ങളിൽ ഇവ അതിവേഗം വ്യാപിക്കും.

തെങ്ങോലയിലെ ഹരിതകം ഭക്ഷിക്കുന്ന ഇവയുടെ ആക്രമണം മൂലം പ്രകാശ സംശ്ലേഷണം കുറഞ്ഞ് ഓലക്കാലുകൾ ശോഷിക്കും, മച്ചിങ്ങ കൊഴിയും. കായ് ‌ഫലം ഗണ്യമായി കുറയും. ഇവയുടെ ആക്രമണം മൂലം 45.4 ശതമാനം വരെ ഉത്പാദനം കുറയുന്നു. ഓലകളും ഉപയോഗ ശൂന്യമാകും. ജൈവിക നിയന്ത്രണ ഉപാധികൾ വഴി ഇവയെ തോട്ടത്തിൽ നിന്നു തുരത്താം.

നിയന്ത്രണ മാർഗ്ഗങ്ങൾ

കീടത്തിൻ്റെ ആക്രമണമുള്ള മേഖലകളിൽ തെങ്ങോലകൾ കൃത്യമായ നിരീക്ഷണത്തിനു വിധേയമാക്കുക

കീടത്തിൻ്റെ വിവിധ ദശകൾ വളരുന്ന ഉണങ്ങിയ രണ്ടു മൂന്നു പുറം മടലുകൾ വെട്ടി തീയിട്ടു നശിപ്പിക്കുക. തീയിട്ടാൽ ഇവ പെരുകുന്നത് തടയാൻ സാധിക്കും.

കീടത്തിൻ്റെ ആക്രമണമുള്ള മേഖലകളിൽ നിന്ന് ആക്രമണം ഇല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് തെങ്ങോലകൾ ഒരു കാരണവശാലും കൊണ്ടു പോകാതിരിക്കുക.

തെങ്ങോലപുഴുക്കളുടെ വിവിധ ജീവിത ദശകളെ തിന്നു നശിപ്പിക്കുന്ന ഗൊണിയോയസ് നെഫാൻ്റിഡിസ് (തെങ്ങ് ഒന്നിന് 20 എണ്ണം എന്ന തോതിൽ) ബ്രാക്കോൺ ബ്രെവിക്കോർണിസ് (തെങ്ങ് ഒന്നിന് 30 എണ്ണം എന്ന തോതിൽ) എന്നീ മിത്ര കീടങ്ങളെ കീടങ്ങളുടെ പുഴു ദശ കണ്ടാലുടൻ തുറന്നു വിടുക. തെങ്ങോലപ്പുഴുവിൻ്റെ സമാധിക്കു മുമ്പ് ഇലാസ്മസ് നെഫാൻ്റിഡിസ് എന്ന പരാദവും (100 ന് 49 എന്ന നിരക്കിൽ) സമാധി ദശയിൽ ബ്രാക്കി മേറിയ നൊസ്‌റ്റോയ് എന്ന പരാദവും(100 ന് 32 എന്ന നിരക്കിൽ) തുറന്നു വിട്ടാൽ പുഴുക്കളെ തിന്നു നശിപ്പിച്ചുകൊള്ളും.

കീടങ്ങളുടെ വിവിധ ദശകൾക്കനുസൃതമായി പരാദങ്ങളുടെ കൃത്യമായ അനുപാതം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ 100 കീടങ്ങൾക്കും 20 മുതൽ എന്ന തോതിലാണ്
മിത്രകീടങ്ങളെ ഉപയോഗിക്കേണ്ടത്.

മിത്രകീടങ്ങളെ തുറന്നു വിടുന്നതിനു മുമ്പായി അവയ്ക്ക് ഭക്ഷണമായി വേണ്ടത്ര തേൻ നല്‌കണം. തെങ്ങോലപ്പുഴുക്കളുടെ ഗന്ധവും പരിചിതമാക്കി കൊടുക്കണം.

ഇതെല്ലാം ചെയ്യുമ്പോളും നിർദ്ദേശിച്ചിരിക്കുന്ന വളപ്രയോഗവും ജലസേചനവും തെങ്ങുകൾക്ക് നൽകണം

English Summary: Steps to control coconut pest
Published on: 10 April 2024, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now