Updated on: 29 May, 2024 5:36 PM IST
ഇഞ്ചി

മൂന്നു വർഷമാകുമ്പോൾ ആറിഞ്ച് ഉയരത്തിൽ നിന്ന് മുറിക്കണം. അപ്പോൾ ധാരാളം ശിഖരങ്ങൾ ഉണ്ടാകും. ഈ ശിഖരങ്ങൾക്ക് തവിട്ടു നിറമാകുകയും തൊലി നന്നായി ഇളകുകയും ചെയ്യുമ്പോൾ കമ്പുകൾ മുറിക്കാം. മേയ്-ജൂണിലും നവംബർ-ഡിസംബറിലും പട്ടയെടുക്കാം. പുറംതൊലി ചുരണ്ടിക്കളഞ്ഞ ശേഷമാണ് പട്ട ഉരിച്ചെടുക്കേണ്ടത്. കമ്പുകൾ മുറിച്ച ഉടനേ തന്നെ തൊലി ഇളക്കിയെടുത്ത് തണലിൽ ഉണക്കണം. ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങൾ എന്നിവ വാറ്റിയാണ് തൈലമെടുക്കുന്നത്.

ഇന്ത്യൻ ഇഞ്ചിക്കും ചുക്കിനും ലോകരാജ്യങ്ങളിൽ ഏറെ പ്രിയമുണ്ട്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇഞ്ചിക്കൃഷിയുണ്ട്. കേരളം, കർണാടക, മേഘാലയ, ഒഡീഷ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ കൂടുതലായി കൃഷി ചെയ്യപ്പെടുന്നു. ദക്ഷിണേഷ്യയാണ് ഇഞ്ചിയുടെ ജന്മദേശം.

ജൈവാംശം കൂടുതലുള്ള മണ്ണിലാണ് ഇഞ്ചി നന്നായി വളരുന്നത്. തുടർച്ചയായി ഒരേ സ്ഥലത്ത് കൃഷയിറക്കിയാൽ ഉത്പാദനം കുറയും. ഫെബ്രുവരി-മാർച്ചിൽത്തന്നെ നിലം കിളച്ചൊരുക്കണം. വേനൽ മഴകിട്ടുമ്പോൾത്തന്നെ നടണം. ഒരു മീറ്റർ വീതിയിൽ 25 സെ.മീ. കനത്തിലുള്ള വാരങ്ങൾ 40 സെ.മീ. അകലത്തിൽ എടുത്താണ് ഇഞ്ചി നടേണ്ടത്.

പച്ച ഇഞ്ചിക്കും ചുക്കിനും പ്രത്യേകം വിത്തിനങ്ങളുണ്ട്. കേരള സർവകലാശാല വികസിപ്പിച്ചെടുത്ത അശ്വതി, കാർത്തിക, ആതിര എന്നിവയും വയനാട്ടിലെയടക്കം നാടൻ ഇനങ്ങളും സുപ്രഭ, സുരുചി, കുറുപ്പുംപടി, രജത, മഹിമ, വള്ളുവനാട്, ഹിമഗിരി, സുരഭി, വരദ തുടങ്ങിയവയും മികച്ചവയാണ്. മുൻവർഷത്തെ വിളവിൽ നിന്ന് കേടില്ലാത്തതും കരുത്തുള്ളതുമായ വിത്തുകൾ ശ്രദ്ധാപൂർവം കേടു കൂടാതെ ശേഖരിക്കണം.

മലാത്തിയോൺ ഒരു മില്ലി, മാങ്കോസെബ് മൂന്നു ഗ്രാം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് അതിൽ മുക്കി അണുനശീകരണം നടത്തി തണലിൽ തോർത്തിയെടുത്ത വിത്ത് തണലുള്ളയിടങ്ങളിൽ കുഴിയെടുത്ത് സൂക്ഷിക്കാം. കുഴിയിൽ ഈർച്ചപ്പൊടിയോ മണലോ വിരിച്ച് അതിന്മേൽ വിത്ത് വച്ച് പാണൽ എന്ന ചെടിയുടെ ഇലയിട്ടു മൂടി ഓല കൊണ്ട് കുഴി മൂടണം. ഒരു ഹെക്ടറിലേക്ക് ഒന്നര ടൺ വിത്ത് വേണ്ടി വരും. മുളകൾ നോക്കി 15 ഗ്രാമിൽ കുറയാത്ത കഷണങ്ങളാക്കിയാണു നടേണ്ടത്. വാരത്തിൽ അഞ്ച് സെ.മീ. ആഴത്തിലുള്ള ചെറുകുഴിയെടുത്ത് 25 സെ.മീ. അകലത്തിൽ നടണം.

English Summary: Steps to follow when making ginger a value added product
Published on: 29 May 2024, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now