Updated on: 16 June, 2024 8:57 AM IST
പപ്പായ തൈകൾ

'പാവപ്പെട്ടവന്റെ ആപ്പിൾ' എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഫലമാണ് പപ്പായ. ഓമയ്ക്ക, കപ്പയ്ക്ക, കപ്പളങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിൽ മിക്കവാറും എല്ലാ വീട്ടുവളപ്പിലും അനായാസം വളരുന്ന ഒരു ഫലവൃക്ഷവിളയാണ് പപ്പായ. അതിശൈത്യമൊഴിച്ചുള്ള ഏത് കാലാവസ്ഥയിലും പപ്പായ നന്നായി വളരുകയും വിളയുകയും ചെയ്യും.

വിത്തുവഴിയാണ് പപ്പായയിൽ വംശവർദ്ധനവ് നടത്തുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പപ്പായ തൈകൾ ഉല്‌പാദിപ്പിക്കാൻ ഏറ്റവും യോജിച്ച സമയം. തവാരണകൾ തയ്യാറാക്കുന്നതിനു വേണ്ടി തറനിരപ്പിൽ നിന്നും 15 സെൻ്റീമീറ്റർ വരെ ഉയർത്തി 2 മീറ്റർ x 1 മീറ്റർ തടങ്ങൾ തയ്യാറാക്കണം. മണൽ, ഇലവളം, നന്നായി പൊടിഞ്ഞ കാലിവളം എന്നിവ കൂട്ടിക്കലർത്തിയ മിശ്രിതം തടത്തിനു മീതെ ഒരു നേരിയ പാളിയായി വിതറി മേൽമണ്ണുമായി നന്നായി ഇളക്കിച്ചേർക്കണം.

2 മുതൽ 3 സെന്റീമീറ്റർ വരെ ആഴത്തിലും 5 സെന്റീമീറ്റർ അകലത്തിലുമാണ് വിത്ത് പാകേണ്ടത്. ഇങ്ങനെ നടുമ്പോൾ വരികൾ കുറഞ്ഞത് 15 സെന്റീമീറ്ററെങ്കിലും ഇടയകലം നൽകിയിരിക്കണം. ഈ തോതിൽ ഒരു ഹെക്ട‌ർ സ്ഥലത്ത് വളർത്തുവാൻ ആവശ്യമായ തൈകൾ തയ്യാറാക്കുവാൻ 250 ഗ്രാം പപ്പായ വിത്ത് മതിയാകും. വിത്ത് പാകിക്കഴിഞ്ഞാൽ ആവശ്യാനുസരണം നനച്ചു കൊടുക്കുവാൻ മറക്കരുത്. തൈകൾ ആയിക്കഴിഞ്ഞാൽ ഒരെണ്ണം പിഴുത് മാറ്റണം.

നടീൽ: വിത്ത് പാകി രണ്ട് മാസത്തിനുള്ളിൽ പപ്പായ തൈകൾ പറിച്ചുനടാൻ പാകമാകും. 282 മീറ്റർ അകലത്തിൽ 50:50:50 സെന്റീമീറ്റർ വലിപ്പമുള്ള കുഴികൾ തയ്യാറാക്കി അത് മേൽമണ്ണിട്ട് നിറയ്ക്കുക. ഓരോ കുഴിയിലും 10 കിലോഗ്രാം എന്ന തോതിൽ ഉണങ്ങിയ കാലിവളം മണ്ണുമായി കൂട്ടിക്കലർത്തിയ ശേഷം തൈ പറിച്ചു നടാം.

ഓരോ കുഴിയിലും രണ്ടോ മൂന്നോ തൈകളെങ്കിലും നടണം. തൈകൾ വളർന്ന് വേരുറയ്ക്കുന്നതുവരെ തണൽ നൽകണം. പുഷ്പിച്ച് കഴിയുമ്പോൾ ആൺതൈകൾ നീക്കം ചെയ്യണം. എന്നാൽ പരാഗണത്തിനായി 10 പെൺതൈകൾക്ക് ഒരു ആൺതൈ എന്ന രീതിയിൽ ആൺതൈകളുടെ എണ്ണം ക്രമീകരിക്കേണ്ടതാണ്.

വളപ്രയോഗം: എല്ലാ വർഷവും വർഷകാലം തുടങ്ങുന്നതോടെ ചെടിയൊന്നിന് 10 മുതൽ 25 കിലോഗ്രാം വരെ ജൈവവളങ്ങൾ നൽകണം. മരത്തിന് ചുറ്റും തടം തുറന്ന് അതിൽ വളം ഇട്ട് മൂടണം. മറ്റ് പരിചരണങ്ങൾ: വേനൽക്കാലത്ത് പപ്പായ തൈകൾ നനയ്ക്കണം. വർഷത്തിൽ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ശരിയായ രീതിയിൽ കളയെടുപ്പ് നടത്തിയിരിക്കണം. തോട്ടത്തിൽ നേരിയ തോതിൽ ഒന്നോ രണ്ടോ തവണ ഇടയിളക്കുകയും വേണം.

വിളവെടുപ്പ്: തൈകൾ പറിച്ചുനട്ട് എതാണ്ട് മൂന്നു മുതൽ 5 മാസത്തിനുള്ളിൽ ഫലമെടുക്കൽ ആരംഭിക്കും. ഒരു മരത്തിൽ നിന്ന് 30 പപ്പായ പഴങ്ങൾ വരെ കിട്ടാറുണ്ട്.

English Summary: Steps to do when planting pappaya seedlings
Published on: 16 June 2024, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now