പശുക്കളുടെ ആരോഗ്വത്തിനും പശുവളർത്തലിൻ്റെ ആദായത്തിനും പച്ചപ്പുല്ല് ധാരാളം ആവശ്യമായതിനാൽ മുൻകൂട്ടി തന്നെ ആവശ്യത്തിനുള്ള തീറ്റപ്പുൽത്തോട്ടം ഉണ്ടാക്കേണ്ടതാണ്
കോംഗോസിഗ്നൽ, ഗിനി, നേപ്പിയർ, സങ്കരനേപ്പിയർ തുടങ്ങിയ പുല്ലുകളും സ്റ്റൈലോസാന്തസ്, സെൻട്രോസിമ, വൻ പയർ തുടങ്ങിയ പയറിനങ്ങളും ശീമക്കൊന്ന സുബാബൂൾ, അഗത്തിച്ചീര തുടങ്ങിയ വ്യക്ഷ വിളകളും കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്.
കാർഷിക സർവ്വകലാശാലകൾ വികസിപ്പിച്ചെടുത്ത സുമുണ് സുപ്രിയ സി. 3 സി.ഒ.4, സിഒ 5, കിളികുളം തുടങ്ങിയ പേരുകളിൽ സങ്കരനേപ്പിയർ തീറ്റപ്പുല്ല് ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നിരന്ന് നിൽക്കുന്നു. ഇത് കൃഷിചെയ്യുന്നതു വഴി പശുവളർത്തൽ ലാഭകരമാകുന്നതോടൊപ്പം മണ്ണൊലിപ്പ് തടയുന്നതു വഴി പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ കഴിയും.
പുല്ല് കൃഷി ചെയ്യുമ്പോൾ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
1 നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് കൃഷി ചെയ്യണം
2 ഗോമൂത്രം വളമായി നൽകുമ്പോൾ വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച ശേഷമേ നൽകാവു.
3 പുല്ല് അരിയുമ്പോൾ പരമാവധി തറ നിരപ്പിനോടടുപ്പിച്ച് മുറിക്കുന്നത് കൂടുതൽ
ആരോഗ്യമുള്ള ചിനപ്പുകൾ വരുവാനും വളരുവാനും ഇട നൽകും.
4 .ഇളം പുല്ലിൽ ഓക്‌സലേറ്റ് എന്ന വസ്‌തു ഉള്ളതിനാൽ ദഹന പ്രശ്നങ്ങൾ ഉണ്ടാ ക്കുമെന്നതിനാൽ ഇളം പുല്ല് കൂടിയ അളവിൽ പശുവിനും ആടിനും നൽകരുത്
5 തീറ്റപ്പുല്ലിൻറെ പൂർണ്ണ ഗുണം പശുക്കൾക്ക് ലഭിക്കുന്നതിനായി അതിനോടൊപ്പം അഞ്ചിലൊരുഭാഗം പയർവിള കൂടെ ചേർത്ത് നൽകുക
6 തൊഴുത്ത് കഴുകുവാനും പശുക്കളെ കുളിപ്പിക്കുവാനും ഉപയോഗിക്കുന്ന വെളളം പാഴാകാതെ സംഭരിച്ച് പൈപ്പുകളിലൂടെ തീറ്റപ്പുൽ തോട്ടങ്ങളിൽ എത്തിക്കാൻ സാധിച്ചാൽ തീറ്റപ്പുൽ ഉത്പാദനത്തിനുള്ള ചെലവു കുറയ്ക്കാം.
പുൽത്തോട്ടത്തിനു ചുറ്റും ശീമക്കൊന്ന സുബാബൂൾ, അത്തി, ചെടിമുരിങ്ങ എന്നിവ കൊണ്ടുള്ള വേലിയും തീർക്കണം.