Updated on: 23 September, 2024 4:33 PM IST
കുറ്റികുരുമുളക്

കുരുമുളക് കൃഷിയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഈ മഴക്കാലത്ത്. അഴുകലും മറ്റു രോഗസാധ്യതകളും കൂടുതലുള്ള സമയമാണിത്. അതിനാൽ തന്നെ ചെടിയിൽ നന്നായി നീർവാഴർച്ച ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.

മണ്ണിൽ നനവുള്ള സമയം നോക്കി ചെടി ഒന്നിന് കുറ്റികുരുമുളക് ആണെങ്കിൽ 1 കിലോ എന്ന തോതിലും വള്ളിയായി പടരുന്നവയ്ക്ക് ചെടി ഒന്നിന് 10 എന്നതോതിലും ജൈവ കൂട്ടു വളങ്ങളും കമ്പോസ്റ്റ് വളങ്ങളും നൽകാവുന്നതാണ്.

(സാധാരണ നൽകുന്ന പരിചരണമനുസരിച്ച് വളങ്ങളുടെ അളവിൽ മാറ്റം ഉണ്ടാകും. മണ്ണിൻറെ ഘടന പി എച്ച് തിരഞ്ഞെടുക്കപ്പെട്ട ഇനം മണ്ണിൻറെ മൂലക ലഭ്യത എന്നിവ അനുസരിച്ച് മണ്ണ് പരിശോധിച്ച ശേഷം മാത്രം വളത്തിന്റെ കണക്ക് ഉറപ്പാക്കുക. മേൽ പറഞ്ഞത് കേവലം ഒരു ശരാശരി കണക്ക് മാത്രം. )

കൂടാതെ മഴക്കാല സമയങ്ങളിൽ ചെടിയുടെ തണ്ടിൽനിന്ന് ഒരടി അകലം പാലിച്ച് ഒരല്പം കുമ്മായം നൽകുന്നത് നല്ലതാണ്. മറ്റൊരു പ്രധാന പ്രശ്നമാണ് ദ്രുതവാട്ടം.
കുരുമുളകു തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കേണ്ട സമയമാണിത്. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികള്‍ മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം.

ഒന്നു മുതൽ രണ്ട് കിലോഗ്രാം വരെയുള്ള ട്രക്കോഡെര്‍മ്മ 10 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചെറു നനവോടെ (പുട്ടുപൊടി പരുവം) ചേര്‍ത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് കൂട്ടിക്കലര്‍ത്തി ഒരാഴ്ച മൂടി വയ്ക്കുക.

മൂന്നു ദിവസം കൂടുമ്പോൾ ഇടയ്ക്ക് ഇളക്കി കൊടുക്കുകയും, ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം തളിക്കുകയും വേണം. അതിന് ശേഷം ഈ മിശ്രിതം ചെടിയുടെ ചുവട്ടില്‍ ചേര്‍ത്ത് കൊടുത്താല്‍ ദ്രുതവാട്ടം തടയാൻ ഒരു പരിധി വരെ സഹായിക്കും.വളത്തിൻ്റെ ലഭ്യതയും ട്രൈക്കോഡർമ അണുക്കളും ഒരുപോലെ കൃഷിയിടത്തിലെത്താൻ ഈ മാർഗം സഹായിക്കും. ഈ മാർഗം എല്ലാ വിധ വിളകൾക്കും ഉപയോഗിക്കാം.

English Summary: Steps to follow before when doing black pepper farming in rainy season
Published on: 20 September 2024, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now