Updated on: 29 March, 2024 7:24 AM IST
കറ്റാർവാഴ

നൈസർഗികമായി വളരുന്ന തായ്ച്ചെടികളുടെ ചുവട്ടിൽ പല വലിപ്പത്തിലുള്ള ഭൂസ്താരികൾ പൊട്ടി വിടർന്ന് കൂട്ടമായി വളരുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇപ്രകാരം വേരുമേഖലയിൽ പൊട്ടി വിടരുന്ന ചെറു തൈകൾ പറിച്ചു നട്ട് വംശവർധനവ് നടത്താം. തൈകൾ കൈകൊണ്ട് വലിച്ചുപറിക്കാൻ ശ്രമിച്ചാൽ മാംസളമായ കണ്ണാടിമണ്ട് പൊട്ടിപാളകളോടൊപ്പം മുറിഞ്ഞു വരും.

ഈ പ്രശ്‌നം ഒഴിവാക്കാനായി ചെറുതൈകളുടെ വേരുമേഖല ഒപ്പം പിടിച്ചു നിൽക്കുന്ന മണ്ണ് നനച്ച് ഇളകാതെ 'കളമൺ വെട്ടിയോ' 'ഫോർക്കോ' ഉപയോഗിച്ച് ഇളക്കി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏതു പ്രായത്തിലുള്ള തൈകളും പറിച്ചുനടാം. എങ്കിലും വേഗത്തിൽ പിടിച്ചു കിട്ടുവാൻ ആറിലപ്രായത്തിൽ തൈകൾ പറിച്ചുനടുന്നതാണ് നല്ലത്.

തടമൊരുക്കൽ

കറ്റാർവാഴ നടാൻ തയാറാക്കുന്ന സ്ഥലം 30 സെ. മീറ്റർ ആഴത്തിൽ കിളച്ച് കട്ടകളുടച്ച് ഒരുമീറ്റർ വീതിയിലും ആവശ്യാനുസരണം നീളത്തിലും തടം തയാറാക്കുക. തടത്തിന് 20 സെ. മീ. ഉയരമുണ്ടായിരിക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 75 സെ.മീ. മുതൽ 1 മീറ്റർവരെ അകലമുണ്ടായിരിക്കണം. പുതുവേരുകൾ പൊട്ടി ചെടി വളർന്നു പൊന്തുന്നതുവരെ മണ്ണ് ഉണങ്ങാതെ ശ്രദ്ധിക്കണം. ആഴത്തിൽ കിളച്ച് മണ്ണിളക്കി ഒരുമീറ്റർ അകലത്തിൽ കൂനകൂട്ടി കറ്റാർവാഴ നടുന്ന രീതിയും നിലവിലുണ്ട്. ഇത് ശാസ്ത്രീയമായി ശുപാർശ ചെയ്‌തിട്ടുള്ളതുമാണ്.

വളപ്രയോഗം

നടാൻ തയാറാക്കുന്ന തടത്തിൻ്റെ ആദ്യ കിളയോടൊപ്പം ഒരു ച.മീ. തടത്തിൽ 5 കിലോ കാലിവളമോ കമ്പോസ്റ്റോ ഏതെങ്കിലും ഒന്ന് ചേർക്കുക. മേൽവള പ്രയോഗത്തിൻ്റെ ആവശ്യം തീരെ ജൈവാംശം കുറഞ്ഞ മണ്ണിൽ മതിയാകും. തുടരെ ഇലക്കടുപ്പവും പുതുതൈകൾ മാറ്റിനടീലും മറ്റും നടത്തി കൃഷി വിപുലീകരിക്കേണ്ട സാഹചര്യങ്ങളിൽ മാത്രം ജൂൺ മാസം ചെടിയൊന്നിന് 2 കിലോ ഉണങ്ങിയ കാലിവളവും ചാരവും സമം ചേർത്ത മിശ്രിതം മേൽവളമായിച്ചേർത്ത് മണ്ണിന് നനവ് നിലനിർത്താൻ പാകത്തിന് ആവശ്യമായ തോതിൽ നനയ്ക്കുക.

വീട്ടു വളപ്പിലെ സാഹചര്യങ്ങളിൽ മഴയെ ആശ്രയിച്ചു മാത്രം വളർത്താവുന്ന ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. നടീൽ കഴിഞ്ഞ് ആറു മാസം പിന്നിട്ടാൽ വളർച്ചയുടെ തോത് നിരീക്ഷിച്ച് ഇലകൾ ആവശ്യാനുസരണം തായ് ചെടിയോടു ചേർത്ത് മുറിച്ചെടുക്കാം. കീടരോഗബാധ വളർച്ച മന്ദീഭവിപ്പിക്കത്തക്കതോതിൽ റിപ്പോർട്ടു ചെയ്‌തിട്ടില്ല.

English Summary: Steps to develop Aloevera farming
Published on: 28 March 2024, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now