മിക്ക രാജ്യങ്ങളിലും മധുരക്കിഴങ്ങ് കൃഷിയുണ്ട്. ലോക മധുരക്കിഴങ്ങ് ഉല്പാദനത്തിൽ 80% ചൈനയിൽ നിന്നാണ് അവിടെ 100 ഓളം ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ജീവകം 'എ' യുടെ അഭാവത്തിൽ വിവിധ രോഗങ്ങൽ കൂടുതലുള്ള ആഫ്രിക്കയിൽ വ്യാപകമായി മധുരക്കിഴങ്ങ് കൃഷി ചെയ്യുവാനും ഭക്ഷിക്കുവാനും അവിടുത്തെ ഭരണ കൂടം പ്രേരിപ്പിച്ച് വരുന്നു.
ഉഷ്‌ണമേഖല മിതശീതോഷ്ണ മേഖലകളിൽ ഈ വിള നന്നായി വളരും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വിളവ് കൂടുതൽ കിട്ടും.
കൃഷി രീതി
മധുരക്കിഴങ്ങ് വിളവെടുക്കുമ്പോൾ കിട്ടുന്ന ചെറു കിഴങ്ങുകൾ ഉപയോഗിച്ച് നഴ്സറി ഉണ്ടാക്കി തല നീളുമ്പോൾ മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കുന്നതാണ് നല്ലത്. വിളവെടുക്കുമ്പോൾ ലഭിക്കുന്ന തണ്ട് വീണ്ടും നടുമ്പോൽ വിളവ് കുറയുകയും രോഗ കീടാക്രമണം കൂടുകയും ചെയ്യും.
നടാനുള്ള തണ്ടുകൾ ശേഖരിച്ച് കെട്ടുകളാക്കി രണ്ട് ദിവസം തണലിൽ വെച്ച ശേഷം 20,25 സെ.മീ നീളത്തിൽ മുറിച്ച് നടാൻ ഉപയോഗിക്കാം. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് ജൂൺ ജൂലായ് മാസങ്ങളാണ് നല്ലത്. ജലസേനച സൗകര്യമുള്ള സ്ഥലങ്ങൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലും മധുരക്കിഴങ്ങ് കൃഷി ചെയ്യാം.
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചൊരുക്ക് ഏക്കറിന് രണ്ട് ടൺ എന്ന തോതിൽ ഉണങ്ങി പൊടിഞ്ഞ കാലിവളമോ (ചാണകം) കമ്പോസ്റ്റോ ചേർക്കണം. അമ്ലത നിയന്ത്രിക്കുവാൻ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കാത്സ്യം വസ്തു ക്കൾ (കുമ്മായം, ഡോളോമൈറ്റ്) ചേർത്ത് കൊടുക്കണം.
60 സെ.മീ വീതിയിലും 25,30 സെമീ ഉയരത്തിലും വാരങ്ങളെടുത്ത് അതിൽ 20 സെ.മീ അകലത്തിൽ വള്ളികൾ നടാം.
നട്ട് വള്ളികൾ പടരാൻ തുടങ്ങുമ്പോൽ കളകൾ നീക്കി മണ്ണ് നീക്കി വരിപ്പ് കെട്ടി കൊടുക്കണം. മേൽ വളമായി ലായനി വളങ്ങൾ (ജീവാമൃതം, പുളിപ്പിച്ച ലായനി വളങ്ങൾ) ഒഴിച്ച് കൊടുക്കാം.