അറബിക്ക ഇനത്തിലും റോബസ്റ്റ ഇനത്തിലും വളം ചേർക്കൽ വ്യത്യസ്‌തരീതിയിലാണ്.
അറബിക്ക - ഒന്നാംവർഷം ചെടി പൂക്കുന്നതിനു മുമ്പായി മാർച്ച് മാസത്തിൽ ഒരു ഹെക്റ്ററിൽ 35 കി.ഗ്രാം യൂറിയയും 55 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 25 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം. ചെടി പൂത്തതിനു ശേഷം മഴക്കാലത്തിനു മുമ്പായി മേയ് മാസത്തിൽ 35 കി.ഗ്രാം യൂറിയയും 25 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ്, പൊട്ടാഷും 55 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും വീണ്ടും ഒരു ഹെക്‌റിൽ നൽകണം. മഴക്കാലം കഴിഞ്ഞ ശേഷം ഒക്ടോബറിൽ മുകളിൽ പ്രസ്‌താവിച്ച അതേ അളവിൽ വീണ്ടും വളങ്ങൾ നൽകണം.
രണ്ടും മൂന്നും വർഷങ്ങൾ പൂക്കുന്നതിനു മുമ്പ് മാർച്ച് മാസത്തിൽ ഒരു ഹെക്റ്ററിൽ 43 കി.ഗ്രാം യൂറിയയും 80 കി.ഗ്രാം സൂപ്പർ ഫോസ്ഫോറ്റും 33 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം. പൂത്തതിനു ശേഷം അതേ അളവിൽ മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നു വളങ്ങളും മേയ് മാസത്തിൽ നൽകണം. മഴക്കാലത്തിനു ശേഷം ഒക്ടോബർ മാസത്തിൽ അതേ അളവിൽ തന്നെ മൂന്നു വളങ്ങളും വീണ്ടും നൽകണം.
നാലാം വർഷം പൂക്കുന്നതിനു മുമ്പ് 65 കി.ഗ്രാം യൂറിയയും 110 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 50 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും മാർച്ചു മാസത്തിൽ നൽകണം. പൂത്തതിനു ശേഷം മേയ് മാസത്തിൽ 43 കി.ഗ്രാം യൂറിയയും 110 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 33 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം: മഴക്കാലത്തിനു ശേഷം ഒക്ടോബർ മാസത്തിൽ 65 കി.ഗ്രാം യൂറിയായും 110 കി:ഗ്രാം സൂപ്പർഫോസ്ഫേറ്റും 50 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.
അഞ്ചു വർഷമോ അതിൽ കൂടുതലോ പ്രായമുള്ള കായ്ക്കുന്ന മരങ്ങൾക്ക് ഒരു ഹെക്റ്ററിൽ നിന്നും ഒരു ടണ്ണിൽ താഴെ മാത്രം വിളവു ലഭിക്കുന്ന തോട്ടത്തിൽ 86 കി:ഗ്രാം യൂറിയായും 165 കി.ഗ്രാം സൂപ്പർഫോസ്ഫേറ്റും 65 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും പൂക്കു ന്നതിനു മുമ്പായി മാർച്ച് മാസത്തിൽ നൽകണം. അതേ അളവിൽ പൂത്തതിനുശേഷം മേയ് മാസത്തിൽ 3 വളങ്ങളും നൽകണം. മഴക്കാലത്തിനിടയിൽ ആഗസ്റ്റ് മാസത്തിൽ 43 കി. ഗ്രാം യൂറിയാ കൂടി നൽകണം. മഴക്കാലത്തിനു ശേഷം ഒക്റ്റോബറിൽ 86 കി.ഗ്രാം യൂറിയായും 165 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 66 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.