Updated on: 10 May, 2024 5:05 PM IST
കിഴങ്ങു വിളകൾ

പ്രകൃതി കനിഞ്ഞു നൽകിയ മണ്ണിലെ നിധികളാണ് കിഴങ്ങു വിളകൾ. മനുഷ്യനന്മയ്ക്കായി മണ്ണിൽ കാത്തുവെച്ച നിധികൾ മലയാളക്കരയിലെ ദാരിദ്ര്യം അകറ്റാൻ ഇവ വഹിച്ച പങ്ക് അവിസ്‌മരണീയമാണ്.  എന്നിരുന്നാലും വൈവിധ്യങ്ങൾ ഏറെയുള്ള കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷിസ്ഥല വിസ്തൃതിയും ഉല്പാദനവും ഇന്ന് കുറഞ്ഞു വരികയാണ്.

കിഴങ്ങുവിളകൾ ജൈവരീതിയിൽ കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ അറിയേണ്ട​ കാര്യങ്ങൾ 

കിഴങ്ങുവിളകൾ നടാനുള്ള സ്ഥലം വൃശ്ചികം ധനുമാസങ്ങളിൽ (നവംബർ ഡിസംബർ) തന്നെ കിളച്ചൊരുക്കിയിടുക.

മണ്ണിലെ അമ്ലത പരിഹരിക്കുവാൻ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ കാത്സ്യം വസ്‌തുക്കൾ പുതു മഴയോടെ മണ്ണിൽ ചേർത്തിളക്കുക.

നടീൽ വസ്തുക്കൾ രോഗബാധ ഇല്ലാത്തതെന്ന് ഉറപ്പു വരുത്തുക.

ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, കൂർക്ക തുടങ്ങിയ കിഴ ങ്ങുവർഗ്ഗങ്ങൾ തണ്ട് മായുവാൻ ആരംഭിക്കുമ്പോൾ തന്നെ മുറിവോ ചതവോ ഏൽക്കാതെ ശേഖരിച്ച വിത്ത് തെരഞ്ഞെടുത്ത് സൂക്ഷിക്കുക.

ചേന പറിച്ചെടുത്ത് കണ്ണ് തുരന്ന് 1 ലിറ്റർ വെള്ളത്തിന് 20ഗ്രാം സ്യൂഡോമോണാസ് എന്ന ബാക്ടീരിയയും 20 ഗ്രാം പച്ചചാണകവും എന്ന തോതിൽ കലക്കിയ വെള്ളത്തിൽ 30 മിനുട്ടു സമയം മുക്കി വെച്ചെടുത്ത് തണലിൽ നിരത്തി ഉണക്കാവുമ്പോൾ എടുത്ത് കമഴ്ത്തി വെച്ച് സൂക്ഷിക്കുക.

ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ വിളകളുടെ വിത്ത് ഇഞ്ചി വിത്ത് പുക കൊള്ളിക്കുന്നതു പോലെ പുകയ്ക്കുന്നത് രോഗ പ്രതിരോധശേഷിയും മുളകരുത്തും നൽകും. പുകകൊള്ളിക്കുമ്പോൾ ചൂട് തട്ടരുത്. ഇതിനായി ഉയരത്തിൽ തീർത്ത തട്ടുകളിൽ മാവ്, പാണൽ, കാഞ്ഞിരം തുടങ്ങിയ സസ്യങ്ങ ളുടെ ഇലകൾ നിരത്തിയതിനു മുകളിൽ കാച്ചിൽ വിത്ത് നിവർത്തി വെച്ചും ചേനവിത്ത് കമഴ്ത്തി വെച്ചും പുകയിടുക.

നടുന്നതിനായി വിത്ത് മുറിച്ച ശേഷം അൽപം കട്ടി കൂടുതലുള്ള ചാണക വെള്ളത്തിൽ ചാരം കൂടി കലർത്തിയതിൽ വിത്തുകൾ മുക്കിയെടുത്ത് നിരത്തി വെച്ച് വെള്ളം വറ്റി കഴിഞ്ഞ് എടുത്തു നടുക.

മീലിമൂട്ട (ഊരൻ)യുടെ ആക്രമണമുള്ള നടീൽ വസ്തുക്കൾ 2% വേപ്പെണ്ണ ലായനിയിൽ മുക്കിയെടുത്ത് നടുക.

മരച്ചീനി വിളവെടുത്ത ശേഷം കമ്പുകൾ കെട്ടുകളാക്കി തണലത്ത് കുത്തി നിറുത്തി സൂക്ഷിക്കുക. മരച്ചീനി കമ്പുകളിലെ മുകൾ ഭാഗത്തെ മൃദുലമായതും താഴെ ഭാഗത്തെ തടി രൂപത്തിലുള്ള ഭാഗവും ഒഴിവാക്കി നടാനുപയോഗിക്കുക.

കാച്ചിൽ നടുന്നതിന് 20 ദിവസം മുമ്പേ നടാനുള്ള കുഴികളെടുത്ത് അടിഭാഗത്തായി ഉണങ്ങിയ ഇലകൾ ഇട്ട് ചാണകം കലക്കി ഒഴിച്ച് മേൽമണ്ണിട്ട് മൂടി കൂനകൾ തീർത്ത് വെച്ച് നടുന്നത് മികച്ച വിളവ് നൽകും. ഉണങ്ങിയ ചാണകവും വേപ്പിൻ പിണ്ണാക്കും ഉപയോഗിച്ച് ട്രൈക്കോഡർമ മൾട്ടിപ്ലൈ ചെയ്‌ത്‌ കിഴങ്ങുവിളകൾക്ക് വളമായി നൽകുന്നത് കിഴങ്ങുകൾ അഴുകി പോകുന്ന രോഗത്തെ ചെറുക്കും.

പച്ച ചാണകം കൂനകൂട്ടി കറുത്ത പ്ലാസ്റ്റിക് ഷീറ്റോ ചപ്പ് ചവറുകളോ ഇട്ട് മൂടി സൂക്ഷിച്ചാൽ 60 ദിവസങ്ങൾ കൊണ്ട് ഉണങ്ങി കിട്ടും.

കിഴങ്ങുവിള കൃഷിയിടത്തിന് അതിരു തീർത്ത് തുവരയും ഇടവരകൾ തീർത്ത് ചെത്തിക്കൊടുവേലിയും നടുന്നത് എലിശല്യം കുറയ്ക്കുകയും വരുമാന വർദ്ധനവിനും നല്ലതാണ്.

കിഴങ്ങുവിളകൾ ഒരേ സ്ഥലത്ത് തുടർച്ചയായി ചെയ്യുന്നത് ഹിതകരമല്ല. ഇനങ്ങൾ മാറി മാറി ചെയ്യുന്നതാണ് നല്ലത്.

കൂർക്ക കൃഷിയിൽ നിമവിരകളുടെ ആക്രമണം ഉണ്ടാകുന്നതു തടയാൻ നെല്ലിൻ്റെ ഉമി, വേപ്പിൻകുരു ചതച്ചത് എന്നിവ ജൈവവളത്തോടൊപ്പം ചേർക്കുന്നത് വഴി സാധിക്കും. കീടബാധയില്ലാത്ത ചെടികളിൽ നിന്നും വിത്തുകൾ ശേഖരിക്കണം.

English Summary: Steps to know when farming tuber crops
Published on: 10 May 2024, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now