തനിവിളയായാണോ മിശ്രവിളയായാണോ ഉഴുന്ന്
ഉഴുന്ന് തനിവിളയായും മിശ്രവിളയായും കൃഷിയിറക്കാം. മുണ്ടകൻ വിള കൊയ്തശേഷവും ചില ഇടങ്ങളിൽ ഒന്നാം വിളയ്ക്ക് ശേഷവും ഉഴുന്ന് കൃഷി ചെയ്യാറുണ്ട്.
ഉഴുന്നിന്റെ പ്രധാന ഇനങ്ങൾ
റ്റി-9, കോ-2, എസ്-1, ടി.എ.യു-2, ടി.എം.വി-1, കെ.എം-2 എന്നിവയാണ് ഉഴുന്നിന്റെ പ്രധാന ഇനങ്ങൾ. വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഇനമാണ് റ്റി-9. തെങ്ങിൻതോപ്പിൽ ഭാഗികമായ തണലിലും വളരുന്ന ഇനമാണ് റ്റി.എ.യു-2. ഓണാട്ടുകര പ്രദേശങ്ങളിലേക്ക് യോജിച്ച ഇനങ്ങളാണ് റ്റി.എം.വി-1, കെ.എം-2 എന്നിവ.
ഓണാട്ടുകര പ്രദേശത്ത് മുണ്ടകൻ കൊയ്‌ത ശേഷം നെൽപ്പാടങ്ങളിൽ കൃഷി ചെയ്യാൻ യോജിച്ച ഇനമാണ് ശ്യാമ. തിരുവനന്തപുരം ജില്ലയിൽ മൂന്നാം വിളയായി നെൽപ്പാടങ്ങളിൽ കൃഷി ചെയ്യു വാൻ യോജിച്ച ഇനമാണ് സുമഞ്ജന.
ഒരു ഹെക്ടറിൽ തനിവിളയായും മിശ്രവിളയായും കൃഷി ചെയ്യാൻ എത്ര വിത്ത് വീതം വേണം
തനിവിളയായി കൃഷി ചെയ്യാൻ ഹെക്ടറിന് 20 കി.ഗ്രാം വിത്ത് വേണം. മിശ്രവിളയായി ഉപയോഗിക്കുമ്പോൾ 6 കി.ഗ്രാം വിത്ത് മതി.
നിലം തയ്യാറാക്കുന്ന വിധം
രണ്ടു മൂന്നു തവണ നല്ലവണ്ണം ഉഴുത്, കട്ടകളും, കളകളും നീക്കി മണ്ണ് പാകപ്പെടുത്തണം.
എത്ര മാസം കഴിയുമ്പോൾ വിളവെടുക്കാം
മൂന്നു മാസത്തിനുള്ളിൽ മിക്ക ചെറുപയറിനങ്ങളും മൂപ്പെത്തുന്നു. കായ് ഉണങ്ങിപ്പൊട്ടി വിത്തുകൾ നഷ്‌ടപ്പെട്ടു പോകാതിരിക്കാനായി ഉണങ്ങും മുമ്പ് തന്നെ കൊയ്തെടുത്ത് കളത്തിൽ ഒരാഴ്‌ച കൂട്ടിയിടുന്നു. ശേഷം ഒരു വടി ഉപയോഗിച്ച് അടിച്ചു കൊഴിക്കുന്നു.
ഒരു ഹെക്ടറിൽ നിന്നും 300-500 കി.ഗ്രാം പയർ ലഭിക്കുന്നു. മിശ്ര കൃഷിയാണെങ്കിൽ 100-200 കി.ഗ്രാം പ്രതീക്ഷിക്കാം