Updated on: 20 September, 2024 4:54 PM IST
കൃഷി

കൃഷി എന്നത് വരുമാനത്തേക്കാൾ ഉപരി ആനന്ദമായി കാണുന്ന ഒരുപാട് ആളുകളുണ്ട് . ഒഴിവു സമയങ്ങൾ ഫലവത്തായി ഉപയോഗിക്കാനും നല്ല ഭക്ഷണം കഴിക്കാനും ഇത്തരം ആളുകൾ ശ്രദ്ധിക്കാറുണ്ട് .

കൃഷിയിടത്തിൽ ഉപകാരപ്പെടുന്ന 6 കാര്യങ്ങൾ താഴെ നൽകുന്നു


1. പയറില്‍ ഇലപ്പേന്‍, മൂഞ്ഞ, വെള്ളീച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.

ഇത് കൂടാതെ വേർട്ടിസീലിയം അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നതും നീര് ഊറ്റി കുടിക്കുന്ന പ്രാണികളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ സഹായിക്കും .

2. കുരുമുളകില്‍ കുമിൾ ആക്രമണം തടയുന്നതിനായി ബോഡോ മിക്സ്ച്ചർ ഒരു ശതമാനം വീര്യത്തിൽ തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.ട്രൈക്കോഡർമ 20 ഗ്രാം അല്ലെങ്കിൽ അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ചുവട്ടിലും ഇലകളിലും തളിച്ചു നൽകുന്നതും നല്ലതാണ് .

3. മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരേ സമ്പൂര്‍ണ, 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

പൂക്കോഴിച്ചിലിനു മൈക്രോ ന്യൂട്രിയൻസിന്റെ അഭാവം ഒരു കാരണമാണ് .

4. തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക.ഫിറോമോണ്‍ കെണികളും,മഞ്ഞ നീല വെള്ള നിറത്തിലുള്ള സ്റ്റിക്കിങ് ട്രാപ്പുകളും , പഴക്കെണി ,ശർക്കരക്കെണി, കഞ്ഞിവെള്ളക്കെണി തുടങ്ങിയവ സ്ഥാപിക്കാം .

5. മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.

6.കൃഷിയിടത്തിൽ കീട നിയന്ത്രണ മാർഗങ്ങളും വളപ്രയോഗങ്ങളെയും പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ള ഒന്നാണ് കൃഷിയിടം കൃത്യമായി മേൽനോട്ടം വഹിക്കുക എന്നുള്ളത് . ചെയ്യേണ്ട കാര്യങ്ങളും പരിഹാരമാർഗങ്ങളും യഥാസമയം കൃഷിയിടത്തിൽ നടപ്പിൽ വരുത്താൻ ശ്രദ്ധിക്കണം .

English Summary: Steps to increase income from farming
Published on: 19 September 2024, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now