Updated on: 9 April, 2024 11:36 PM IST
നിലവാക

നിലവാക നടാൻ ഒരു മീറ്റർ വീതിയിൽ ഉയർന്ന താവരണ തയാറാക്കണം. താവരണയിൽ രണ്ടു വരിയായി ചെറു ബേസിനുകൾ തയാറാക്കിയാണ് വിത്ത് നേരിട്ട് നടേണ്ടത്. താവരണകൾക്ക് തറനിരപ്പിൽ നിന്ന് 25 സെ.മീ. ഉയരമുണ്ടായിരിക്കണം.

നടീൽ

താവരണകളിൽ തയാറാക്കുന്ന ചെറുകുഴികളിൽ 2 കിലോ ഉണങ്ങിയ കാലിവളം പൊടിച്ചത് ചേർത്ത് മേൽമണ്ണുമായി ഇളക്കുക. ഔഷധകൃഷിക്ക് രാസവളപ്രയോഗം നന്നല്ല. വിത്ത് നടുന്നതിന് ആറു മണിക്കൂർ മുൻപ് വെള്ളത്തിൽ കിഴികെട്ടിയിട്ട് കുതിർക്കുക. ബീജാകുരണം ഉത്തേജിപ്പിക്കാൻ വേണ്ടിയാണിത്. മുളപൊട്ടിയ വിത്ത് നടുകയാണ് ഉത്തമം. കാലു നീളുവാൻ കാത്തു നിൽക്കരുത്.

വിത്ത് കുതിർത്ത ശേഷം നടാം. ഒരു കുഴിയിൽ രണ്ടു വിത്ത് നടുക. രണ്ടു വിത്തുകൾ തമ്മിൽ രണ്ടു കൈപ്പത്തി ചേർത്തു വച്ച അകലം കൊടുക്കണം. ആദ്യം മുളച്ച് വേഗതയിൽ ശക്തിയായി വളരുന്ന ഒരു തൈ മാത്രം തടത്തിൽ വളരാൻ അനുവദിക്കണം. ഇത് നാലില പ്രായത്തിൽ തീരുമാനിക്കേണ്ടതാണ്. വിത്ത് 2 സെ.മീറ്ററിലധികം മേൽ താഴ്ത്തിനടാൻ പാടില്ല. തൈകൾ തൻമൂട്ടിൽ നിന്ന് വളരുന്നതാണ് ഉത്തമം.

മാസത്തിലൊരിക്കൽ കള പറിച്ച്, തടമൊന്നിന് ഒരു കിലോ കാലിവളവും ചാരവും ചേർത്തിളക്കിയ മിശ്രിതം മേൽ മണ്ണിൽ വേരിന് കേടുകൂടാതെ ഇളക്കി ചേർക്കണം. ഒപ്പം മണ്ണുകൂട്ടി തടം നേരേ ആക്കുകയും വേണം. ബാലാരിഷ്‌ടത കഴിഞ്ഞ് കിട്ടുംവരെ ചുവ ട്ടിലെ വേരുമേഖല ഉണങ്ങാതെ നോക്കണം. സൂര്യപ്രകാശത്തിന്റെ ലഭ്യത വളർച്ചയെ അനുകൂലമായി ബാധിക്കുന്ന ഘടകമാണ്. വീട്ടുവളപ്പിലെ കായ്‌ഫലമെത്തിയ തെങ്ങിൻ തോപ്പുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ച ത്തിൽ നന്നായി വളരും. മഴയെ ആശ്രയിച്ച് വളരുമെങ്കിലും കടുത്ത വേനലിൽ നന വേണം.

ബേസിനുകൾ തയാ റാക്കിയാണ് വിത്ത് നേരിട്ട് നടേണ്ടത്. താവരണകൾക്ക് തറനിരപ്പിൽ നിന്ന് 25 സെ.മീ. ഉയരമുണ്ടായിരിക്കണം.

നടീൽ

താവരണകളിൽ തയാറാക്കുന്ന ചെറുകുഴികളിൽ 2 കിലോ ഉണ ങ്ങിയകാലിവളം പൊടിച്ചത് ചേർത്ത് മേൽമണ്ണുമായി ഇളക്കുക. ഔഷധകൃഷിക്ക് രാസവളപ്രയോഗം നന്നല്ല. വിത്ത് നടുന്നതിന് ആറു മണിക്കൂർ മുൻപ് വെള്ളത്തിൽ കിഴികെട്ടിയിട്ട് കുതിർക്കുക. ബീജാ കുരണം ഉത്തേജിപ്പിക്കാൻ വേണ്ടിയാണിത്. മുളപൊട്ടിയവിത്ത് നടുക യാണ് ഉത്തമം. കാലു നീളുവാൻ കാത്തുനിൽക്കരുത്. വിത്ത് കുതിർത്ത ശേഷം നടാം. ഒരു കുഴിയിൽ രണ്ടു വിത്ത് നടുക. രണ്ടുവിത്തുകൾ തമ്മിൽ

English Summary: Steps to follow in planting neelavaka
Published on: 09 April 2024, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now