തെങ്ങോലപ്പുഴുവിൻ്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത് ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ്. ഇളംപച്ച നിറത്തിൽ കറുത്ത തലയോടു കൂടിയ പുഴുക്കൾ തെങ്ങോലയുടെ അടിവശത്തായി അറയുണ്ടാക്കി താമസിക്കുന്നതായി കാണാം.
ലക്ഷണങ്ങൾ
തെങ്ങോലപ്പുഴു ഓലയുടെ ഹരിതകം കാർന്നു തിന്നുന്നതിനാൽ തെങ്ങോല തീ പിടിച്ചുണങ്ങിയതു പോലെ കാണപ്പെടുന്നു.
രൂക്ഷമായ ആക്രമണംമൂലം തെങ്ങ് കടപുഴകി വീഴുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
തെങ്ങോലപ്പുഴുവിൻ്റെ എതിർപ്രാണിയായ ഗോണിയോസെസ് നെഫാൻ്റിഡിസ് എന്ന പരാദ കീടത്തെ തെങ്ങൊന്നിന് 10 എണ്ണം എന്ന തോതിൽ തെങ്ങിൽ കയറ്റി വിടുക. ആവശ്യാനുസരണം 5 മുതൽ 6 തവണ ആവർത്തിക്കാം.
കീടാക്രമണം രൂക്ഷമാണെങ്കിൽ രാസകീടനാശിനികളായ ഫ്ളൂബെൻഡമൈഡ് 39.35 SC (2 മില്ലി/10 ലിറ്റർ), ക്ലോറാൻട്രനിലിപ്രോൾ 18.5 SC (3 മില്ലി/ 10 ലിറ്റർ), സ്പൈനോസാഡ് 45 SC (4 മില്ലി/10 ലിറ്റർ) തുടങ്ങിയവ ഉപയോഗിക്കാം.