കിണർ റീചാർജിംഗിനായി നമുക്ക് ആശ്രയിക്കാൻ സാധിക്കുന്നത് മഴവെളളം മാത്രമാണ്. ഒരു കിണർ റീചാർജിംഗ് ആവശ്യമാണെന്ന് തീരുമാനിക്കുന്നതിനായി ആ പ്രദേശത്ത് നിലവിലുള്ള ജലസ്രോതസ്സുകളിലെ ജലലഭ്യതയേയും ഗുണനിലവാരത്തെപ്പറ്റിയും ഒരു വിശകലനം നടത്തുന്നത് നല്ലതായിരിക്കും.
മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം റീചാർജ്ജിംഗിനായി ഉപയോഗിക്കുകയെന്നതാണ് സാധാരണ ഗതിയിൽ നാം സ്വീകരിക്കുന്ന മാർഗ്ഗം. ഇതിനായി മേൽക്കൂരയിൽ നിന്ന് മഴവെള്ളം സംഭരിക്കുന്നതിനുള്ള പൈപ്പ്, പാത്തി (gutter pipe), filter, പൈപ്പ് ഘടിപ്പിക്കുന്നതിനാവശ്യമായ clamb fillings എന്നിവ ആവശ്യമാണ്. മഴക്കാലം തുടങ്ങുമ്പോൾ ആദ്യത്തെ മഴവെള്ളത്തിലൂടെ മേൽക്കൂരയിൽ അടിഞ്ഞു കിടക്കുന്ന പൊടി, അഴുക്ക് എന്നിവ തുറന്നു വിടേണ്ടതുണ്ട്. ഇതിനായി first flush valve ഘടിപ്പിക്കണം. അതു കഴിഞ്ഞുള്ള വെള്ളം filler tank-ൽ ശേഖരിച്ച് അതു വഴി കടന്നു വരുന്ന ശുദ്ധജലം കിണറിലേയ്ക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്.
കാർഷിക ഉപയോഗത്തിനു മാത്രമായി ഉള്ള കിണറുകളിൽ filler media ഇല്ലാതെ first flush മാത്രം ഉപയോഗിച്ച ശേഷവും നേരിട്ടും കിണർ റീചാർജ്ജ് ചെയ്യാവുന്നതാണ്. ഫിൽറ്റർ ടാങ്ക് ഉപയോഗിക്കുകയാണെങ്കിൽ ഇടയ്ക്ക് filter media വൃത്തിയാക്കേണ്ടതുണ്ട്.
ഫിൽട്ടർ ടാങ്കിനു പകരം കിണറിൽ നിന്നും സുരക്ഷിത അകലത്തിൽ (മണ്ണിൻ്റെ ഘടനയും തരവും പരിഗണിച്ച്) മണ്ണിൽ കുഴികൾ എടുത്ത് റീചാർജ് ചെയ്യാം. ഇതു കൂടാതെ പാത്തിക്കു പകരം ഭൂമിയിൽ ചാലുകീറി, അതിലൂടെ ജലം കുഴികളിൽ എത്തിച്ചും റീചാർജ് ചെയ്യാം. ഇതോടൊപ്പം കുളങ്ങളുടെ സംരക്ഷണം വഴിയും ഒരളവു വരെ കിണർ റീചാർജ്ജിംഗ് സാധ്യമാണ്.
കുഴൽകിണർ റീചാർജിംഗ്
അമിതമായ ഉപയോഗം വഴി aquifer-ൽ ഉണ്ടായിരുന്ന ജലം ഇല്ലാതാകുന്നതാണ് കുഴൽകിളണറുകളിൽ വെള്ളം ലഭിക്കാതാവുന്നതിനുള്ള പ്രധാന കാരണം. confined aquifer-ൽ നിർമ്മിക്കപ്പെടുന്ന കുഴൽ കിണറുകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. aquifer റീചാർജ്ജിംഗ് ആണ് ഇതിനുള്ള പരിഹാരം. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിലൂടെ തന്നെ വെള്ളം കടത്തിവിട്ട് aquifer റീചാർജ്ജിംഗ് നടത്താവുന്നതാണ്. ഇതിനായി ഉപയോഗിക്കുന്ന ജലം ശുദ്ധവും അണുവിമുക്തവും ആയിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.