ഏതു രീതിയിലുള്ള മണ്ണും കാലാവസ്ഥയുമാണ് കൂർക്ക കൃഷി ചെയ്യുവാൻ അനുയോജ്യം
നല്ല നീർവാർച്ചയുള്ളതും സാമാന്യം ഫലപുഷ്‌ടിയുള്ളതുമായ മണ്ണാണ് കൂർക്ക കൃഷി ചെയ്യുവാൻ യോജിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീ തോഷ്‌ണ പ്രദേശങ്ങളിലും കൂർക്ക നന്നായി വളരുന്നു. നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് കൂർക്ക കൃഷിക്കു യോജിച്ചത്. മഴയില്ലാത്ത പ്രദേശങ്ങളിൽ നനച്ചു വളർത്തിയാലേ നല്ല വിളവ് ലഭിക്കുകയുള്ളൂ.
കൂർക്ക കൃഷി ചെയ്യുവാൻ അനുയോജ്യമായ സമയം എപ്പോഴാണ് ?
ജൂലൈ - ഒക്റ്റോബർ മാസങ്ങളിലാണ് സാധാരണ കൂർക്ക കൃഷി ചെയ്യുന്നത്.
കേരളത്തിൽ കൃഷി ചെയ്യുവാൻ ഏതെല്ലാം ? അനുയോജ്യമായ ഇനങ്ങൾ
'ശ്രീധര' എന്ന ഇനം അത്യുൽപ്പാദനശേഷിയുള്ളതാണ്. ഹെക്റ്റർ ഒന്നിന് 25 28 ടൺ വിളവ് ലഭിക്കുന്നു. 'നിധി' എന്നു പേരായ മറ്റൊരിനവും കൃഷി ചെയ്തു വരുന്നു.
ഞാറ്റടി തയ്യാറാക്കുന്ന രീതി എങ്ങനെ
നടുന്നതിനു ഒരു മാസം മുമ്പു തന്നെ തവാരണ തയ്യാറാക്കണം. ഒരു ഹെക്റ്റർ പ്രദേശത്ത് നടാൻ ആവശ്യമായ തലപ്പുകൾ ലഭിക്കാൻ 500-600 ചതുരശ്ര മീറ്ററിൽ തവാരണ തയ്യാറാക്കണം. ഹെക്റ്ററിന് 170-200 കി.ഗ്രാം വിത്തു വേണം. തവാരണയിൽ 125-150 കി.ഗ്രാം കാലിവളം അടിവളമായി ചേർക്കണം. 30 സെ.മീറ്റർ അകലത്തിൽ വാരങ്ങൾ എടുത്ത് അതിൽ 15 സെ.മീറ്റർ അകലത്തിൽ കിഴങ്ങു നടാം. വള്ളികൾ പടർന്ന് 3 ആഴ്‌ച കഴിഞ്ഞാൽ 10-15 സെ.മീറ്റർ നീളമുള്ള തലപ്പുകൾ മുറിച്ചെടുക്കാവുന്നതാണ്.
വിത്തു തേങ്ങാ ശേഖരിക്കാൻ മാത്യവൃക്ഷം തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
മാത്യവൃക്ഷമായി തിരഞ്ഞെടുക്കുന്ന തെങ്ങുകളിൽ ഓലകളുടെ എണ്ണവും തേങ്ങാക്കുലകളുടെ എണ്ണവും തുല്യമായിരിക്കണം. അതായതു വർഷത്തിൽ 12-15 വരെ തുടർച്ചയായി 5 വർഷം നല്ല വിളവു നൽകുന്ന തെങ്ങുകൾ തിരഞ്ഞെടുക്കാവുന്നതാണ്. വർഷത്തിൽ 80 തേങ്ങായിൽ കൂടുതൽ ലഭിക്കുന്ന തെങ്ങുകളായിരിക്കണം. ഒരു തേങ്ങായിലെ ശരാശരി കൊപ്രാ തൂക്കം 150 ഗ്രാമിൽ കുറയാൻ പാടില്ല. രോഗവിമുക്തമായ മേഖലയിൽ നിന്നു വേണം വിത്തു തേങ്ങ സംഭരിക്കുവാൻ.
വിത്തു തേങ്ങ തിരഞ്ഞെടുക്കാൻ പറ്റിയ സമയം എപ്പോഴാണ്. എത്ര മാസം പ്രായമായ തേങ്ങകൾ ശേഖരിക്കണം ?
ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ 11 മാസത്തിനു മേൽ പ്രായമെത്തിയ തേങ്ങാ വേണം വിത്തു തേങ്ങയായി സംഭരി ക്കുവാൻ. വേനൽക്കാലത്തു ശേഖരിക്കുന്ന തേങ്ങ കൂടുതൽ ശതമാനം മുളക്കുകയും എളുപ്പത്തിൽ മുളക്കുകയും ചെയ്യുന്നു.
വിത്തു തേങ്ങ സംഭരിച്ചു ഏതു രീതിയിലാണ് കേടുകൂടാതെ അവ സൂക്ഷിക്കുന്നത് ?
വിത്തു തേങ്ങ ഡിസംബർ മുതൽ സംഭരിച്ചു തുടങ്ങുമെങ്കിലും അവ നഴ്‌സറിയിൽ പാകുന്നത് മേയ് - ജൂൺ മാസങ്ങളിലാണ്. 3-4 മാസം അവ സൂക്ഷിക്കേണ്ടി വരും. തണലുള്ള വെളിസ്ഥലങ്ങളിലോ ഷെഡ്ഡുകളിലോ അവ സൂക്ഷിക്കാം. വെള്ളം കെട്ടി നിൽക്കാത്തതും നല്ല നീർവാർച്ചയുള്ളതുമായ മണൽ പ്രദേശമാണ് ഇതിനു യോജിച്ചത്. തറയിൽ 7-8 സെ.മീറ്റർ കനത്തിൽ മണൽ വിരിച്ച് അതിൽ ഞെടുപ്പുഭാഗം മുകളിലാക്കി പുതച്ചുവയ്ക്കണം. അതിനു മുകളിലായി 5-7 സെ.മീറ്റർ കനത്തിൽ വീണ്ടും മണലിട്ട് അടുത്ത ഒരട്ടി കൂടി അടുക്കണം.
മുറിക്കുള്ളിൽ സൂക്ഷിക്കുകയാണെങ്കിൽ ധാരാളം വായു സഞ്ചാരം മുറിയിൽ ഉണ്ടായിരിക്കണം. 8-10 സെ.മീറ്റർ കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെടുപ്പു ഭാഗം മുകളിൽ വരത്തക്കവിധം അടുപ്പിച്ചു അടുക്കണം