Updated on: 21 June, 2024 12:32 PM IST
ആന്തൂറിയം

ആന്തൂറിയം ചെടികൾ നല്ല ആരോഗ്യത്തോടുകൂടി വളരണമെങ്കിൽ പ്രധാനപ്പെട്ട ചില ഘടകങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

1. ആന്തൂറിയം കൃഷി ചെയ്യുവാൻ ഒരുക്കുന്ന സ്ഥലത്ത് ധാരാളം വായു സഞ്ചാരമുണ്ടായിരിക്കണം. ഇടുങ്ങിയ സ്ഥലങ്ങളിലും മതിലരികിലും വളർത്തിയാൽ അവിടെ വായുസഞ്ചാരം കുറവായതിനാൽ കുമിൾ രോഗങ്ങൾ ധാരാളം ചെടികളിലുണ്ടാകുന്നു.

2 നിയന്ത്രിത സൂര്യപ്രകാശം- ആന്തൂറിയം ചെടികൾ വളരുവാൻ 35 ശതമാനം സൂര്യപ്രകാശമാണ് ആവശ്യം. നേരിട്ട് സൂര്യപ്രകാശം ചെടികളിൽ പതിച്ചാൽ ആ ഭാഗത്ത് പൊള്ളൽ ഉണ്ടാവുകയും ശേഷം ഇല മഞ്ഞളിക്കുകയും ക്രമേണ പഴുത്തു കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. 65 ശതമാനം ഷേഡ് നെറ്റ് വിപണിയിൽ വാങ്ങാൻ ലഭ്യമാണ്. രാവിലെ മുതൽ വൈകുന്നേരം വരെ തുടർച്ചയായുള്ള സൂര്യപ്രകാശമാണ് ആവശ്യം.

3.അന്തരീക്ഷത്തിലെ ആർദ്രത- ആന്തൂറിയം കൂടുതൽ ആർദ്രത ഇഷ്ടപ്പെടുന്ന ചെടികളാണ്. 75 ശതമാനത്തിനും 85 ശതമാനത്തിനും ഇടയ്ക്കുള്ള ആർദ്രതയാണ് ഏറ്റവും അനുയോജ്യം.

4. നനയ്ക്കൽ- ദിവസവും ഒരു പ്രാവശ്യമെങ്കിലും ചെടികൾ നിർബന്ധമായി നനച്ചിരിക്കണം. വരൾച്ച അനുഭവപ്പെടുമ്പോൾ രണ്ടു തവണ നനയ്ക്കേണ്ടതാണ്. കൂടക്കൂടെ തറ നനച്ചു കൊടുക്കുന്ന പക്ഷം അന്തരീക്ഷ ഈർപ്പം വർധിപ്പിക്കുവാൻ കഴിയും. വെറും തറയിലോ ചട്ടിയിലോ വെള്ളം കെട്ടിക്കിടക്കുവാൻ ഒരിക്കലും അനുവദിക്കരുത്. ഈർപ്പം കൂടിയാൽ ചെടി അഴുകുവാൻ ഇടയാകും. ആന്തൂറിയം ചെടികൾ നനയ്ക്കാൻ കണിക ജലസേചനം വളരെ പ്രയോജനകരമാണ്. അത് സ്ഥാപിക്കുവാൻ കേന്ദ്രഗവമെന്റിൽ നിന്നും 90 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്.

5. ചെടിവളർത്താൻ ഉപയോഗിക്കുന്ന മാധ്യമം- ചട്ടിയിൽ മാധ്യമം നിറയ്ക്കുമ്പോൾ ഓർക്കേണ്ടത് വായു, ജലം എന്നീ രണ്ടു ഘടകങ്ങൾ 1:1 എന്ന അനുപാതത്തിൽ ചട്ടിക്കുള്ളിൽ തങ്ങി നിൽക്കാനുള്ള സൗകര്യം നൽകണം എന്നതാണ്. വായു, ജലം, വേര് എന്നിവയ്ക്ക് ചട്ടിക്കുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഓടിൻകഷണവും കരിയും കൂടി കലർത്തി മാധ്യമമായി ഉപയോഗിക്കാം. അങ്ങനെ ചെയ്യുമ്പോൾ ചകിരി നീക്കം ചെയ്ത തൊണ്ട് അര ഇഞ്ചു വീതിയിൽ 2 ഇഞ്ച് നീളത്തിൽ വെട്ടി അത് വേരുകൾ കേന്ദ്രീകരിക്കുന്ന ഭാഗത്ത് അവയുടെ ചുറ്റുമായി കിടക്കത്തക്ക വിധം ഇട്ടു കൊടുക്കണം.

തറയിൽ നടുന്ന രീതി ആയിരത്തിനു മുകളിൽ ചെടികളുണ്ടെങ്കിൽ തറയിൽ നടുന്നതാണ് ഉചിതം.

തുറസ്സായതും നല്ല വളക്കൂറുള്ളതും വെള്ളം വാർന്നു പോകാൻ കഴിയുന്നതുമായ ഇളക്കമുള്ള മണ്ണാണ് ആന്തൂറിയം കൃഷി ചെയ്യുവാൻ അനുയോജ്യം. തറ നന്നായി കിളച്ച് കള നീക്കം ചെയ്‌തശേഷം പണകൾ കോരണം. ഒരു മീറ്റർ വീതിയും 20 സെൻറീമീറ്റർ പൊക്കവും പണകൾക്കു നൽകണം. നീളം സൗകര്യം പോലെ ആകാം. 8 മീറ്റർ നൽകുന്നത് സൗകര്യ പ്രദമായിരിക്കും.

രണ്ടു പണകൾക്കിടയിൽ 50 സെ.മീ വീതിയിൽ നടപ്പാതകൾ ഉണ്ടായിരിക്കണം. കളകൾ നീക്കം ചെയ്യാനും വളം ചേർക്കാനും ഇതു സഹായകമാണ്. പണകളിൽ 15 സെ.മീ താഴ്ചയുള്ള ചെറിയ തടങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ മാധ്യമം നിറച്ച് അതിൽ നടണം. ചെടി നടുമ്പോൾ ആഴം കൂടാതെ ശ്രദ്ധിക്കണം. നടുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും 45x45 സെ.മീ അകലം നൽകണം. 70% ഷേഡ് നെറ്റ് മുകളിൽ കെട്ടി സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിക്കണം.

English Summary: Steps to follow in caring and culture of Anthurium
Published on: 21 June 2024, 08:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now