പൂന്തോട്ടത്തിൽ ഓർക്കിഡ് ഇല്ലെങ്കിൽ പൂർണ്ണതയില്ല എന്നാണ് പലപ്പോഴും പറയാറുള്ളത്. ഓർക്കിഡ് ചെടികളെ നട്ടു വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.ഓരോ വ്യക്തികൾക്കും അവരുടേതായ ഇഷ്ടങ്ങൾ അവരുടെ പൂന്തോട്ടത്തിനകത്തുണ്ടാകും.
1. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രം ഓര്‍ക്കിഡ് ചെടികള്‍ നടുക. വീടിന്റെ ടെറസ് നല്ലൊരു ഓപ്ഷനാണ്.
2. ചെടികള്‍ നടുമ്പോള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കണം. ചകിരിത്തൊണ്ട്, ഓട് എന്നിവ ഉപയോഗിക്കുന്നതു നല്ലതാണ്. ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.
3. ചെടികള്‍ ഇടയ്ക്കിടെ സ്ഥലം മാറ്റാതിരിക്കുക. ഒരിക്കല്‍ വച്ച സ്ഥലത്ത് നിന്നും മാറ്റുന്നത് ചെടികള്‍ക്ക് നല്ലതല്ല.
4. നന നിര്‍ബന്ധമാണ്. ചൂട് കൂടിയ സമയത്ത് രണ്ടു നേരം നനയ്ക്കണം. എന്നാല്‍ ചെടികളില്‍ വെള്ളം കെട്ടികിടക്കരുത്. ഇലകളില്‍ വെള്ളം കിടക്കാനുള്ള സാധ്യതയുണ്ട്. ഇതു ശ്രദ്ധിക്കണം.
5. മാസത്തിലൊരിക്കല്‍ കുമിള്‍ നാശിനികള്‍ തളിക്കണം. കുമിള്‍ രോഗങ്ങള്‍ ഓര്‍ക്കിഡിന് വരാന്‍ സാധ്യത കൂടുതലാണ്.
6. ആഴ്ചയിലൊരിക്കല്‍ വളം നല്‍കണം,ഓര്‍ഗാനിക് വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുന്നതാണ് നല്ലത്.
7. ചെടികളെ വൃത്തിയായി കൃത്യസമയത്ത് പഴുത്ത ഇലകളും തണ്ടും സമായസമം നീക്കം ചെയ്യണം. ഇത് രോഗബാധകളിൽ നിന്നും ചെടികളെ സംരക്ഷിക്കാൻ സഹായിക്കും.
8. ഒച്ചുകളുടെ ശല്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒച്ചുകളുടെ നിയന്ത്രണ മാർഗ്ഗത്തെക്കുറിച്ച് മുൻപ് വിശദമായി പറഞ്ഞതാണ്.
എന്നിരുന്നാലും ഏറ്റവും അനുയോജ്യമായ മാർഗ്ഗം സന്ധ്യാസമയങ്ങളിൽ കൃഷിയിടത്തിൽ വെളിച്ചവുമായി ഇറങ്ങി പരിശോധിച്ചു ഒച്ചുകളെ ശേഖരിച്ചു ഉപ്പിട്ട നശിപ്പിച്ച് കളയുക എന്നതാണ്.