Updated on: 29 October, 2023 11:39 AM IST
തെങ്ങിന്റെ മണ്ട

കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിലെ ശാസ് തജ്ഞൻ ആയിരുന്ന ഡോ. ചാണ്ടി കുര്യൻ 1972-ൽ ആണ് പാരാഡസൈനസ് റോസ്ട്രേറ്റസ് (Para dasmus rostratus) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പൂങ്കുലച്ചാഴിയെ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. വേനൽക്കാലങ്ങളിൽ വിരളമായി കാണാറുള്ള ഇവയുടെ ആക്രമണം മഴക്കാലമാകുന്നതോടെ രൂക്ഷമാകുന്നു.

തെങ്ങ് കൂടാതെ പേര, കശുമാവ്, മുള്ളാത്ത, കൊക്കോ, പുളി, വേപ്പ് തുടങ്ങിയ വിളകളിലും ഇവയുടെ ആക്രമണം കാണാറുണ്ട്. ചുവപ്പു കലർന്ന തവിട്ട് നിറമുള്ള ചാഴികൾക്ക് പൂർണ വളർച്ചയെത്തുമ്പോൾ ഏകദേശം രണ്ട് സെന്റീമീറ്റർ നീളവും അര സെന്റീമീറ്റർ വീതിയുമുണ്ടാകും. ഇവ തെങ്ങിൻ തോപ്പിലെ ഇടവിളകളിലും തെങ്ങോല, മടൽ, കൊതുമ്പ് എന്നിവിടങ്ങളിലും മുട്ടകൾ കൂട്ടം കൂട്ടമായിടുന്നു.

ഇവയുടെ നിയന്ത്രണത്തിനായി തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും ഇളംകുലകളിൽ നിന്നും ചാഴിയുടെ മുട്ട, കുഞ്ഞുങ്ങൾ എന്നിവയെ നശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്, 0.5 ശതമാനം വീര്യമുള്ള വേപ്പെണ്ണ സോപ്പ് എമൽഷൻ ഒന്നു മുതൽ അഞ്ചു മാസം വരെ പ്രായമുള്ള കുലകളിലും പരാഗണം കഴിഞ്ഞ ഇളം കുലകളിലും തളിക്കുന്നത് പൂങ്കുലച്ചാഴിയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.

അഞ്ചു മില്ലി ലിറ്റർ വേപ്പെണ്ണ അഞ്ച് ഗ്രാം സോപ്പ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വേപ്പെണ്ണ സോപ്പ് എമൽഷൻ തയ്യാറാക്കാവുന്നതാണ്. ഇതേ പോലെ തന്നെ രണ്ടു ശതമാനം വീര്യമുള്ള വെളുത്തുള്ളി വേപ്പെണ്ണ എമൽഷനും ഉപയോഗിക്കാവുന്നതാണ്. 20 ഗ്രാം വെളുത്തുള്ളി ചതച്ചതും 20 മില്ലി ലിറ്റർ വേപ്പെണ്ണയും 5 ഗ്രാം സോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇത് തയ്യാറാക്കാം. അസാഡിറാക്ടിൻ (300 പി.പി.എം.) അടങ്ങിയിട്ടുള്ള വേപ്പിൽ അധിഷ്ഠിതമായ ജൈവകീടനാശിനി 13 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വർഷത്തിൽ രണ്ട് പ്രാവശ്യം മഴക്കാലത്തിനു മുമ്പായി തളിച്ചു കൊടുക്കാം. ക്ലോറാ നിലിപോൾ (18.5 എസ്.സി.) എന്ന രാസകീടനാശിനി 0.3 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുലകളിൽ തളിച്ച് കൊടുക്കാം (മെയ്, ജൂൺ, സെപ്തംബർ, ഒക്ടോബർ).

പൂങ്കുലച്ചാഴിയുടെ മുട്ടകളെ പരാദീകരിക്കുന്ന മിത്ര കീടങ്ങളും ചാഴി വർഗ്ഗത്തിൽപ്പെട്ട ഇരപിടിയൻ പ്രാണികളും പ്രകൃതിയിൽ തന്നെ കാണപ്പെടുന്നുണ്ട്. ഇതു കൂടാതെ നീറുകളും പൂങ്കുലച്ചാഴികളുടെ വിവിധ ദശകളെ ചെറുക്കുന്നു. ഈ മിത്രകീടങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരാഗണം നടത്തുന്ന പ്രാണികളെ സംരക്ഷിക്കുന്നതിനായി പരാഗണം കഴിഞ്ഞ കുലകളിൽ മാത്രം സ്പ്രേ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം

English Summary: Steps to control Poonkulachazhi coconut pest
Published on: 29 October 2023, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now