റബർ തൈകൾ നടുന്നതിനു കുറച്ചു മുമ്പോ അല്ലെങ്കിൽ തൈകൾ നടുന്നതിനോടൊപ്പമോ തോട്ടത്തിൽ തോട്ടപയർ പിടിപ്പിക്കേണ്ടതാണ്.
ഒരേക്കർ സ്ഥലത്ത് 170-200 വരെ റബർ തൈകൾ കൃഷി ചെയ്യാ നാണ് റബർബോർഡിൻ്റെ ശുപാർശ.
റബർ നടാനുള്ള കുഴികൾ മൂടുമ്പോൾ നല്ല മേൽമണ്ണ് ഉപയോഗിക്കണം. കുഴികൾ മൂടാൻ ഉപയോഗിക്കുന്ന മേൽമണ്ണിൽ നിന്നും മറ്റു മരങ്ങളുടെ വേരുകളും കല്ലുകളും നീക്കം ചെയ്യേണ്ടതാണ്. ഓരോ കുഴിയുടെയും മുകളിലുള്ള ഇരുപതു സെന്റി മീറ്റർ മണ്ണിൽ പന്ത്രണ്ടു കിലോ (ഒരു കുട്ട നിറച്ച്) നന്നായി ചീഞ്ഞ ചാണകവും (കമ്പോസ്റ്റായാലും മതി) 200 ഗ്രാം റോക്ഫോസ്ഫേറ്റും നന്നായി ഇളക്കി ചേർക്കണം. ഇങ്ങനെ വളം ചെയ്താൽ അതു നടാൻ പോകുന്ന റബർ ചെടിയുടെ വേരുകളുടെ വളർച്ചയെ വളരെയേറെ സഹായിക്കും.
വനം വെട്ടി തെളിച്ച് പുതുതായി കൃഷി ചെയ്യുന്ന സ്ഥലങ്ങളിലെ മണ്ണിൽ ജൈവാംശങ്ങളുടെ കുറവുണ്ടാകാൻ സാധ്യത ഇല്ലാത്തതിനാൽ അവിടെ ചാണകമോ കമ്പോസ്റ്റോ ചേർക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ കുഴികൾ എടുക്കുമ്പോൾ റോക്ക് ഫോസ്‌ഫേറ്റ് മാത്രം ചേർത്താൽ മതിയാകും. തൈകൾ നടുന്നതിന് മൂന്നു നാല് ആഴ്‌ചയ്ക്കു മുൻപേ കുഴികൾ മൂടിയിരിക്കണം.
കുഴികൾ മൂടുമ്പോൾ ഭൂനിരപ്പിൽ നിന്നു അഞ്ചു സെൻ്റീമീറ്റർ ഉയർന്നിരിക്കാൻ ശ്രദ്ധിക്കണം. കാലക്രമത്തിൽ കുഴിമൂടൻ ഉപയോഗിച്ച മണ്ണ് ഉറയ്ക്കുമ്പോൾ കുഴികളുടെ ഉപരിതലം ഭൂനിരപ്പിൽ നിന്നും താണ് പോകാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കുഴികളുടെ ഉപരിതലം താണുപോയാൽ അവിടെ വെള്ളം കെട്ടിനിന്ന് തൈകൾക്ക് കേടുവരാൻ സാധ്യതയുണ്ട്.
നൂറ്റി അഞ്ചിന്റെ തൈകളും റബർ കൃഷി ധനസഹായവും ആർ.ആർ.ഐ.ഐ-105 ന്റെ തൈകൾ ആവശ്യമുള്ളവരും റബർ കൃഷി ധനസഹായത്തിനു അപേക്ഷിക്കാൻ താത്പര്യ മുള്ളവരും റബർ ബോർഡിൻ്റെ താഴെ കൊടുത്തിരിയ്ക്കുന്ന റീജണൽ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭിക്കും.