കർഷകന് പൊതുവിൽ സ്വീകാര്യമായ സ്വഭാവവിശേഷങ്ങൾ പ്രകടമാകുന്ന മാതൃവൃക്ഷം തെരഞ്ഞെടുക്കാം. മരം വളർത്താനുദ്ദേശിക്കുന്ന സ്ഥലത്ത് 2-3 സെ.മീ. ആഴത്തിലാണ് വിത്ത് കുത്തുക. 50 സെ.മീറ്റർ നീളം, വീതി, താഴ്ച എന്ന അളവിൽ കുഴികുത്തി, ഉണങ്ങിയ ചാണകം, അഥവാ ഒഴുകി ഉണങ്ങി പൊടിഞ്ഞ് കമ്പോസ്റ്റ് അഴുകിപ്പൊടിഞ്ഞ ഇലയോ എന്നിവയിലേതെങ്കിലും ഒന്നു ഒപ്പം മേൽമണ്ണും കൂട്ടിയോജിപ്പിച്ച് കുഴിനിറച്ച് വിത്ത് കുത്താം. വിത്ത് കുത്തിയ ശേഷം കരിയില കൊണ്ട് നടിൽ നടത്തിയ കുഴിക്ക് പുതയിടണം. ആദ്യം മുളച്ച്, വേഗത്തിൽ വളരുന്ന, കരുത്തുറ്റ തൈകളെ നിലനിർത്തി മറ്റ് തൈകളെ പഠിച്ച് മാറ്റണം. ബീജാങ്കുരണത്തിന് മണ്ണിന് നനവ് നിലനിർത്തേണ്ടത് സർവപ്രാധാന്യമർഹിക്കുന്നു. 10 ദിനം പിന്നിട്ടാൽ മുളപൊട്ടി തുടങ്ങും. മൂന്നാഴ്ച്ചയ്ക്കകം മുഴുവൻ വിത്തുകളും മുളച്ച് ശക്തരായ തൈകളെ നിലനിർത്തി പരിപാലിക്കാൻ അനായാസം കർഷകർക്ക് കഴിയും.
പോളിബാഗുകളിലും, പറിച്ച് നട്ട് ഉടനടി തൈകൾക്ക് കേടുതട്ടാതെ എടുത്തു മാറ്റാവുന്ന മറ്റെന്ത് പാത്രങ്ങളിലും ചക്കക്കുരു കത്തി, മുളപ്പിച്ച്, വളപ്പിൽ നടീലിന് ഉദ്ദേശിക്കുന്ന സ്ഥലത്ത് പറിച്ച് നട്ട് പരിപാലിക്കാം. ഒരുങ്ങൽ തൈകളും, നല്ല വളർച്ചയുണ്ടെങ്കിൽ ആറുമാസത്തിനും ഒരു വർഷ ത്തിനുമിടയിൽ പ്രായമുള്ള തൈകളും ഇപ്രകാരം പറിച്ച് നട്ട് പരിഹരിക്കാം. പക്ഷേ തുടർ പ്രോജനി കാലിത്തീറ്റയോ, തടിക്കോ, തണലിനോ, ലാന്റ് സ്കേപ്പിങ്ങിനോ വേണ്ടിയാണെങ്കിലേ വിത്തുകുത്തിയുള്ള പ്രജനനം സ്വീകരിക്കാവൂ. പ്ലാവിന്റെ വിത്ത്, (ചക്കക്കുരു) മൂപ്പെത്തിയ ചക്കയിൽ നിന്നും ശേഖരിച്ച് ഉടനടി തന്നെ നടീലിന് ഉപയോഗിക്കാം. കാലപ്പഴക്കം ബീജാങ്കുരണത്തെ ബാധിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയിൽ പാകമെത്തി, പഴുത്ത ചക്കയി ൽ നിന്നും വിത്ത് വേർപ്പെടുത്തി തണലിൽ ഉണക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിൽ ജലാംശം നിലനിർത്തിക്കൊണ്ട് തന്നെ ചെമ്മണ്ണിൽ കൂട്ടിയിളക്കി വായുകടക്കാത്ത പാത്രങ്ങളിൽ വിത്ത് സംഭരിക്കുന്ന രീതിയും സർവസാധാരണയാണ്. ഈ പരിചരണ ശുപാർശ ബീജാങ്കുരണശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായിക്കുമെന്ന് പരീക്ഷണ നിരീക്ഷണങ്ങൾക്കൊപ്പം കർഷകരുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. “ജോപ്ലാസം കൺസർവേഷൻ" എന്ന സുപ്രധാനമായ "ബ്രീഡിംഗ് ടെക്നോളജി" പ്രാവർത്തികമാക്കാനും ഈ വിത്തു പരിചരണവും സംരക്ഷണവും ഉതകുമത്രെ.
ബീജാങ്കുരണശേഷി നിലനിർത്താനായി ഉണങ്ങിയ മണലിലോ ചകിരിച്ചോറിലോ ചേർത്തിളക്കി സൂക്ഷിക്കുന്നതും നന്ന്. 40% ജലാംശത്തോടുകൂടി വായുകടക്കാത്ത പോളിത്തീൻ ബാഗിൽ സൂക്ഷിച്ചപ്പോൾ മൂന്ന് മാസം വരെ ബീജാങ്കുരണശേഷി നിലനിർത്താമെന്ന് കണ്ടെത്തി. 25 പി.പി.എം, എൻ.എ.എ. എന്ന ഉത്തേജക ലായനിയിൽ 24 മണിക്കൂർ മുക്കിവയ്ക്കുന്ന രീതിയും ബീജാങ്കുരണ ശേഷി ഉയർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചക്കക്കുരു 24 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് ബീജാങ്കുരണശേഷി മെച്ചപ്പെടുത്തുമെന്ന് കണ്ടിട്ടുണ്ട്.