Updated on: 24 March, 2024 11:38 PM IST
ഇഞ്ചി പ്രകന്ദങ്ങൾ

വേനൽമഴ ലഭിക്കുന്നതോടുകൂടി നിലം നാലോ അഞ്ചോ പ്രാവശ്യം ഉഴുത് ഒരു മീറ്റർ വീതിയും 15 സെ.മി ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങൾ 50 സെ.മീ അകലത്തിൽ എടുക്കണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ 40 സെ.മി അകലത്തിൽ ചാലുകൾ എടുക്കേണ്ടതാണ്. 

മൂട് ചീയൽ രോഗമുള്ള സ്ഥലങ്ങളിലും നിമാവിരകൾ ഉള്ള മണ്ണിലും വാരങ്ങൾ 40 ദിവസത്തേക്ക് സൂര്യതാപീകരണം ചെയ്തതിനു ശേഷം ഇഞ്ചി നടാം.

ഇഞ്ചി നടൽ

ഇഞ്ചി നടുന്നതിന് പ്രകന്ദങ്ങളാണ് ഉപയോഗിക്കുന്നത്. പ്രകന്ദങ്ങൾക്ക് 25 സെ.മി മുതൽ 5.0 സെ.മി നീളവും 20 മുതൽ 25 ഗ്രാം ഭാരവും ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടായിരിക്കണം. പ്രദേശങ്ങൾക്ക് അനുസരിച്ചും കൃഷിരീതികൾക്കനുസൃതമായും വിത്തിൻ്റെ അളവിൽ വ്യത്യാസം വന്നു എന്നു വരാം.

കേരളത്തിൽ ഒരു ഹെക്ടറിന് 1500-1800 കി.ഗ്രാം വിത്ത് ആവശ്യമാണ്. എന്നാൽ മലയോര പ്രദേശങ്ങളിൽ 2000-2500 കി.ഗ്രാം വിത്ത് വേണ്ടി വരും. വിത്തിഞ്ചി നടുന്നതിനു മുമ്പ് 0.3% വീര്യമുള്ള മാങ്കോസബി ലായനിയിൽ 30 മിനിട്ട് മുക്കിയ ശേഷം 3-4 മണിക്കൂർ തണലിൽ ഉണക്കിയതിനു ശേഷം നടുവാൻ ഉപയോഗിക്കുന്നു

വാരങ്ങളിൽ 25 സെ.മി. അകലത്തിൽ നിരനിരയായി കുഴികൾ എടുത്ത് കുഴികളിൽ ചാണകപ്പൊടി വിതറി മണ്ണുമായി ഇളക്കിച്ചേർക്കുക. മുകുളങ്ങൾ മുകളിൽ വരത്തക്കവണ്ണം തിരശ്ചീനമായി വേണം ഇഞ്ചി വിത്തുകൾ നടുവാൻ.

English Summary: Steps to do before sowing ginger seedlings
Published on: 24 March 2024, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now