Updated on: 1 October, 2024 4:33 PM IST
കമ്പോസ്റ്റ്

കമ്പോസ്റ്റ് നിർമ്മിക്കുന്നതോ അല്ലെങ്കിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ ആയ ആളുകൾക്ക് ഉപകാരപ്പെടുന്ന കുറച്ച് അറിവുകൾ നിങ്ങളുമായി പങ്കുവെക്കാം. വളങ്ങൾക്കിടയിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് കമ്പോസ്റ്റ്. മണ്ണിര കമ്പോസ്റ്റ് അതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് .

മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക 

1. നാടന്‍ മണ്ണിരകളേക്കാള്‍ ആഫ്രിക്കന്‍ മണ്ണിരകളാണ്(യൂട്രലീനസ് യൂജിനിയ എന്നതാണ് പേര്.) കമ്പോസ്റ്റ് തയാറാക്കാന്‍ അനുയോജ്യം. ഇവ വേഗത്തില്‍ പെരുകി കമ്പോസ്റ്റിങ് പക്രിയ പെട്ടെന്നാക്കും.ആഫ്രിക്കൻ മണ്ണിരകളുടെ എടുത്ത് പറയേണ്ട പ്രത്യേകത സ്വന്തം ശരീരഭാരത്തെക്കാൾ കൂടുതൽ ഭക്ഷണം ഇവർക്ക് കഴിക്കാൻ കഴിയുമെന്നതാണ്.

2. അടുക്കള മാലിന്യമായാലും ഇലകളായാലും അഴുകി തുടങ്ങിയ ശേഷം മാത്രം കമ്പോസ്റ്റ് ടാങ്കില്‍ നിക്ഷേപിക്കുക. കമ്പോസ്റ്റിങ് വേഗത്തിലാകാനിതു സഹായിക്കും.

3. ടാങ്കില്‍ ഒരിക്കലും വെള്ളം കെട്ടിക്കിടക്കരുത്, വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഒരുക്കിയിരിക്കണം. എന്നാല്‍ ഈര്‍പ്പം എപ്പോഴും നിലനില്‍ക്കുകയും വേണം. ടാങ്കിന്റെ വിസ്തൃതിക്ക് അനുസരിച്ചാണ് നനയ്‌ക്കേണ്ടത്.

4. കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് രണ്ട് ടാങ്കുകൾ എപ്പോഴും കണ്ടെത്തുക. ഒന്നാമത്തേത് മാലിന്യങ്ങൾ ശേഖരിച്ചുവച്ച് അഴുകാൻ വേണ്ടിയുള്ള സ്ഥലവും മറ്റൊന്ന് മണ്ണിരകളെ നിക്ഷേപിക്കുന്ന സ്ഥലവും.

5. ചാണക കുഴമ്പ് ഇടയ്ക്ക് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. മണ്ണിരകളുടെ വംശവർധനവിന് പച്ച ചാണകം കുഴമ്പ് രൂപത്തിലാക്കി നൽകുന്നത് നല്ലതാണ്.

6. സൂര്യപ്രകാശം അധികം ലഭിക്കാത്ത സ്ഥലത്ത് വേണം കമ്പോസ്റ്റ് ടാങ്ക് ഒരുക്കാന്‍. വെയില്‍ തട്ടിയാല്‍ മണ്ണിരകള്‍ താഴേക്ക് പോകും, കമ്പോസ്റ്റ് പക്രിയ സാവധാനമാകും.

7. എലികളെ പേടിക്കണം, എലി കടന്നു മണ്ണിരകളെ നശിപ്പിക്കും. ഇതിനായി വലകള്‍ ഇടണം. കമ്പോസ്റ്റ് ടാങ്കിന് ചുറ്റും വെള്ളം കെട്ടിനിർത്തുന്നത് ഉറുമ്പുകൾ മണ്ണിരകളെ നശിപ്പിക്കുന്നത് തടയാൻ സഹായിക്കും.

English Summary: Steps to follow when making Compost
Published on: 27 September 2024, 03:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now