Updated on: 13 June, 2024 5:46 PM IST
കസ്‌തൂരി മഞ്ഞൾ

കിഴങ്ങ് മഴക്കാലത്ത് സുഷുപ്‌തിയിലായിരിക്കും. ഇതിൻ്റെ പൂങ്കുല ഹേമന്തത്തിന്റെ തുടക്കത്തിൽ തന്നെ കിഴങ്ങിൻ്റെ ചുവട്ടിൽ നിന്നുണ്ടാകുന്നു. ഇതിന്റെ തണ്ട് 8-10 ഇഞ്ച് വരെ ഉയരത്തിൽ വളരും. പുഷ്പിച്ചതിനു ശേഷമാണ് ഇലകൾ വീണ്ടും തളിർക്കുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ ചെടി 3 അടി വരെ ഉയരത്തിൽ വളരും. ഇലകൾ വളരെ വീതിയുള്ളതും അലങ്കാര ആവശ്യത്തിന് ഉപയോഗിക്കാവുന്നതുമാണ്. 10 ദിവസം വരെ ഇതിന്റെ ഇലകൾ കേടുകൂടാതിരിക്കും.

ഈ ഇനത്തിൽപ്പെട്ട ചെടികൾ ഹിമാലയ സാനുക്കളുടെ ഉത്തര ഭാഗത്താണ് കാണപ്പെടുന്നത്. അവിടെയുള്ള വനപ്രദേശങ്ങളിൽ ഇവ വളരെ പെട്ടെന്ന് വളരും. പ്രത്യേകിച്ചും വേനൽ -വർഷകാലങ്ങളിൽ ഇവയുടെ വളർച്ച ത്വരിതഗതിയിലാകും. മലയോര ഗ്രാമങ്ങളിൽ കറികളുടെ സ്വാദ് കൂട്ടാൻ കസ്‌തൂരി മഞ്ഞൾ ഉപയോഗിക്കാറുണ്ട്.

കൃഷിരീതികൾ

കസ്‌തൂരി മഞ്ഞൾ വടക്കുകിഴക്കൻ ഏഷ്യയിലാണ് കൂടുതൽ കാണുന്നത്. ഈ ചെടി ഹിമാലയ സാനുക്കളിൽ വളരെ നന്നായി വളരും. അതു കൂടാതെ കേരളത്തിലേയും കർണാടകത്തിലെയും ഇലപൊഴിയും കാടുകളിൽ ഇവ വളരെ ഭംഗിയായി കാണപ്പെടുന്നു. വളരെ നന്നായി മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ അടുക്കള വിളയായും ഇടവിളയായും കസ്‌തൂരി മഞ്ഞൾ ഉപയോഗിക്കാറുണ്ട്. നന്നായി ഉണങ്ങിയ എക്കൽ മണ്ണാണ് കസ്‌തൂരി മഞ്ഞൾ കൃഷി ചെയ്യാൻ ഉത്തമം.

പ്രവർദ്ധന രീതി

കിഴങ്ങുകൾ വഴിയോ അല്ലെങ്കിൽ ടിഷ്യൂകൾച്ചർ മാർഗം ഉപയോഗിച്ചോ ആണ് ഇത് നടപ്പിലാക്കുന്നത്. നാടൻ ഇനങ്ങളാണ് ഇന്നു നാം കസ്‌തൂരി മഞ്ഞൾ കൃഷിക്ക് ഉപയോഗിക്കുന്നത്.

നിലമൊരുക്കൽ

നിലം നന്നായി വെട്ടിനിരത്തി, ഉരുളൻ കല്ലുകളും പാറയുമെല്ലാം എടുത്ത് മാറ്റിയ ശേഷം നന്നായി ഉഴുതുമറിക്കുക. ജൈവവളം 15 ടൺ/ ഹെക്ട‌ർ എന്ന അളവിൽ നിക്ഷേപിക്കണം. വിത്ത് പാകാൻ 1.2 മീറ്റർ വീതിയും സൗകര്യപ്രദമായ നീളവുമുള്ള തടങ്ങളെടുക്കുക.

ആരോഗ്യമുള്ള മുളച്ച ഒരു മുകുളം എങ്കിലും ഉള്ള തള്ളക്കിഴങ്ങ് നടാൻ ഉപയോഗിക്കുന്നു. ഇത് ഒരു ഹെക്‌ടറിന് 1500 കി.ഗ്രാം എന്ന രീതിയിലാണ് വേണ്ടത്.

നടീൽ

മണ്ണിന്റെ സ്വഭാവമനുസരിച്ച് ചെറിയ ചെറിയ കുഴികളെടുത്ത് മേൽപ്പറഞ്ഞ ഗുണങ്ങളുള്ള മാതൃകിഴങ്ങുകൾ നടുക. വരികൾ തമ്മിലുള്ള അകലം 60 സെ.മീറ്ററും ചെടികൾ തമ്മിലുള്ള അകലം 40 സെ.മീറ്ററും ആയിരിക്കണം. നട്ടതിനു ശേഷം വീണ്ടും ജൈവവളം ഉപയോഗിക്കുകയും ഇലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ തടങ്ങൾക്ക് പുതയിടുകയും ചെയ്യാം.

വളമിടീൽ

കിഴങ്ങ് നടന്ന സമയത്ത് വളമിടണം. 100 കിലോ നൈട്രജൻ, 50 കിലോ ഫോസ്ഫറസ്, 50 കിലോ പൊട്ടാഷ് എന്ന തോതിലാണ് ഒരു ഹെക്‌ടറിൽ വളമിടേണ്ടത്. ഇതിൽ ഫോസ്‌ഫറസ് നടുന്ന സമയത്ത് തന്നെ മുഴുവൻ ഉപയോഗിക്കണം. നൈട്രജനും പൊട്ടാഷും രണ്ട് തുല്യതോതിൽ നടുന്ന സമയത്തും നട്ട് രണ്ട് മാസത്തിനു ശേഷവും ഉപയോഗിക്കണം.

നട്ട് ഒരു മാസത്തിനുള്ളിൽ തന്നെ വിടവ് നികത്തേണ്ടതാണ്. നട്ട് രണ്ട് മാസത്തിനുള്ളിൽ കളകൾ പറിച്ച് മാറ്റണം. അതിനുശേഷം മേൽവളം തടം കോരികൊടുക്കൽ, പുതയിടൽ എന്നിവ ചെയ്യണം.

English Summary: Steps to do when farming kasturi manjal
Published on: 13 June 2024, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now