Updated on: 27 May, 2024 4:26 PM IST
തെങ്ങിൻ തോപ്പുകൾ

തെങ്ങിൻ തോപ്പുകളിൽ ഈർപ്പ സംരക്ഷണത്തിനും കള നിയന്ത്രണത്തിനുമായി വർഷത്തിൽ രണ്ടു തവണ മെയ്-ജൂണിൽ മഴ തുടങ്ങുന്നതോടെയും, സെപ്തംബർ -ഒക്ടോബറിൽ മഴയ്ക്കു ശേഷവും ഇടയിളക്കൽ നടത്തണം. കൊത്തും കിളയും നടത്തുമ്പോൾ മഴവെള്ളം മണ്ണിൽ ഊർന്നിറങ്ങി ഉപരിതല ജലസുലഭത ഉറപ്പ് വരുത്താം.

പച്ചില വളപ്രയോഗം

100 ഗ്രാം പയർവിത്ത് മഴയ്ക്കു മുമ്പ് വേനൽ മഴയോടെ ഏപ്രിൽ-മെയ് മാസത്തിൽ തടത്തിൽ വിതച്ച് പൂവിടുന്നതിന് തൊട്ടു മുമ്പ് തടങ്ങളിൽ ഉഴുതു ചേർക്കണം.

ശീമക്കൊന്ന തെങ്ങിൻ തോപ്പുകളുടെ അതിർത്തിയിൽ വളർത്തി പച്ചിലവളമായി പ്രയോജനപ്പെടുത്തിയാൽ തെങ്ങിനാവശ്യമായ നൈട്രജൻ ലഭിക്കുന്നതു കൂടാതെ ജൈവാംശം മണ്ണിൽ നിലനിർത്തി വിളവ് വർദ്ധിപ്പിക്കാൻ സാധിക്കും. തെങ്ങൊന്നിന് 25 കി.ഗ്രാം ശീമക്കൊന്ന ഇട്ടാൽ യൂറിയയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

പുതയിടൽ

ഈർപ്പ സംരക്ഷണത്തിനുള്ള ഏറ്റവും ചിലവു കുറഞ്ഞ രീതി. തുലാവർഷം അവസാനിക്കുന്നതിന് മുമ്പ് പുതയിടണം.

തെങ്ങോല ഉപയോഗിച്ച് പുതയിടാം. തെങ്ങോല 3-4 കഷണങ്ങളായി നെടുകയും കുറുകെയും 3-4 നിരകളായി ഇടണം. പത്തോ പതിനഞ്ചോ തെങ്ങോലകൾ വേണ്ടി വരും ഒരു തെങ്ങിൻ തടത്തിലേക്ക്. അഴുകിയ ചകിരിച്ചോർ 3 ഇഞ്ച് കനത്തിൽ ഇടാനായി ഉപയോഗിക്കാം.

തടത്തിലെ മണ്ണ് കാണാത്ത രീതിയിൽ തെങ്ങിൻ കടയ്ക്കൽ ഒരടി വിട്ട് രണ്ടു നിര തൊണ്ട് മലർത്തി അടുക്കണം. ഇതിനു മുകളിലായി ഒരു നിര തൊണ്ട് കമഴ്ത്തി അടുക്കണം. മഴക്കാലത്ത് ആഗിരണം ചെയ്ത ബാഷ്‌പീകരിച്ചു പോകാതിരിക്കാനാണിത്. ഇതിനായി തെങ്ങൊന്നിന് 300 തൊണ്ട് വേണ്ടിവരും. ഇതിൻ്റെ ഗുണം 6-7 വർഷം നിൽക്കും.

തൊണ്ടു പൂഴ്ത്തൽ

ജലസംഭരണത്തിനുള്ള മറ്റൊരു മാർഗ്ഗമാണ് തെങ്ങിൻ തോപ്പിലെ തൊണ്ടു പൂഴ്ത്തൽ. രണ്ടു വരി തെങ്ങുകൾക്കിടയിൽ തടിയിൽ നിന്ന് 3 മീറ്റർ വീതം മാറി നീളത്തിൽ ചാലുകളെടുത്തോ തെങ്ങിൻ തടിയിൽ നിന്ന് 2 മീറ്റർ അകലത്തിൽ വൃത്താകൃതിയിൽ 50 ៣. മീ. വീതിയും ആഴവുമുള്ള ചാലുകളെടുത്തോ തൊണ്ടുകൾ അടുക്കാം.

അടുക്കുമ്പോൾ ഏറ്റവും അടിഭാഗത്തെ തൊണ്ടുകൾ മലർത്തിയും ഇതിനു മുകളിലുള്ളവ കമിഴ്ത്തിയും അടുക്കേണ്ടതാണ്.

ജലസേചനം തെങ്ങിനു കൃത്യമായ ജലസേചനം ഉറപ്പുവരുത്തിയാൽ മച്ചിങ്ങ പൊഴിച്ചിൽ കുറയുകയും കൂടുതൽ ഓലകളുണ്ടാകുകയും ചെയ്യും. അതു കൊണ്ട് കൃത്യമായ ജലസേചന പദ്ധതി ആവിഷ്കരിച്ചാൽ ഇരട്ടി വിളവു നേടാൻ സാധിക്കും.

ഡിസംബർ അവസാനം നന തുള്ളി നനയാണെങ്കിൽ ഒരു തെങ്ങിന് ദിവസം 40-60
ലിറ്റർ ജലം വേണ്ടിവരും. തടത്തിന്റെ നാലു വശത്തും ചെറിയ കുഴികളെടുത്ത് അതിൽ ചവർ നിറച്ച് തുള്ളി നനയ്ക്കാം. തടത്തിൽ വെള്ളം തുറന്നു വിടുകയാണെങ്കിൽ 300 ലിറ്റർ വെള്ളം 5 ദിവസം ഇടവിട്ട് കൊടുക്കണം.

English Summary: Steps to increase yield in coconut
Published on: 27 May 2024, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now