Updated on: 8 October, 2024 5:21 PM IST
ആഫ്രിക്കൻ മല്ലി

ആഫ്രിക്കൻ മല്ലി പൊതുവേ അങ്ങനെയാണ് ഇവനെ വിശേഷിപ്പിക്കാറുള്ളത്.കേരളത്തിലെ കാലാവസ്ഥയിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് ഇവ.അല്പം നനവുള്ള വെയിൽ കിട്ടുന്ന ഏതു സ്ഥലത്തും ഇവ നന്നായി വളരും.പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ല എന്നതൊഴിച്ചാൽ മല്ലി പൊതീന പോലെ തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. രണ്ടോ മൂന്നോ ചെടി ഉണ്ടെങ്കിൽ വിശാലമായ മുറ്റം മുഴുവൻ ഇവർക്ക് പടർന്നു കയറാൻ കുറഞ്ഞ കാലം മതി.

നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. ഈ ഇലച്ചെടിയുടെ യഥാർഥ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്. കറികളിൽ മാത്രമല്ല, ഔഷധമായും ഇവ ഉപയോഗിക്കാറുണ്ട്.കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും.  ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. 

ചിരവയുടെ നാക്കിന്‍റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകളുടെ ആകൃതിയിലാണ്. ഉള്ളവയുമാണ്. മധ്യത്തില്‍ നിന്ന് നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ ധാരാളം പൂക്കള്‍ വിടരും. ഇവയുടെ തൈകൾ മണ്ണിൽ നിന്ന് ചെടിയുടെ ചുവട്ടിലും മറ്റുമായി ധാരാളം കാണാറുണ്ട്. വിത്ത് മുളപ്പിച്ച് നടുന്ന രീതിയും ഇവയ്ക്കുണ്ട്.

വേനലില്‍ നനച്ചു കൊടുക്കണം. അല്‍പ്പം തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു അറുപത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇലകള്‍ പറിച്ചു തുടങ്ങാം.

English Summary: Steps to do when farming African corriander
Published on: 05 October 2024, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now