കേരളത്തിൽ കൂടുതൽ മഴയുള്ളതുകൊണ്ട് കാൽസ്യം വെള്ളത്തിൽ ലയിച്ച് ഒലിച്ചു പോകും. പി.എച്ച് സമതുലിതമാക്കാൻ കാൽസ്യത്തിന് കഴിയും. കാൽസ്യം റീപ്ലേസ്മെന്റ് മെക്കാനിസം പ്രകൃതിയിലുണ്ട്. ഞണ്ട്, ഞവണിക്ക തുടങ്ങിയ ജീവികൾ വഴി. ആ ജീവികൾ ഇല്ലാതായിക്കഴിഞ്ഞാൽ കാൽസ്യം കുറയും. മണ്ണ് അസിഡിക്കാകും. പി എച്ച് സമതുലിതമാക്കാൻ കാൽസ്യത്തിന് കഴിയും. കായലിലെയോ കടലിലേയോ കക്ക മണ്ണിൽ പൊടിച്ചിടണം.
ആധുനിക കൃഷിയിൽ പറയുന്നത് കുമ്മായമിടാനാണ്. ഇത് കാൽസ്യം ഹൈഡ്രോക്സൈഡാണ്. നീറ്റിയതാണ്. മണ്ണിന് വേണ്ടത് കാൽസ്യം കാർബണേറ്റാണ്. അത് പൊടിച്ച് മണ്ണിൽ ഇടണം. കക്കാ പൊടിച്ചു ചേർക്കുമ്പോൾ മണ്ണിൽ ഒരു ജീവിയും ചത്തു പോവില്ല. കുമ്മായമിട്ടാൽ രാസവളമിടുന്നതു പോലെ തന്നെ സകല സൂക്ഷ്മജീവികളും ചത്തു പോകും.
നീറ്റുമ്പോൾ കക്കയിലെ കാർബൺ നശിക്കുന്നു. ഇലയിൽ നിന്ന് പൊടിഞ്ഞു ചേരുന്നതു പോലെ തന്നെ കക്കാ പൊടിയുമ്പോഴും കാർബൺ മണ്ണിലെത്തും. ആ കാർബണും ഊർജ്ജം കൊണ്ടുവരും.
ഇന്നത്തെ പ്രശ്‌നം അന്തരീക്ഷത്തിൽ കാർബൺ കൂടുന്നതാണ്. ആഗോളതാപനം കാർബൺ കാരണമാണ്. ഏതാണ്ട് ഒരു ശതമാനത്തിൽ താഴെ മാത്രം കാർബണേ മണ്ണിൽ ഉള്ളൂ. പണ്ട് കൃഷിയിൽ കൂടുതൽ വിളവ് കിട്ടാൻ മാത്രം കാർബൺ മണ്ണിലുണ്ടായിരുന്നു. ഏതെങ്കിലും ടെക്നോളജി കൊണ്ട് കാർബൺ മണ്ണിൽ എത്തിക്കാനാവില്ല. ഭൂമിയിൽ പച്ചപ്പു കൊണ്ടൊരു ആവരണമുണ്ടാക്കണം. അതിനുശേഷമേ കൃഷി പോലും വരുന്നുള്ളൂ.
ചൂടാവരുത്.