പച്ചക്കറിയായി ഉപയോഗിക്കുന്ന വൻപയറിനങ്ങൾ രണ്ടു തരമുണ്ട്. കുറ്റിപ്പയറും, വള്ളിപ്പയറും. കേരളത്തിലെ കാലാവസ്ഥയിൽ എല്ലായ്പ്പോഴും കൃഷി ചെയ്യാൻ പറ്റിയ വിളയാണ് വൻപയർ. നെൽപ്പാടങ്ങളിൽ ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ശേഷം റാബിക്കാലത്തും വേനൽക്കാലത്തും തനിവിളയായി വൻപയർ കൃഷി ചെയ്യാം. വീട്ടുവളപ്പുകളിൽ എല്ലാക്കാലത്തും കൃഷി ചെയ്യാൻ പറ്റിയ വിളയാണ് വൻപയർ. വേനൽക്കാലത്ത് ജലദൗർലഭ്യം മൂലം നെൽകൃഷിയിറക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ വൻപയർ കൃഷി ചെയ്യാവുന്നതാണ്.
നടീൽ കാലം
വൻപയർ എല്ലാക്കാലത്തും കൃഷി ചെയ്യാം. മഴക്കാല വിളയ്ക്ക് ജൂണിൽ വിത്തു പാകണം. ജൂൺ ആദ്യവാരമാണ് വിത്ത് പാകുന്നതിന് ഏറ്റവും അനുയോജ്യം. രണ്ടാം വിളയ്ക്ക് വിതയ്ക്കേണ്ടത് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ്. വേനൽക്കാലത്ത് വൻപയർ ജനുവരി ഫെബ്രുവരി മാസത്തിൽ വിതയ്ക്കണം.
ഇനങ്ങൾ
കുറ്റിപ്പയർ -ഭാഗ്യലക്ഷ്‌മി, പുസബർസാത്തി, പുസ കോമൾ
കുറച്ചു പടരുന്ന സ്വഭാവമുള്ളവ-കൈരളി, അനശ്വര, വരുൺ, അർക്ക. ഗരിമ
പടരുന്ന ഇനങ്ങൾ -ശാരിക, മാലിക, ലോല, വൈ ജയന്തി, കെ.എം.വി.-1
വെള്ളായണി ജ്യോതിക
കുറ്റിപ്പയറിന് വിത്തിൻ്റെ തോത് സെന്റിന് 80 മുതൽ 100
വള്ളിപ്പയറിന് വിത്തിൻ്റെ തോത് സെന്റിന് 16 മുതൽ 20
നടീൽ കാലം
നല്ലതു പോലെ ഉഴുത് കട്ടകൾ ഉടച്ച് നിലം പരുവപ്പെടുത്തണം. കുറ്റിപ്പയറിനങ്ങൾ 30ഃ15 സെ.മീ. അകലത്തിലും ചെറിയ തോതിൽ പടരുന്നവ 45830 സെ.മീ. അകലത്തിലും (ഒരു കുഴിയിൽ മൂന്നു ചെടികൾ വീതം) കമ്പുകൾ കുത്തിപ്പടർത്തുന്നവ 1.5 സെ.മീ. 845 സെ.മീ. അകലത്തിലുമാണ് നടേണ്ടത്.
വിത്തു പരിചരണം
വൻപയർ വിത്തുകൾ റൈസോബിയം എന്ന ജീവാണു പുരട്ടിയ ശേഷം നടേണ്ടതാണ്. റൈസോബിയം പുരട്ടുന്നതിനു വേണ്ടി വിത്ത് അൽപ്പം വെള്ളമോ കഞ്ഞിവെള്ളമോ ചേർത്ത് റൈസോബിയം കൾച്ചറുമായി നല്ലപോലെ എല്ലാ ഭാഗത്തും എത്തുന്നതു പോലെ കൂട്ടി യോജിപ്പിക്കുക. വിത്തിൻ്റെ ആവരണത്തിന് കേടു പറ്റാതെ ശ്രദ്ധിക്കുക. ഈ വിത്തുകൾ വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്തുണക്കി ഉടനെ വിതയ്ക്കണം. രാസവളവുമായി യാതൊരു കാരണവശാലും റൈസോബിയം കലർത്തിയ വിത്തുകൾ കൂട്ടിച്ചേർക്കാൻ പാടില്ല.
വളപ്രയോഗം (ഒരു സെന്റിന്)
അമ്ലത്വം കൂടിയ മണ്ണിന് ഒരു കിലോ കുമ്മായം നടുന്നതിന് 15 ദിവസം മുമ്പായി മണ്ണിൽ ചേർത്തു കൊടുക്കുണം. കൃഷി സ്ഥലം ഒരുക്കിയ ശേഷം 80 കിലോ ചാണകം ചേർക്കണം. നിശ്ചിത അകലത്തിൽ കുഴിയെടുത്തു ശേഷം റൈസോബിയം എന്ന ജീവാണു പുരട്ടിയ വിത്ത് നടുക. ഫോസ്‌ഫറസ് ലായക സൂക്ഷ്‌മാണു വളങ്ങൾ ഒരു ഗ്രാം ചെടിക്കെന്ന തോതിൽ ചേർത്തു കൊടുക്കുന്നത് ഫോസ്‌ഫറസിൻ്റെ ലഭ്യത കൂട്ടുന്നതിന് സഹായിക്കും. കൂടാതെ താഴെ പറയുന്ന ഏതെങ്കിലുമൊരു വളപ്രയോഗം കൂടി ചേർക്കാവുന്നതാണ്.
ചാണകം, മണ്ണിര കമ്പോസ്‌റ്റ് എട്ട് കിലോ, 400 ഗ്രാം റോക്ക് ഫോസ്ഫേറ്റ് അല്ലെങ്കിൽ കോഴിവളം ആറ് കിലോ, 200 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് എന്നിവ നൽകാവുന്നതാണ്. ജൈവവളങ്ങൾ 10 മുതൽ 15 ദിവസം ഇടവേളകളിൽ ചേർത്തു കൊടുക്കാവുന്നതാണ്. റോക്ക് ഫോസ്ഫേറ്റ് അടിവളമായിത്തന്നെ നൽകേണ്ടതാണ്. വളർച്ചാ ഉത്തേജകങ്ങളായ നേർപ്പിച്ച പഞ്ചഗവ്യം, വെർമിവാഷ് എന്നിവ ചെടിക്കു നൽകുന്നത് വളർച്ച വർധിപ്പിക്കും.
മറ്റു പരിപാലന മുറകൾ
മേൽവളം ഇട്ടതിനുശേഷം മണ്ണിളക്കിക്കൊടുക്കുന്നത് നല്ല വേരോട്ടത്തിനും അതു വഴി നല്ല സമയത്ത് വള്ളികളുടെ തല നുള്ളിക്കളയുന്നതു വിളവ് വർധിപ്പിക്കുന്നതിനും സഹായകമാകും. പടർന്നു വരുന്ന ഇനങ്ങൾക്ക് വള്ളി വീശാൻ തുടങ്ങുമ്പോൾത്തന്നെ പന്തൽ കെട്ടി പടരാനുള്ള സൗകര്യം ഉണ്ടാകണം. വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക. പൂവിടുന്ന സമയ ത്തുള്ള ജലസേചനം പൂക്കളും കായ്‌കളും ഉണ്ടാകുന്നതിന്റെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കും.