Updated on: 8 September, 2024 10:55 PM IST
കസ്‌തൂരി മഞ്ഞൾ

കസ്‌തൂരി മഞ്ഞൾ പൊടി പാലിലോ, പനിനീരിലോ ശുദ്ധജലത്തിലോ കുഴച്ചു സ്ഥിരമായി ഉപയോഗിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പല ആയുർവേദ ഔഷധങ്ങളുടെയും ചേരുവകയായ കസ്‌തൂരി മഞ്ഞൾ ത്വക്ക് രോഗങ്ങൾക്കും ഉദരരോഗങ്ങൾക്കുമുള്ള മരുന്നുകളിൽ ഉപയോഗിച്ചു വരുന്നു. വാതത്തിനുള്ള മരുന്നായും കുടലിലെ വിരകളെ നശിപ്പിക്കുന്നതിനും കസ്തു‌രി മഞ്ഞൾ ഉപയോഗിക്കാം. കസ്‌തൂരി മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലത്തിനു രക്തത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനും ശരീരത്തിലുണ്ടാകുന്ന നീര് കുറയ്ക്കുന്നതിനുമുള്ള കഴിവുണ്ട്. ഇത്രയധികം ഔഷധ ഗുണങ്ങളുണ്ടെങ്കിലും കസ്‌തൂരി മഞ്ഞൾ വംശനാശത്തിൻ്റെ വക്കിലാണുള്ളത്.

യഥാർത്ഥ കസ്‌തൂരി മഞ്ഞളിനെ പറ്റിയുള്ള അജ്ഞത, ഗുണമേന്മ കുറഞ്ഞ മഞ്ഞക്കൂവയുടെ പ്രകന്ദങ്ങൾ സംസ്‌കരിച്ചു - കസ്‌തൂരി മഞ്ഞൾ എന്ന പേരിൽ വിപണനം നടത്തി ഉയർന്ന വില കരസ്ഥമാക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നു മഞ്ഞക്കുവയും (കുർകുമ സിഡോറിയ) കസ്‌തൂരി മഞ്ഞളിൻ്റെ അതേ ജനുസ്സിൽ പെടുന്നതുകൊണ്ട് ചില ഔഷധ ഗുണങ്ങൾ കാണിക്കുന്നുണ്ട്. എന്നിരുന്നാലും ശരിയായ ഔഷധ സൗന്ദര്യവർദ്ധക ഗുണങ്ങൾ ലഭിക്കാൻ യഥാർത്ഥ കസ്‌തൂരി മഞ്ഞൾ തന്നെ ഉപയോഗിക്കണം. നട്ട് 6.5 മുതൽ 7 മാസത്തിനുള്ളിൽ വിളവെടുപ്പ്, ഹെക്ടറിന് 20-40 ടൺ വരെ വിളവ്,കുറഞ്ഞ പരിചരണം എന്നിവ കസ്‌തൂരി മഞ്ഞൾ കൃഷിയുടെ സവിശേഷതകൾ ആണ്.

കൃഷി സ്ഥലങ്ങൾക്കു പുറമെ ചെടിച്ചട്ടികൾ ഗ്രോബാഗുകൾ എന്നിവയിൽ കൃഷി ചെയ്യാം. വ്യവസായികാടിസ്ഥാനത്തിലും കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ് കസ്തു‌രി മഞ്ഞൾ.

യഥാർത്ഥ കസ്‌തുരിമഞ്ഞൾ തിരിച്ചറിയുന്നതെങ്ങനെ?

കസ്‌തൂരി മഞ്ഞളിൻ്റെ പ്രകന്ദങ്ങളുടെ നിറം ഇഞ്ചിയോടും, ആകൃതി മാങ്ങയിഞ്ചിയുടെ പ്രകന്ദങ്ങളോടും വളരെ സാമ്യമുള്ളതാണ്. പ്രകന്ദങ്ങൾ മുറിച്ചാൽ ഇളം മഞ്ഞ നിറവും കർപ്പൂര ഗന്ധവും കയ്പ്പു രസവും ആണ്. ഇലയുടെ അടി വശം രോമിലവും വളരെ മൃദുലവും ആണ്. മഞ്ഞക്കൂവയുടെ പ്രകന്ദങ്ങൾക്കു മഞ്ഞ കലർന്ന ഓറഞ്ച് നിറവും ഇലയുടെ മധ്യഭാഗത്തു ചുവപ്പു കലർന്ന വയലറ്റ് രേഖകളുമുണ്ട്. എന്നാൽ ഇതു കസ്‌തൂരി മഞ്ഞളിന് ഇല്ല. കസ്‌തൂരി മഞ്ഞൾ പൊടിക്ക് ഇളം ചോക്ലേറ്റ് നിറവും,മഞ്ഞക്കൂവയുടെ പൊടിക്ക് മഞ്ഞ നിറവുമാണ്. മേൽ പറഞ്ഞ വസ്‌തുതകൾ കസ്തൂ‌രി മഞ്ഞളിനെ മഞ്ഞക്കൂവയിൽ നിന്ന് എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു.

English Summary: Steps to identify original kasturi manjal
Published on: 08 September 2024, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now