സർപ്പപ്പോള ഒരു ഉഷ്‌ണമേഖലാ സസ്യമാണ്. 20-40° വരെയുള്ള അന്തരീക്ഷ ഊഷ്‌മാവാണ് വളർച്ചയ്ക്കും വിളവിനും ഏറെ യോജിച്ചത്. എല്ലാത്തരം മണ്ണിലും വളരും എങ്കിലും വെട്ടുകൽ പ്രദേശത്തും ചെമ്മണ്ണിലും പശിമരാശി മണ്ണിലും നന്നായി വളരും.
വെള്ളക്കെട്ട് തീരെ ഇഷ്ടപ്പെടുന്നില്ല.
വംശവർധനവ്
വിത്ത് ഭൂകാണ്ഡം എന്നിവയിൽ നിന്ന് വംശവർധനവ് സാധ്യമാണ്. കീടരോഗബാധയില്ലാത്ത മാതൃസസ്യങ്ങൾ വളർച്ചയുടെ തോതും, വേഗതയും കണക്കിലെടുത്ത് കാലേ കൂട്ടി അടയാളപ്പെടുത്തി നന്നായി മൂപ്പെത്തിയശേഷം വിളവെടുത്ത് വിത്ത് സൂക്ഷിക്കാം.
നടീൽകാലം
ഏപ്രിൽ ആദ്യവാരം കൃഷി ആരംഭിക്കാം. കാലവർഷത്തിന്റെ ലഭ്യത അനുസരിച്ച് നടീലിന് ആവശ്യമായ മാറ്റം വരുത്താം.
നടീൽ
മണ്ണ് ആഴത്തിൽ കിളച്ച് സൂര്യപ്രകാശമേൽപ്പിച്ചതിനു ശേഷം തടം തയാറാക്കണം. ഒരു മീറ്റർ വീതിയിലും 25 സെ. മീ. ഉയരത്തിലും തടത്തിന്റെ ഉപരിതലം കട്ടയുടച്ച് നേർമയാക്കണം. ഒരു ചതുരശ്ര മീറ്റർ തടത്തിന് ഒരു കിലോ ഉണങ്ങി പൊടിഞ്ഞ കാലിവളം ഉപയോഗിക്കാം.
നടാൻ ഉപയോഗിക്കുന്ന കഷണത്തിന് ചുരുങ്ങിയത് 15ഗ്രാം ഭാരം ഉണ്ടാകണം. ആരോഗ്യമുള്ള ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
നടീൽ അകലം 25 x 25 സെ.മീ. (ചെടികൾ തമ്മിലും വരികൾ തമ്മിലും 25 സെ.മീ.) എന്ന അകലം ക്രമീകരിക്കുക. വിത്ത് നടുന്നത് 3 - 4 സെ.മീറ്ററിൽ കൂടുതൽ താഴാൻ പാടില്ല. ചുരുങ്ങിയത് ശക്തിയുള്ള ഒരു മുകുളമെങ്കിലും ഉണ്ടായിരിക്കണം. നടുന്നതിനു മുൻപ് വിത്ത് കഷണങ്ങൾ അര ലിറ്റർ ഗോമൂത്രത്തിൽ ഒരു ടീസ്‌പൂൺ മഞ്ഞൾപൊടി കലർത്തിയ ലായനിയിൽ 10 മിനിറ്റ് മുക്കി തണലിൽ ഉണങ്ങുന്നത് കീടരോഗബാധ ഒഴിവാക്കാൻ നല്ലതാണ്. നടീൽ കഴിഞ്ഞ് തടത്തിൽ 10 സെ.മീ. കനത്തിൽ കരിയില കൊണ്ട് പുതയിടുന്നത് നലത്