Updated on: 29 March, 2024 6:40 AM IST
എണ്ണപ്പന

എണ്ണപ്പന ഒരു ഉഷ്‌ണമേഖലാ വിളയാണ്. ഈ കൃഷിക്ക് ഒരു വർഷം 2000 മുതൽ 3000 മില്ലീമീറ്റർ വരെ വ്യാപകമായ മഴ ആവശ്യമാണ്. അനുയോജ്യമായ താപനില 29 മുതൽ 30 ഡിഗ്രി സെൻ്റിഗ്രേഡ് വരെയാണ്. കൂടാതെ ദിവസേന 5 മണിക്കൂറിൽ കുറയാത്ത സൂര്യപ്രകാശം ഈ കൃഷിക്കാവശ്യമാണ്.

അന്തരീക്ഷ ഈർപ്പ നിലവാരം 80% കുറയാൻ പാടില്ല. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ പന കൃഷി ചെയ്യാവുന്നതാണ്. എന്നാൽ ഇതിലും ഉയരമുള്ള പ്രദേശങ്ങളിൽ എണ്ണപ്പന നല്ല രീതിയിൽ കൃഷി ചെയ്‌ത് കണ്ടു വരുന്നു. എല്ലായിനം മണ്ണിലും എണ്ണപ്പന കൃഷി ചെയ്യാവുന്നതാണ്. എന്നാൽ നനവുള്ളതും വെള്ളം കെട്ടിനിൽക്കാത്തതും ജൈവ പദാർത്ഥങ്ങൾ കൂടുതലുള്ളതുമായ ലോമി അലുവിയൽ മണ്ണാണ് ഏറ്റവും അനുയോജ്യം. ലവണാംശം കൂടുതലുള്ളതും ക്ഷാരസ്വഭാവമുള്ളതുമായ മണ്ണ് ഈ കൃഷിയ്ക്ക് അനുയോജ്യമല്ല.

10 മുതൽ 15 മാസം വരെ പ്രായയമുള്ളതും ഒന്നു മുതൽ ഒന്നേകാൽ മീറ്റർ വരെ ഉയരമുള്ള 2 12-13 പ്രവർത്തനക്ഷമമായ മടലുകളുള്ളതുമായ തൈകളാണ് നടേണ്ടത്. തൈകൾ 9 മീറ്റർ അകലത്തിൽ ത്രികോണാകൃതിയിൽ, 80 സെ.മി X 80 സെ.മി X 80 സെ.മി നീളത്തിലും, വീതിയിലും, താഴ്ചയിലും എടുത്ത കുഴിയിൽ നടേണ്ടതാണ്. സാധാരണയായി വർഷകാലമായ ഇടവപ്പാതിയോടു കൂടി തൈകൾ നടാവുന്നതാണ്. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ മുളപ്പിച്ച വിത്ത് ഏതു സമയത്തും തൈകൾ നടാവുന്നതാണ്.

ഒരേക്കറിൽ 60 തൈകൾ വരെ നടാവുന്നതാണ്. തൈകൾ നടുന്നതിന് മുൻപു തന്നെ കുഴികളെടുത്ത് മേൽമണ്ണു കൊണ്ട് പകുതി ഭാഗം നിറച്ച് 250 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് അടിവളമായി കലർത്തി തയ്യാറാക്കി നടേണ്ടതാണ്. നട്ട തൈ തറനിരപ്പിൽ നിന്നും 25 സെ.മീ താഴ്ച്‌ചയിലായിരിക്കണം. വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ മൺകൂനകൾ കൂട്ടി പന ഒരു സമയത്തും വെള്ളത്തിലാകാത്ത വിധം ഉയർത്തി എണ്ണപ്പന തൈകൾ നടേണ്ടതാണ്. എണ്ണപ്പനയുടെ വളർച്ചക്കും കായ്ക്കുന്നതിനും സമീകൃത വളപ്രയോഗം നിർദ്ദിഷ്ട തോതിൽ നടത്തേണ്ടതാണ്. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രണ്ടു കാലവർഷങ്ങൾക്കു മുൻപായി വളപ്രയോഗം നടത്തേണ്ടതാണ്.

ജലസേചന സൗകര്യമുള്ളിടത്ത് നിർദ്ദിഷ്ട്ടതോത് വളം രണ്ടോ മൂന്നോ പ്രാവശ്യമായി പനച്ചുവട്ടിൽ നിന്നും 12 മീറ്റർ അകലെ നൽകേണ്ടതും വളം മണ്ണുമായി കലർത്തേണ്ടതുമാണ്. പനക്കു ചുറ്റും രണ്ടു മീറ്റർ അകലത്തിൽ ഉൾച്ചെരിവോടു കൂടി ടെറസ്സുകൾ എടുക്കേണ്ടതാണ്. ഈ ടെറസുകൾ കള ശല്യം ഇല്ലാതെ സൂക്ഷിക്കേണ്ടതും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി ചെയ്തു സൂക്ഷിക്കേണ്ടതുമാണ്. പനയുടെ ചുവട്ടിൽ ഈർപ്പം നിലനിർത്തുന്നതിനു വേണ്ടിയും കളകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയും ഉണങ്ങിയ കളകൾ, ഇലകൾ, തേങ്ങയുടെ തൊണ്ട് എന്നിവ ചവറായി ഇട്ട് സൂക്ഷിക്കേണ്ടതാണ്. ക്രമമായി കളയെടുപ്പ് നടത്തി പനന്തോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഇതിന് കളനാശിനികളും ഉപയോഗിക്കാം.

ആദായം കിട്ടി തുടങ്ങുന്നതിന് മുൻപുള്ള മൂന്നു വർഷക്കാലയളവിൽ മേൽപറഞ്ഞ രീതിയിലുള്ള ഇടവിളകൃഷി നടത്താവുന്നതാണ്. വർഷത്തിലൊരിക്കൽ ഏറ്റവും താഴെയുള്ള ഉണങ്ങിയതും രോഗബാധിതവുമായ പനമടലുകൾ മുറിച്ചു മാറ്റേണ്ടതാണ്. തൈകൾ നട്ട് രണ്ട് വർഷം കഴിയുമ്പോൾ മുതൽ പൂക്കുവാൻ തുടങ്ങുന്നു. ഇപ്രകാരം വരുന്ന ആദ്യകാല പൂക്കളെ വെട്ടിമാറ്റേണ്ടതാണ്. ഇത് തായ് തടിയുടെ വണ്ണം കൂട്ടുന്നതിനും ഫലപ്രദമായ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. തൈയുടെ വളർച്ചയനുസരിച്ച് ഇത് മൂന്നു മുതൽ മൂന്നര വർഷം വരെ നീട്ടി കൊണ്ടു പോകാവുന്നതാണ്.

പനകളിൽ ആൺ/പെൺ പൂക്കൾ പ്രത്യേകം കാണപ്പെടുന്നതിനാൽ പരപരാഗണം അത്യന്താപേക്ഷിതമാണ്. ഇതിനു സഹായിക്കുന്ന പ്രത്യേക തരം വണ്ടുകൾ സുലഭമായതിനാൽ ഇപ്പോൾ ഇത് ഒരു പ്രശ്‌നമേ അല്ല. തൈ നട്ട് നാലു വർഷം കഴിഞ്ഞാൽ വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

English Summary: Steps to follow in oil palm farming
Published on: 28 March 2024, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now